- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണാതായത് 186 കോടിയുടെ 769 സ്വർണ്ണക്കുടങ്ങൾ; വിരമിച്ച ഐഎഎസുകാരനെ ഭരണം ഏൽപ്പിക്കണം; 1990ന് ശേഷം ബി നിലവറ ഏഴ് തവണയെങ്കിലും തുറന്നു; പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കൊള്ളയടി ശരിവച്ച് വിനോദ് റായിയുടെ റിപ്പോർട്ട്
ന്യൂഡൽഹി: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽനിന്ന് ഏകദേശം 186 കോടി രൂപ വിലമതിക്കുന്ന 769 സ്വർണക്കുടങ്ങൾ കാണാതായെന്ന് സ്‌പെഷൽ ഓഡിറ്ററായ മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ് സുപ്രീം കോടതിക്കു നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. അഖിലേന്ത്യാ സർവീസിൽനിന്ന് സെക്രട്ടറി റാങ്കിൽ വിരമിച്ച ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഏഴംഗ ഭരണ സമിതി രൂപീകരിക്കണമെന്ന് വിനോദ് റായ് ശുപാർശ ചെയ്തു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നൽകിയ റിപ്പോർട്ടിലും ക്ഷേത്ര ഭരണത്തിലെ വൻ ക്രമക്കേടുകളിലേക്കു വിരൽ ചൂണ്ടുന്ന കണ്ടെത്തലുകളാണുണ്ടായിരുന്നത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് കഴിഞ്ഞ മാർച്ചിൽ തയാറാക്കിയ റിപ്പോർട്ടാണ്. ബി നിലവറ തുറക്കുന്നതിനെക്കുറിച്ച് സുപ്രീം കോടതി ഇതുവരെ തീരുമാനം പറഞ്ഞിട്ടില്ല. എന്നാൽ, 1990 ജൂലൈ മുതൽ 2002 ഡിസംബർ വരെ ബി നിലവറ ഏഴു തവണയെങ്കിലും തുറന്നിട്ടുണ്ടെന്നാണ് വിനോദ് റായ്‌യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഓഡിറ്റ് സംഘത്തിന്റെ കണ്ടെത്തൽ. 2007ൽ രാജാവിന്റെ നിർദ്ദേശാനുസരണം നിലവറകളിലെ അമൂല്യവസ്തുക്കളുടെ ചിത്രങ്ങളെടുത്തിരുന്ന
ന്യൂഡൽഹി: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽനിന്ന് ഏകദേശം 186 കോടി രൂപ വിലമതിക്കുന്ന 769 സ്വർണക്കുടങ്ങൾ കാണാതായെന്ന് സ്‌പെഷൽ ഓഡിറ്ററായ മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ് സുപ്രീം കോടതിക്കു നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. അഖിലേന്ത്യാ സർവീസിൽനിന്ന് സെക്രട്ടറി റാങ്കിൽ വിരമിച്ച ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഏഴംഗ ഭരണ സമിതി രൂപീകരിക്കണമെന്ന് വിനോദ് റായ് ശുപാർശ ചെയ്തു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നൽകിയ റിപ്പോർട്ടിലും ക്ഷേത്ര ഭരണത്തിലെ വൻ ക്രമക്കേടുകളിലേക്കു വിരൽ ചൂണ്ടുന്ന കണ്ടെത്തലുകളാണുണ്ടായിരുന്നത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് കഴിഞ്ഞ മാർച്ചിൽ തയാറാക്കിയ റിപ്പോർട്ടാണ്.
ബി നിലവറ തുറക്കുന്നതിനെക്കുറിച്ച് സുപ്രീം കോടതി ഇതുവരെ തീരുമാനം പറഞ്ഞിട്ടില്ല. എന്നാൽ, 1990 ജൂലൈ മുതൽ 2002 ഡിസംബർ വരെ ബി നിലവറ ഏഴു തവണയെങ്കിലും തുറന്നിട്ടുണ്ടെന്നാണ് വിനോദ് റായ്‌യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഓഡിറ്റ് സംഘത്തിന്റെ കണ്ടെത്തൽ. 2007ൽ രാജാവിന്റെ നിർദ്ദേശാനുസരണം നിലവറകളിലെ അമൂല്യവസ്തുക്കളുടെ ചിത്രങ്ങളെടുത്തിരുന്നു. ചിത്രങ്ങളും അവയുടെ നെഗറ്റീവും എവിടെയെന്നും ചിത്രങ്ങൾ പകർത്തിയത് ആരെന്നും ആർക്കുമറിയില്ലത്രേ. എന്നാൽ, ചില ചിത്രങ്ങൾ ഇന്റർനെറ്റിൽ ലഭ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കണക്കെടുപ്പിന് സമിതിയെ നിയോഗിച്ചത്. കേസ് കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് അവസാനം പരിഗണിച്ചത്.
അമൂല്യവസ്തുക്കൾ പ്രദർശിപ്പിക്കാൻ ഉൽസവ മണ്ഡപത്തിൽ 66.5 സെന്റ് സ്ഥലത്ത് മ്യൂസിയം സ്ഥാപിക്കുക, ക്ഷേത്രം സന്ദർശിക്കുന്നവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള സുരക്ഷാ സന്നാഹങ്ങൾ ഒഴിവാക്കുക, യുനെസ്‌കോയുടെ പൈതൃക പട്ടികയിലേക്കു പരിഗണിക്കുന്ന ക്ഷേത്രത്തിൽ സുരക്ഷയ്‌ക്കെന്നപേരിൽ നടത്തുന്ന അശാസ്ത്രീയ നിർമ്മാണങ്ങൾ നിർത്തുക, സ്വർണവും അമൂല്യവസ്തുക്കളും പുറത്തേക്കെടുക്കുന്നതിനും മറ്റും വ്യക്തമായ മാർഗരേഖയുണ്ടാക്കുക തുടങ്ങിയ ശുപാർശകളാണ് ആയിരത്തിലധികം പേജുള്ള റിപ്പോർട്ടിലുള്ളത്. കേസ് ഉടനെ പരിഗണിക്കണമെന്ന് രാജകുടുംബം കഴിഞ്ഞ മാസം 29ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസ് നേരത്തെ പരിഗണിച്ച ബെഞ്ചിൽ തനിക്കൊപ്പമുണ്ടായിരുന്ന ജസ്റ്റിസ് അനിൽ ആർ. ദവെയുമായി ആലോചിച്ചു തീയതി തീരുമാനിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂർ വ്യക്തമാക്കിയത്. ഇതിനിടെയാണ് വിനോദ് റായിയയുടെ റിപ്പോർട്ട് പുറത്തുവന്നത്.
186 കോടിയുടെ സ്വർണപ്പാത്രങ്ങൾ കുറവു വന്നതായും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും മുൻ സി.എ.ജി. വിനോദ് റായിയുടെ റിപ്പോർട്ടിലുണ്ട്. ഉരുക്കാനും ശുദ്ധീകരിക്കാനും കൊണ്ടുപോയതിൽ 263 കിലോഗ്രാം സ്വർണം നഷ്ടമായിട്ടുണ്ട്. 1990 മുതൽ 2002 വരെയുള്ള കാലയളവിൽ ബിനിലവറ ചുരുങ്ങിയത് ഏഴ് തവണയെങ്കിലും തുറന്നിട്ടുണ്ടെന്നും സുപ്രീംകോടതിയിൽ വിനോദ് റായ് സമർപ്പിച്ച പ്രത്യേക ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഒന്നു മുതൽ 1000 വരെ നമ്പറുള്ള സ്വർണപ്പാത്രങ്ങളാണ് 2002 വരെ ഉത്സവങ്ങൾക്കായി പുറത്തെടുത്തിരുന്നത്. അതിനുശേഷം നമ്പർ 1001 മുതലുള്ളവ പുറത്തെടുത്തു. 2011 ഏപ്രിൽ ഒന്നിന് പുറത്തെടുത്ത ഒരു സ്വർണപാത്രത്തിന്റെ നമ്പർ 1988 ആണ്. അതിനാൽ ചുരുങ്ങിയത് അത്രയും സ്വർണപ്പാത്രമുണ്ടാകുമെന്ന് കണക്കാക്കുന്നു. സ്വർണാഭരണത്തിനായി 822 സ്വർണപാത്രങ്ങൾ ഉരുക്കിയിട്ടുണ്ട്. അതിനാൽ ചുരുങ്ങിയത് 1166 പാത്രമെങ്കിലും ബാക്കി കാണണം. എന്നാൽ 397 എണ്ണം മാത്രമേ കാണുന്നുള്ളൂവെന്നാണ് മനസ്സിലാക്കുന്നത്. ഏതാണ്ട് 769 സ്വർണപാത്രങ്ങൾ(776 കിലോഗ്രാം) കാണുന്നില്ല. ഇവയ്ക്ക് ഏതാണ്ട് 186 കോടിയാണ് വില കണക്കാക്കുന്നത്.
വിവിധ കാലങ്ങളിലായി സ്വർണപ്പണിക്കാർക്ക് ഉരുക്കൽ, ആഭരണമുണ്ടാക്കൽ, ശുദ്ധീകരിക്കൽ തുടങ്ങിയവയ്ക്ക് 887 കിലോഗ്രാം സ്വർണം നൽകി. എന്നാൽ 624 കിലോ മാത്രമേ തിരിച്ചുകിട്ടിയിട്ടുള്ളൂ. ഏതാണ്ട് 263 കിലോഗ്രാം കുറവുവന്നു. സ്വർണത്തിന്റെ തൂക്കവും ശുദ്ധിയും കണക്കാക്കാൻ ക്ഷേത്രത്തിന് കൃത്യമായ വ്യവസ്ഥയില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2002'05 കാലഘട്ടത്തിൽ ശുദ്ധീകരിക്കാനായി സ്വർണവും വെള്ളിയും നൽകിയതിൽ 59 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. ജി നിലവറയിൽ 35 കിലോയുടെ വെള്ളിക്കട്ടിയുടെ കുറവുണ്ട്. ഇതിന് ഏതാണ്ട് 14 ലക്ഷം വിലവരും.
2009 മുതൽ 2014 വരെ കാലയളവിൽ ഹുണ്ടികയിൽ ലഭിച്ച 14.78 ലക്ഷം വിലവരുന്ന സ്വർണവും വെള്ളിയും നടവരവ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. 2006 ഡിസംബർ മുതൽ 2008 നവംബർ വരെയുള്ള കാണിക്ക രജിസ്റ്റർ സ്‌പെഷൽ ഓഡിറ്റ് അഥോറിറ്റിക്ക് പരിശോധിക്കാൻ നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.