- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഗോപിയോയുടെ ബിസിനസ് കോൺഫറൻസിന്റേയും വാർഷിക ഗാലയുടേയും ഒരുക്കങ്ങൾ പൂർത്തിയായി
ഷിക്കാഗോ: ഇരുപതു രാജ്യങ്ങളിൽ പടർന്നുകിടക്കുന്ന ഇന്ത്യക്കാരുടെ ആഗോളസംഘടനയായ ഗോപിയോയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ ബിസിനസ് കോൺഫറൻസും വാർഷിക ഗാലയും ഏപ്രിൽ 18-ന് വൈകിട്ട് 6 മണിക്ക് ഓക് ബ്രൂക്ക് മാരിയറ്റ് ഹോട്ടലിന്റെ വിശാലമായ ബാൾറൂമിൽ വച്ച് കോൺസൽ ജനറൽ ഓഫ് ഇന്ത്യ ഡോ. യൂസഫ് സെയ്ദ് ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ് അറിയിച്
ഷിക്കാഗോ: ഇരുപതു രാജ്യങ്ങളിൽ പടർന്നുകിടക്കുന്ന ഇന്ത്യക്കാരുടെ ആഗോളസംഘടനയായ ഗോപിയോയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ ബിസിനസ് കോൺഫറൻസും വാർഷിക ഗാലയും ഏപ്രിൽ 18-ന് വൈകിട്ട് 6 മണിക്ക് ഓക് ബ്രൂക്ക് മാരിയറ്റ് ഹോട്ടലിന്റെ വിശാലമായ ബാൾറൂമിൽ വച്ച് കോൺസൽ ജനറൽ ഓഫ് ഇന്ത്യ ഡോ. യൂസഫ് സെയ്ദ് ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ് അറിയിച്ചു. ഈ മീറ്റിംഗിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിൽ ബിസിനസ് തുടങ്ങുവാൻ പ്രവാസികൾക്ക് കേന്ദ്ര ഗവൺമെന്റിന്റെ പുതിയ നിയമങ്ങളും ആനുകൂല്യങ്ങളും, ടാക്‌സ് ഇളവുകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കോൺസൽ ജനറൽ സംസാരിക്കും. ബിസിനസ് കോൺഫറൻസിന്റെ മുഖ്യപ്രഭാഷകൻ കോൺഗ്രസ് വുമൺ റ്റാമി ഡക്കവർത്ത് ആണ്. കൂടാതെ കോൺഗ്രസ്മാൻ ഡാനി ഡേവിഡ്, നോത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റി കേലോഗ് ബിസിനസ് കോളജ് പ്രൊഫസ്സർ പത്മശ്രീ ഡോ. ബാലാ ബാലചന്ദ്രൻ എന്നിവരും പ്രഭാഷകരായി സ്റ്റേറ്റ് സെനറ്റർ ഡാൻ കോട്ടവ്‌സ്‌കി, സെനറ്റർ ടോം കള്ളർട്ടൺ, ഓക്ക്‌ബ്രൂക്ക് മേയർ ഡോ. ഗോപാൽ ലാൽ മലാനി, മുൻ ഇല്ലിനോയിസ് ഡപ്യൂട്ടി ട്രഷറർ രാജാ കൃഷ്ണമൂർത്തി എന്നിവരും യു.എസ് സെനറ്റർ റിച്ചാർഡ് ഡർബിൻ, ജെ.പി മോർഗൻ ചെയ്‌സ് ചെയർമാൻ മേലി സാബിൻ എന്നിവർ സംസാരിക്കും.

എട്ടുമണിക്കുശേഷം ഡിന്നറും, കേരളം, പഞ്ചാബ്, ഗുജറാത്ത്, തമിഴ്‌നാട്, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാര•ാർ അവതരിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന സംഗീത-നൃത്ത പരിപാടികൾ ഉണ്ടായിരിക്കും. ഷിക്കാഗോയിൽ നിന്നുള്ള പ്രമുഖ മോഡലുകളെ അണിനിരത്തിക്കൊണ്ടുള്ള ഫാഷൻഷോ ഈ പരിപാടിക്ക് മാറ്റുകൂട്ടുമെന്ന് ജോയിന്റ് ട്രഷറർ ജോ നെടുങ്ങോട്ടിൽ, സെക്രട്ടറി സവീന്ദർ സിങ്, ജോയിന്റ് സെക്രട്ടറി വിക്രാന്ത് സിങ് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും ഗ്ലാഡ്‌സൺ വർഗീസ് (847 561 8402) gladsonvarghese@sbcglobal.net, ജോ നെടുങ്ങോട്ടിൽ (630 261 5491)



