ഗൂഗിൾ ഒരു സെർച്ച് എൻജിൻ എന്നതിനപ്പുരതെക്ക് പോയി കഴിഞു. നമ്മൾ ഒരുപാടു കേൾക്കുന്ന ഡ്രൈവർ വേണ്ടാത്ത കാറുകൾ, സ്മാർട്ട് കണ്ണടകൾ എന്നിവയെല്ലാം ഗൂഗിളിന്റെ പണിപ്പുരയിൽ തയ്യാറെടുക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ഭാവിയിൽ വമ്പൻ കുതിച്ചു ചാട്ടത്തിനു സാധ്യതയുള്ള ലൈഫ് സയൻസിൽ ഗൂഗിൾ പ്രത്യകം ശ്രദ്ധ കൊടുത്തു കഴിഞ്ഞു.

ഫാർമസ്യൂട്ടിക്കൽ വമ്പനായ സനോഫിയുമായി ചേർന്ന് പ്രമേഹ രോഗികൾക്ക് സഹായകമായ ഡിജിറ്റൽ ടെക്‌നോളജിയും ടൂൾസും ഉണ്ടാക്കി എടുക്കുക എന്നുള്ളതാണ് അതിൽ ഒന്ന്. അതിൽ പ്രധാനം ഒരു സ്മാർട്ട് ലെൻസ്, ഗ്ലൂകോസ് സെൻസറോടു കൂടിയത് നമ്മുടെ കണ്ണുനീരിലുള്ള ഗ്ലൂകോസ് അളവ് 24 മണിക്കൂറും നോക്കി രോഗിക്ക് മൊബൈൽ വഴി മുന്നറിയിപ്പ് കൊടുക്കുന്നു ശരീരത്തിലെ ഗ്ലൂക്കോസ് അളവ് എപ്പോളും അറിയാനും അത് വഴി അപകടം ഒഴിവാക്കാനും എളുപ്പമാകും.

അതിലും ഒരുപടി മുന്നോട്ടു കടന്നു ഗൂഗിൾ കൈയിൽ ഇടാവുന്ന ഒരു ബാൻഡ് വികസിപ്പിച്ചിരിക്കുന്നു അതിലൂടെ നമ്മുടെ ഹാർട്ട് റേറ്റ്, ശരീരതാപം, നമ്മുടെ ദിവസേനയുള്ള പ്രവർത്തനങ്ങൾ എന്നിവ നിരിക്ഷിക്കുന്നതിനായ് സാധിക്കും. ഹൃദയ രോഗികൾക്ക് അത് വളരെ സഹായകമാകും എന്നാണ് പ്രതീക്ഷിച്ചിരിക്കുന്നത്.

അതുപോലെ കൈ വിറയ്ക്കുന്ന രോഗികളെ സഹായിക്കാൻ റോബോട്ടിക്ക് സഹായതോടുകൂടെയുള്ള ഒരു liftware stabilizing handle ഗൂഗിൾ വികസിപ്പിക്കുന്നു സ്പൂൺ പോലുള്ള വസ്തുക്കൾ അവര്ക്ക് മറ്റുള്ളവരുടെ സഹായം ഇല്ലാതെ പിടിക്കുവാനും ഭക്ഷണം കഴിക്കുവാനും അത് സഹായിക്കുന്നു. രോബോടിക് സഹായതോടുള ശശസ്ത്രക്രിയാ ഉപകരണങ്ങൾ ജോൺസൻ ആൻഡ് ജോൺസൻ കമ്പനിയുമായി ചേർന്ന് മുൻപ് നടപ്പിലാക്കിയിട്ടുണ്ട്.

അതിൽ എല്ലാം ഉപരിയായി ജനിതക രോഗങ്ങൾ കണ്ടുപിടിക്കുവാൻ നാനോ ഡൈഗണോസ്റ്റിക് പ്ലാറ്റ്‌ഫോംവികസിപ്പിച്ചിട്ടുണ്ട്. അതുവഴി സൂക്ഷ്മ കണങ്ങൾ വഴി ഉണ്ടാകുന്ന വ്യത്യാസം മനസിലാക്കി കാൻസർ വരുമോ എന്ന് മനസിലാക്കാൻ എളുപ്പം സാധിക്കും. ആർക്കു പ്രവചിക്കാൻ സാധിക്കും, ഭാവിയിൽ നമ്മൾ ഗൂഗിൾ ഹുമൻ മാപ് സെർച്ച് ചെയ്യില്ല എന്ന്?