ന്യൂഡൽഹി: ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ ഗുലാം ഇ വാഹൻവതി അന്തരിച്ചു. സ്വകാര്യാശുപത്രിയിൽ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് സോളിസിറ്റർ ജനറലായിരുന്ന അദ്ദേഹം രണ്ടാം യുപിഎ സർക്കാരിന്റെ ഭരണസമയത്താണ് അറ്റോർണി ജനറലായത്.