- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടുകാരനായ രാജഗോപാലാചാരിയും ഗുജറാത്തിയായ മഹാത്മാഗാന്ധിയും മുത്തശന്മാരായ ബ്യൂറോക്രാറ്റ്! ഉപരാഷ്ട്രപതിയാകാൻ പ്രതിപക്ഷം കണ്ടെത്തിയ സ്ഥാനാർത്ഥി അബ്ദുൾ കലാമിനെപ്പോലെ സർവജ്ഞപീഠം കയറിയ പണ്ഡിതൻ
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും ഇന്ത്യയുടെ അവസാന ഗവർണർ ജനറൽ സി.രാജഗോപാലാചാരിയും മുത്തശന്മാർ. ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായ ഗോപാൽ കൃഷ്ണ ഗാന്ധിക്ക് മറ്റ് മേൽവിലാസങ്ങളൊന്നും ആവശ്യമില്ല. എന്നാൽ, അതിപ്രശസ്തരായ ഈ മുത്തശ്ശന്മാരുടെ മേൽവിലാസമില്ലാതെ തന്നെ തലയുയർത്തി നിൽക്കാൻ പ്രാപ്തനുമാണ് പണ്ഡിതനായ ഗോപാൽകൃഷ്ണ ഗാന്ധി. ഒരിക്കൽപ്പോലും സജീവരാഷ്ട്രീയത്തിലേക്ക് വന്നിട്ടില്ലാത്തയാളാണ് ഗോപാൽകൃഷ്ണ ഗാന്ധി. രാഷ്ട്രപതി സ്ഥാനാർത്ഥിയായും പ്രതിപക്ഷം അദ്ദേഹത്തെ പരിഗണിച്ചിരുന്നു. എന്നാൽ, അന്നതിന് അദ്ദേഹം തയ്യാറായിരുന്നില്ല. ഇന്നലെ, ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി 18 പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തെ തിരഞ്ഞെടുത്ത വിവരം കോൺഗ്രസ് നേതാന് ഗുലാം നബി ആസാദും സി.പി.എം. നേതാവ് സീതാറാം യെച്ചൂരിയും തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രയനും ചേർന്നറിയിക്കുമ്പോൾ, ഒരു ക്ലാസെടുത്തുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമബംഗാൾ ഗവർണറായിരുന്ന ഗോപാൽകൃഷ്ണ ഗാന്ധിയെ സി.പി.എം. പിന്തുണയ്ക്കുമ്പോൾ അതിന് മറ്റൊരു വശംകൂടി
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും ഇന്ത്യയുടെ അവസാന ഗവർണർ ജനറൽ സി.രാജഗോപാലാചാരിയും മുത്തശന്മാർ. ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായ ഗോപാൽ കൃഷ്ണ ഗാന്ധിക്ക് മറ്റ് മേൽവിലാസങ്ങളൊന്നും ആവശ്യമില്ല. എന്നാൽ, അതിപ്രശസ്തരായ ഈ മുത്തശ്ശന്മാരുടെ മേൽവിലാസമില്ലാതെ തന്നെ തലയുയർത്തി നിൽക്കാൻ പ്രാപ്തനുമാണ് പണ്ഡിതനായ ഗോപാൽകൃഷ്ണ ഗാന്ധി.
ഒരിക്കൽപ്പോലും സജീവരാഷ്ട്രീയത്തിലേക്ക് വന്നിട്ടില്ലാത്തയാളാണ് ഗോപാൽകൃഷ്ണ ഗാന്ധി. രാഷ്ട്രപതി സ്ഥാനാർത്ഥിയായും പ്രതിപക്ഷം അദ്ദേഹത്തെ പരിഗണിച്ചിരുന്നു. എന്നാൽ, അന്നതിന് അദ്ദേഹം തയ്യാറായിരുന്നില്ല. ഇന്നലെ, ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി 18 പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തെ തിരഞ്ഞെടുത്ത വിവരം കോൺഗ്രസ് നേതാന് ഗുലാം നബി ആസാദും സി.പി.എം. നേതാവ് സീതാറാം യെച്ചൂരിയും തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രയനും ചേർന്നറിയിക്കുമ്പോൾ, ഒരു ക്ലാസെടുത്തുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമബംഗാൾ ഗവർണറായിരുന്ന ഗോപാൽകൃഷ്ണ ഗാന്ധിയെ സി.പി.എം. പിന്തുണയ്ക്കുമ്പോൾ അതിന് മറ്റൊരു വശംകൂടിയുണ്ട്. ബംഗാൾ ഗവർണറായിരിക്കെ, സി.പി.എം. സർക്കാരിനെിരെ ശക്തമായ വിമർശനം ഉന്നയിച്ചയാളാണ് ഗോപാൽകൃഷ്ണ ഗാന്ധി. 2007 മാർച്ചിൽ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് ഗ്രാമീണർക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ 14 പേർ മരിച്ചപ്പോൾ അദ്ദേഹമായിരുന്നു ബംഗാൾ ഗവർണർ. സാധാരണ ഗവർണർമാർ ഭരിക്കുന്ന സർക്കാരിനെതിരെ കാര്യമായൊന്നും പ്രതികരിക്കാറില്ല. എന്നാൽ, സി.പി.എം സർക്കാരിന്റെ നടപടിയെ ശക്തമായി വിമർശിക്കാൻ അന്ന് അദ്ദേഹം തയ്യാറായി.
അതേ സി.പി.എം ഇപ്പോൾ ഗോപാൽകൃഷ്ണ ഗാന്ധിയെ ഉപരാഷ്ട്രപതിയാക്കാൻ രംഗത്തുവരുമ്പോൾ, അത് അദ്ദേഹത്തിന്റെ അർഹതയ്ക്കുള്ള അംഗീകാരം കൂടിയാണ്. പണ്ഡിതനും എഴുത്തുകാരനും ശക്തമായ നിരീക്ഷണങ്ങമുള്ളയാളാണ് ഗോപാൽകൃഷ്ണ ഗാന്ധി. കഴിഞ്ഞവർഷം തിരുവനന്തപുരത്ത് വി.ആർ.കൃഷ്ണയ്യർ സ്മാരക പ്രഭാഷണം നടത്തവെ ദേശീയ ഗാനത്തെക്കുറിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണം അതിനുദാഹരമാണ്.
ദേശീയ ഗാനത്തെ ഞാനേറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നു. ലോകത്തേറ്റവും മികച്ച ദേശീയ ഗാനം ജനഗണമനയാണെന്നും ഞാൻ വിശ്വസിക്കുന്നു. ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് അതാലപിക്കാനും ഇഷ്ടപ്പെടുന്നു. എന്നാൽ, ഏതെങ്കിലും ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദേശീയഗാനം ആലപിക്കേണ്ടിവരുമ്പോൾ അത് ബാധ്യതയായി മാറുന്നുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.



