- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ബിബി ജോർജ്ജിന് ഗോൾഡൻ റൂൾ അവാർഡ്
വാഷിങ്‌ടൺ : മലയാള ക്രിസ്‌തീയ ടെലിവിഷൻ ചാനലായ ഹാർവെസ്റ്റ് ടി.വി. ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ ബിബി ജോർജ് ചാക്കോയ്‌ക്ക് സുവിശേഷ മാദ്ധ്യമ രംഗത്തെ മികച്ച സംഭാവനകൾക്കുള്ള ഗോൾഡൻ റൂൾ ഇന്റർനാഷണൽ അവാർഡ് ലഭിച്ചു. വാഷിങ്‌ടണിൽ നടന്ന ചടങ്ങിൽ ആഫ്രിക്കൻ അംബാസിഡർ ഡോ.ക്ലൈഡ് റിവേഴ്‌സ് അവാർഡ് സമ്മാനിച്ചു. ആദ്യമായാണ് ഒരു മലയാളി മാദ്ധ്യമ
വാഷിങ്‌ടൺ : മലയാള ക്രിസ്‌തീയ ടെലിവിഷൻ ചാനലായ ഹാർവെസ്റ്റ് ടി.വി. ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ ബിബി ജോർജ് ചാക്കോയ്‌ക്ക് സുവിശേഷ മാദ്ധ്യമ രംഗത്തെ മികച്ച സംഭാവനകൾക്കുള്ള ഗോൾഡൻ റൂൾ ഇന്റർനാഷണൽ അവാർഡ് ലഭിച്ചു. വാഷിങ്‌ടണിൽ നടന്ന ചടങ്ങിൽ ആഫ്രിക്കൻ അംബാസിഡർ ഡോ.ക്ലൈഡ് റിവേഴ്‌സ് അവാർഡ് സമ്മാനിച്ചു.
ആദ്യമായാണ് ഒരു മലയാളി മാദ്ധ്യമപ്രവർത്തകന് ഈ അവാർഡ് ലഭിക്കുന്നത്. നൂറ്റിഇരുപതോളം രാജ്യങ്ങളിലായി കിടക്കുന്ന ഗോൾഡൻ റൂൾ എന്ന സംഘടനയുടെ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ വർഷവും സുവിശേഷീകരണ മേഖലയിൽ മികച്ച സംരംഭകർക്ക് അവാർഡുകൾ നൽകി വരികയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്‌തവ ടെലിവിഷൻ നെറ്റ് വർക്കായ ടി.ബി.എന്നും ഈ ചടങ്ങിൽ അവാർഡ് ലഭിച്ചു. ഇന്റർഫെയ്‌ത്ത് പീസ് ബിൽഡിങ് ഇനിഷ്യേറ്റീവ്, ഗോൾഡൻ റൂൾ ഇന്റർ നാഷ്‌ണൽ എന്നീ സംഘടനകളുടെ പ്രതിനിധിയാണ് ഡോ.ക്ലൈഡ് റിവേഴ്‌സ്. ഫിന്നി രാജു ഹൂസ്റ്റൺ അറിയിച്ചതാണിത്.