- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യു.എ.ഇയിൽ ഡോക്ടർമാർക്ക് ഗോൾഡൻ വിസ; ഉത്തരവ് പുറത്തിറക്കി സർക്കാർ; ലഭിക്കുക പത്ത് വർഷ കാലാവധിയുള്ള വിസ
ദുബായ്: യു.എ.ഇയിലെ എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. ഇത് സംബന്ധിച്ച് യു.എ.ഇ ഗവൺമെന്റ് അറിയിപ്പ് പുറത്തിറക്കി.ഡോക്ടർമാരുടെ കുടുംബത്തിനും 10 വർഷത്തെ ഗോൾഡൻ വിസ ലഭിക്കും. മുന്നണിപ്പോരാളികൾക്കുള്ള ആദരവിന്റെ ഭാഗമായാണിത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് പുതിയ തീരുമാനം.യു.എ.ഇ ആരോഗ്യ വകുപ്പിന്റെ ലൈസൻസുള്ള ഡോക്ടർമാർക്ക് ഇപ്പോൾ മുതൽ 2022 സെപ്റ്റംബർ വരെ smartservices.ica.gov.aeലൂടെ അപേക്ഷിക്കാം.
അതേസമയം, ദുബായ് ലൈസൻസുള്ള ഡോക്ടർമാർ smart.gdrfad.gov.ae ലൂടെ അപേക്ഷിക്കണം. വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയവർക്കാണ് യു.എ.ഇ ഗോൾഡൻ വിസ അനുവദിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story