- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
ഗൂഗിളിന്റെ വിപണി മൂല്യം മൈക്രോസോഫ്റ്റിനെ മറികടന്നു; എന്നിട്ടും ആപ്പിളിന്റെ മുന്നിലെത്താൻ കാത്തിരിപ്പ് തന്നെ
ഇന്റർനെറ്റ് ലോകത്തെ അതികായരായ ഗൂഗിളിനെ സംബന്ധിച്ചിടത്തോളം നിർണായകമായ ദിവസങ്ങളാണിപ്പോൾ. വിപണി മൂല്യത്തിൽ ചരിത്രത്തിലാദ്യമായി ഗൂഗിൾ മൈക്രോസോഫ്റ്റിനെ മറികടന്നിരിക്കുന്നു. തിങ്കളാഴ്ചത്തെ വിപണി ക്ലോസ് ചെയ്യുമ്പോൾ ഗൂഗിളിന്റെ മാർക്കറ്റ് വാല്യു 249.9 ബില്യൺ ഡോളറാണ്. മൈക്രോസോഫ്റ്റിന്റേത് 247.2 ബില്യൺ ഡോളറും. സാങ്കേതിക ലോകത്തുണ്ടായ ശ്
ഇന്റർനെറ്റ് ലോകത്തെ അതികായരായ ഗൂഗിളിനെ സംബന്ധിച്ചിടത്തോളം നിർണായകമായ ദിവസങ്ങളാണിപ്പോൾ. വിപണി മൂല്യത്തിൽ ചരിത്രത്തിലാദ്യമായി ഗൂഗിൾ മൈക്രോസോഫ്റ്റിനെ മറികടന്നിരിക്കുന്നു. തിങ്കളാഴ്ചത്തെ വിപണി ക്ലോസ് ചെയ്യുമ്പോൾ ഗൂഗിളിന്റെ മാർക്കറ്റ് വാല്യു 249.9 ബില്യൺ ഡോളറാണ്. മൈക്രോസോഫ്റ്റിന്റേത് 247.2 ബില്യൺ ഡോളറും. സാങ്കേതിക ലോകത്തുണ്ടായ ശ്രദ്ധേയമായ മാറ്റമാണ് മൈക്രോസോഫ്റ്റിനെ ഗൂഗിൾ മറികടക്കുന്നതിന് ഇടയാക്കിയതെന്ന് ലോകം പറയുന്നു. മൈക്രോസോഫ്റ്റിന് ആധിപത്യമുള്ള ഹാർഡ്വേർ, ഹാർഡ്‌കോപ്പി സോഫ്‌റ്റ്‌വേർ ലോകത്തുനിന്ന് ലോകം ഇന്റർനെറ്റിലേക്കും മൊബൈൽ ടെക്‌നേനാളജിയിലേക്കും തിരിഞ്ഞിരിക്കുന്നുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
എന്നാൽ, സാങ്കേതിക ലോകത്തെ അതികായപ്പട്ടം സ്വന്തമാക്കാൻ ഗൂഗിളിനുപോലും ഇനിയും കാത്തിരിക്കേണ്ടിവരും. കാരണം, അവിടെ വ്യക്തമായ ആധിപത്യത്തോടെ മുന്നിട്ടുനിൽക്കുന്നത് ആപ്പിളാണ്. 621 ബില്യൺ ഡോളറാണ് ആപ്പിളിന്റെ വിപണി മൂല്യം. ഐപോഡും ഐഫോണും ഐപാഡും വിപണി കീഴടക്കിയതോടെയാണ് ആപ്പിളിന്റെ മൂല്യം എതിരാളികളെക്കാൾ ബഹുദൂരം മുന്നിലെത്താൻ ഇടയാക്കിയത്.
ഗൂഗിളും മൈക്രോസോഫ്റ്റും ചേർന്നാലും ആപ്പിളിനെ മറികടക്കാനാവില്ലാത്ത സ്ഥിതിയാണിപ്പോൾ. ടെക് ലോകത്തെ ഭീമന്മാരായതോടെ ആപ്പിൾ ലോകത്തെതന്നെ ഏറ്റവും വിപണി മൂല്യമുള്ള രണ്ടാമത്തെ സ്ഥാപനമാണ്.
ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വരവോടെയാണ് ഗൂഗിളിന് വിപണിയിൽ കൂടുതൽ ശക്തമായ സാന്നിധ്യമുറപ്പാക്കാനായത്. ലോകത്തുപയോഗിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ മൂന്നിൽ രണ്ടും ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിനുബദലായി മൈക്രോസോഫ്റ്റ് വിൻഡോസ് ഫോണുകൾ രംഗത്തിറക്കിയെങ്കിലും അത് വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല. ഇത് മൈക്രോസോഫ്റ്റിനെ കാര്യമായി ബാധിക്കുകയും ചെയ്തു. സ്മാർട്ട്‌ഫോൺ വിപണിയിൽ വെറും നാലുശതമാനം മാത്രമാണ് വിൻഡോസ് ഫോണുകളുടെ ഓഹരി.