നാം ഓൺലൈനിൽ ചെയ്യുന്ന പ്രവൃത്തികൾ അധികവും ട്രാക്ക് ചെയ്യപ്പെടുകയും റെക്കോർഡ് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ടെന്നു മിക്കവർക്കും അറിയുന്ന കാര്യമാണ്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഗൂഗിൾ നമ്മളുമായി ബന്ധപ്പെട്ട ഡാറ്റകൾ മറ്റാരേക്കാളും കൈക്കലാക്കുന്നതായും നമുക്കറിയാം. തങ്ങളുടെ പക്കലുള്ള യൂസർമാരുടെ ഡാറ്റകൾ ഗൂഗിൾ അഡൈ്വസർമാർക്കു കൈമാറുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങളെക്കുറിച്ചു ഗൂഗിളിന് എന്തെല്ലാം അറിയാമെന്ന ചോദ്യത്തിനു പ്രസക്തിയേറെയുണ്ട്. നിങ്ങളെക്കുറിച്ച് സെർച്ച് ചെയ്യുമ്പോൾ ലഭിക്കുന്ന വിവരങ്ങൾ നിങ്ങൾക്ക് എഡിറ്റ് ചെയ്ത് മാറ്റാൻ സാധിക്കുമെന്നും മനസിലാക്കുക.

നിങ്ങളുടെ വയസ്, ലിംഗം, താൽപര്യങ്ങൾ, സെർച്ച് ഹാബിറ്റുകൾ, നിങ്ങൾ എവിടെയാണ് നിലകൊള്ളുന്നതെന്ന വിവരം തുടങ്ങിയവയ്ക്ക് പുറമെ നിങ്ങൾ ഗൂഗിൾ പ്ലസ് പ്രൊഫൈലിൽ ലഭ്യമാക്കിയ വിവരങ്ങളും ഗൂഗിളിന് എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സാധിക്കുന്നുണ്ട്. എന്നാൽ ഇത്തരം വിവരങ്ങൾ ഗൂഗിളിനു ലഭിക്കുന്നത് നിയന്ത്രിക്കാൻ നിങ്ങൾക്കു സാധിക്കുന്നതാണ്. ഗൂഗിളിനു നിങ്ങളെക്കുറിച്ച് എന്തെല്ലാം അറിയാമെന്നു കണ്ടെത്താൻ സാധിക്കും. അതിനാ താഴെപ്പറയുന്ന കാര്യം ചെയ്യേണ്ടതാണ്.

നിങ്ങളുടെ അക്കൗണ്ട് പേജ് സന്ദർശിക്കുക

ഇതിനായി ഒരു ബ്രൗസർ തുറന്ന് https://myaccount.google.com/ എന്ന് സെർച്ച്ബാറിൽ ടൈപ്പ് ചെയ്യേണ്ടതാണ്. ഇതിനായി നിങ്ങൾ ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്തുവെന്ന് ഉറപ്പാക്കേണ്ടതാണ്. നിങ്ങൾ ഇതിൽ ലോഗിൻ ചെയ്തില്ലെങ്കിൽ സ്‌ക്രീനിനു വലതു ഭാഗത്തു മുകളിലുള്ള സർക്കിളിൽ ക്ലിക്ക് ചെയ്യുകയും നിങ്ങളുടെ സൈൻ-ഇൻ വിവരങ്ങൾ എന്റർ ചെയ്യുകയും ചെയ്യുക. നിരവധി പേർക്കു തങ്ങൾക്കൊരു ഗൂഗിൾ അക്കൗണ്ടുണ്ടെന്നു പോലും മനസിലാക്കാൻ സാധിക്കാറില്ല. എന്നാൽ നിങ്ങൾ ജിമെയിൽ, ഹാംഗ്ഔട്ട്സ്, ഡ്രൈവ് അല്ലെങ്കിൽ കലണ്ടർ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ ലോഗ് ഇൻ ചെയ്യാനായി അക്കൗണ്ട് ക്രെഡൻഷ്യൽസ് ഉപയോഗിക്കുന്നുണ്ട്.

നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാനായി ഏതു ഡിവൈസുകളാണ് ഉപയോഗിക്കുന്നത്?

വർഷങ്ങൾക്കിടെ നിങ്ങൾ ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ നിങ്ങൾ നിരവധി ഡിവൈസുകൾ ഉപയോഗിച്ചിരിക്കാം. ഇവ ഏതൊക്കെയാണെന്ന് പരിശോധിക്കുകയും ഇപ്പോൾ ഉപയോഗിക്കാത്ത ഡിവൈസുകൾ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യേണ്ടതുമാണ്. ഇതറിയാനായി 'Signin & securtiy' ടാബിൽ പോയി 'Device activtiy & notifications'. ലേക്ക് സ്‌ക്രോൾ ഡൗൺ ചെയ്യുക. ഇവിടെ 'Recently used devices', എന്ന ലിസ്റ്റ് കാണാം. ഇവ എപ്പോഴാണ് അവസാനമായി ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്തുവെന്ന വിവരങ്ങളും ഇതിനൊപ്പം കാണാവുന്നതാണ്. ഈ ലിസ്റ്റിലുള്ള ഉപകരണങ്ങളിൽ നിങ്ങൾ കുറേക്കാലമായി ഉപയോഗിക്കാതിരിക്കുന്നത് ലിസ്റ്റിൽ നിന്നും നീക്കം ചെയ്യേണ്ടതാണ്. അതിനായി നീക്കം ചെയ്യേണ്ടുന്ന ഡിവൈസിന് മുകളിൽ ക്ലിക്ക് ചെയ്ത് അതിന് ശേഷം റിമൂവ് ബട്ടനിൽ ക്ലിക്ക് ചെയ്യേണ്ടതാണ്.

ഏതൊക്കെ ആപ്സുകളാണ് നിങ്ങളുടെ അക്കൗണ്ടിനോട് കണക്ട് ചെയ്തിരിക്കുന്നത്?

ഏതൊക്കെ ആപ്സുകളും സൈറ്റുകളുമാണ് നിങ്ങളുടെ അക്കൗണ്ടിനോട് കണക്ട് ചെയ്യാൻ നിങ്ങൾ അനുവാദം നൽകിയിരിക്കുന്നതെന്ന് Sign-in & securtiy' ടാബിൽ പോയി മനസിലാക്കാവുന്നതാണ്. അവയിൽ നിന്നും നിങ്ങൾ അധിക കാലം ഉപയോഗിക്കാത്തതോ അല്ലെങ്കിൽ വിശ്വസനീയയോഗ്യമല്ലാത്തതോ ആയവ നീക്കം ചെയ്യേണ്ടതാണ്. ഇതിനായി 'Connected apps & sites'ലേക്ക് സ്‌ക്രോൾ ഡൗൺ ചെയ്ത് 'Manage apps' ൽ ക്ലിക്ക് ചെയ്യേണ്ടതാണ്. ഇതിലൂടെ ഏതൊക്കെ ആപ്സുകളാണ് നിങ്ങളുടെ അക്കൗണ്ടുമായി കണക്ട് ചെയ്തിരിക്കുന്നതെന്ന് കാണാനാവും. ഇതിൽ അധികകാലം നിങ്ങൾ ഉപയോഗിക്കാതിരിക്കുന്നവയിൽ ക്ലിക്ക് ചെയ്ത് റിമൂവ് ബട്ടനിൽ ക്ലിക് ചെയ്ത് അവ നീക്കം ചെയ്യേണ്ടതാണ്. ഈ സെക്ഷനുപയോഗിച്ച് ഏതൊക്കെ പാസ് വേഡുകളാണ് ക്രോമിൽ നിന്നും ആൻഡ്രോയ്ഡിൽ നിന്നും ഗൂഗിൾ സ്മാർട്ട് ലോക്കുമായി സേവ് ചെയ്തിരിക്കുന്നതെന്നും പരിശോധിക്കാവുന്നതാണ്. ഇവയിൽ നിന്നും നിങ്ങൾ ഉപയോഗിക്കാത്തവ നീക്കം ചെയ്യേണ്ടതാണ്.

നിങ്ങളുടെ ഏതൊക്കെ സെർച്ച് ഡാറ്റകളാണ് ഗൂഗിളിന്റെ പക്കലെത്തുന്നത്?

ഇത് പ്രധാനപ്പെട്ട കാര്യമാണ്. ഇതിൽ നിന്നാണു ഗൂഗിൾ നിങ്ങളുടെ സ്വഭാവങ്ങളും ശീലങ്ങളും മനസിലാക്കുന്നത്. നിങ്ങളുടെ ഏതൊക്കെ സെർച്ച് ഡാറ്റകളാണ് ഗൂഗിളിന്റെ കൈവശം എത്തിച്ചേരുന്നത് എന്നറിയാനായി നിങ്ങളുടെ അക്കൗണ്ട് ഹോംപേജിലേക്ക് മടങ്ങിപ്പോവേണ്ടതാണ് (https://myaccount.google.com/). തുടർന്ന് 'Personal info & privacy'യിൽ ക്ലിക്ക് ചെയ്യുക. പിന്നീട് 'Activity controls' ലേക്ക് സ്‌ക്രോൾ ഡൗൺ ചെയ്യുക. ഇതിന്റെ വലതു ഭാഗത്തു മുകളിൽ 'Insights' എന്നൊരു ബോക്സ് കാണാം. തുടർന്ന് 'last week' ലേക്ക് നയിക്കുന്ന ആരോയിൽ ക്ലിക്ക് ചെയ്യുക. അതിലെ 'all time' സെലക്ട് ചെയ്യുക. ഇതിലൂടെ നിങ്ങൾ ഏതു ഡിവൈസുപയോഗിച്ചും സെർച്ച് ചെയ്ത കാര്യങ്ങൾ കാല ക്രമമനുസരിച്ച് തെളിഞ്ഞു വരുന്നതായി കാണാം. ഗൂഗിൾ നിങ്ങളുടെ സെർച്ചുകൾ റെക്കോർഡ് ചെയ്യുന്നത് തടയുന്നതിനായി 'Personal info & privacy' പേജിലേക്ക് പോയി 'Activity controls' പോയി 'Your searches and browsing activtiy' അൺടോഗിൾ ചെയ്യേണ്ടതാണ്.

നിങ്ങൾ എവിടെയാണുള്ളതെന്ന് ഗൂഗിൾ മനസിലാക്കുന്നത് തടയാം

യൂസർക്കായി എക്സ്പീരിയൻസ് പഴ്സണലൈസ് ചെയ്യുന്നതിനായി മിക്ക ഗൂഗിൾ ആപ്സുകളും ലൊക്കേഷൻ ഇൻഫർമേഷൻ ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ നിങ്ങൾ എവിടെയാണുള്ളതെന്ന് സൂത്രത്തിൽ ഗൂഗിളിന് മനസിലാക്കാനും സാധിക്കുന്നുണ്ട്. നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ ലൊക്കേഷൻ ഡാറ്റകളാണ് ഗൂഗിളിന്റെ പക്കലുള്ളതെന്ന് മനസിലാക്കാനായി 'Personal info & privacy' ടാബിൽ പോയി 'Places you go' വിൽ പോയി 'Manage activity'യിൽ ക്ലിക്ക് ചെയ്യേണ്ടതാണ്. ഇതിലൂടെ ഒരു മാപ്പ് തെളിഞ്ഞ് വരും. സൈൻ ഇൻ ചെയ്ത ഡിവൈസുകളുമായി നിങ്ങൾ എവിടെയെല്ലാം പോയെന്ന് സൂചിപ്പിക്കുന്ന മാപ്പാണിത്. നിങ്ങൾ സന്ദർശിച്ച സ്ഥലങ്ങൾ ചുവപ്പിൽ അടയാളപ്പെടുത്തിയതും കാണാം. നിങ്ങൾ വിവരങ്ങൾ പ്രദാനം ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ വീടിനെയും ജോലിസ്ഥലത്തെയും കുറിച്ചുള്ള വിവരങ്ങളും ഇത് കാണിക്കുന്നതാണ്. ഇത്തരം വിവരങ്ങൾ ഡിലീറ്റ് ചെയ്യാനായി ടൈംലൈൻ പാനലിന്റെ കോർണറിലുള്ള ഡസ്റ്റ്ബിൻ ഐക്കണിൽ ക്ലിക്ക് ചെയ്താൽ മതി. 'Personal info & privacy' പേജിൽ പോയി 'Places you go' അൺടോഗിൾ ചെയ്തും ഇത്തരം വിവരങ്ങൾ ഗൂഗിളിന് ലഭിക്കുന്നത് തടയാൻ സാധിക്കും. എന്നാൽ ഇങ്ങനെ ചെയ്താൽ ഗൂഗിൾ മാപ്സ്, ഗൂഗിൾ നൗ തുടങ്ങിയ പ്രൊഡക്ടുകളുടെ പ്രവർത്തനം പരിമിതപ്പെടുത്തുമെന്നാണ് ഗൂഗിൾ മുന്നറിയിപ്പേകുന്നത്.

ഗൂഗിൾ നിങ്ങളെക്കുറിച്ച് എന്തു ചിന്തിക്കുന്നു?

ഇതിനായി 'Personal info & privacy'പേജിൽ പോയി ആഡ്സ് സെറ്റിങ്സിലേക്ക് സ്‌ക്രോൾ ഡൗൺ ചെയ്യുക. തുടർന്ന് മാനേജ് സെറ്റിങ്സിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ജെൻഡർ, വയസ്, താൽപര്യമുള്ള കാര്യങ്ങൾ, തുടങ്ങിയവയെക്കുറിച്ച് ഗൂഗിൾ എന്താണ് മനസിലാക്കിയിരിക്കുന്നതെന്ന് ഇതിലൂടെ മനസിലാക്കാം. നിങ്ങളുടെ പ്രൊഫൈലിൽ നിന്നാണിത് ഗൂഗിൾ പ്രധാനമായും വായിച്ചെടുക്കുന്നത്. ഇവ നിങ്ങൾക്ക് എഡിറ്റ് ചെയ്യാം, കൂടുതൽ പരസ്യങ്ങൾ നിങ്ങൾക്ക് കാണണമെങ്കിലോ അല്ലെങ്കിൽ അവയെല്ലാം ഡിലീറ്റ് ചെയ്യണമെങ്കിലോ സംവിധാനമുണ്ട്.

നിങ്ങളുടെ ഡാറ്റ ഡൗൺലോഡ് ചെയ്യാം

നിങ്ങളുടെ അക്കൗണ്ടിലെ കണ്ടന്റുകളുടെ കോപ്പി നിങ്ങൾക്കുണ്ടാക്കാം. ഇവ മറ്റൊരു സർവീസിനായി ഉപയോഗിക്കുകയും ചെയ്യാം. അല്ലെങ്കിൽ ഇത് നിങ്ങളുടെ പഴ്സണൽ റെക്കോർഡ്സായി ഉപയോഗിക്കുകയുമാവാം. ഇതിനായി 'Personal info & privacy'bn t]mbn 'Control your content' ലേക്ക് സ്‌ക്രോൾ ഡൗൺ ചെയ്യുക. തുടർന്ന് 'Download your data' യിലെ 'Create archive'വിൽ ക്ലിക്ക് ചെയ്യേണ്ടതാണ്. ഇതിലൂടെ നിങ്ങൾക്കൊരു പേജിലെത്താം. ഇതിൽ നിന്ന് നിങ്ങൾക്ക് സേവ് ചെയ്യേണ്ടുന്ന ഡാറ്റകൾ സെലക്ട് ചെയ്ത് ഒരു സിപ്പ് ഫയലാക്കി ഇമെയിലേക്ക് അയക്കാം.