ഷിക്കാഗോ: ഇന്ത്യക്കാരുടെ ഗ്ലോബൽ ഓർഗനൈസേഷനായ ഗോപിയോ (Gopio) ഷിക്കാഗോ ചാപ്റ്ററിന്റെ ബിസിനസ് കോൺഫറൻസും, ആനുവൽ ഗാലയും ഓക്‌ബ്രൂക്ക് മാരിയറ്റ് ഹോട്ടലിന്റെ വിശാലമായ ഗ്രാന്റ് ബാളിൽ വച്ച് ഏപ്രിൽ 18-ന് നടത്തപ്പെടുന്നതാണെന്ന് പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ് പഞ്ചാബി ധാബ റെസ്റ്റോറന്റിന്റെ ബാങ്ക്വറ്റ് ഹാളിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യക്കാരുടെ ഏറ്റവും വലിയ ഓർഗനൈസേഷനുകളിൽ ഒന്നായ ഗോപിയോയിക്ക് ഇരുപതിൽപ്പരം രാജ്യങ്ങളിൽ ചാപ്റ്ററുകളുണ്ട്. ഗോപിയോ ഷിക്കാഗോ ചാപ്റ്റർ എക്‌സിക്യൂട്ടീവ് ബോർഡ് നടത്തിയ പത്രസമ്മേളനത്തിൽ ഇന്ത്യൻ മാദ്ധ്യമങ്ങളെ പ്രതിനിധീകരിച്ച് ടി.വി. ഏഷ്യ, ഇന്ത്യാ പോസ്റ്റ്, ദേശി ടോക്ക്, ഹായ് ഇന്ത്യ, ഇന്ത്യാ ട്രിബ്യൂൺ എന്നിവർ പങ്കെടുത്തു.

ഗോപിയോ പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ് സമ്മേളനത്തിന്റെ വിശജദാംശങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകി. ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, വിവിധ വൻകിട കമ്പനികളായ ജെ.പി മോർഗൻ ചെയ്‌സ്, മോട്ടറോള, യു.എൽ, അബോട്ട് (Abbott), അസെഞ്ച്വർ (Acenture) എന്നിവകളുടെ എക്‌സിക്യൂട്ടീവ് ബിസിനസ് കോൺഫറൻസിലും, ബിസിനസ് നെറ്റ് വർക്കിംഗിലും പങ്കെടുക്കും. ജെ.പി മോർഗൻ ചെയ്‌സിന്റെ മിഡ്‌വെസ്റ്റ് ചെയർമാനും, മുൻ കോൺഗ്രസ് വിമനുമായ മെലീസ ബീൻ ആയിരിക്കും കീനോട്ട് സ്പീക്കർ. പബ്ലിക് മീറ്റിംഗിൽ യു.എസ് പൊളിറ്റിക്കൽ ലീഡറായ ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ എവലിൻ സൻഗുയിനിറ്റി, കോൺഗ്രസ് മാൻ ഡാനി ഡേവിസ്, കോൺഗ്രസ്മാൻ ബോബ് ഡോൾഡ്, സ്റ്റേറ്റ് സെനറ്റർമാർ, സ്റ്റേറ്റ് റെപ്രസന്റേറ്റീവുമാർ, ഇല്ലിനോയി സ്റ്റേറ്റ് പ്രസിഡന്റ് എന്നിവർ പങ്കെടുക്കും.

വിവിധ ബോളിവുഡ്  ഗായകരുടെ ഗാനമേള, വിവിധ അമേരിക്കക്കാരും, ഇന്ത്യക്കാരും പങ്കെടുക്കുന്ന ഫാഷൻ ഷോ, വിവിധ ഇന്ത്യൻ സ്റ്റേറ്റുകളുടെ നൃത്തങ്ങൾ എന്നിവ പരിപാടികൾക്ക് കൊഴുപ്പേകും. ടിക്കറ്റുകൾ ൗെഹലസവമ.രീാ-ലൂടെ മാർച്ച് 15 മുതൽ ലഭ്യമാകും. ഗോപിയോ ഷിക്കാഗോയെ പ്രതിനിധീകരിച്ച് സെക്രട്ടറി സാവിന്ദർ സിങ്, ട്രഷറർ സൈദ് ഹുസൈനി, ജോയിന്റ് സെക്രട്ടറി വിക്രാന്ത് സിങ്, അഡൈ്വസറി ബോർഡ് ചെയർമാൻ ഹീനാ ത്രിവേദി, ജോയിന്റ് ട്രഷറർ ജോ നെടുങ്ങോട്ടിൽ, ബോർഡ് അംഗങ്ങളായ ഡോ. ബാപ്പു അറക്കപ്പുടി, ഹാരിഷ് കൊളസാനി എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ഴഹമറീെി്മൃഴവലലെ.രീാ-ലോ 847 561 8402 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.