- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോരഖ്പൂരിൽ വീണ്ടും ശിശുക്കളുടെ കൂട്ടമരണം; നവജാത ശിശുക്കളടക്കം കഴിഞ്ഞ രണ്ട് ദിവസം മരിച്ചത് ഒമ്പത് കുട്ടികൾ: മരണ സംഖ്യ 105 ആയി ഉയർന്നു
ലക്നൗ: ഗോരഖ് പൂരിൽവീണ്ടും ശിശുക്കളുടെ കൂട്ടമരണം. വ്യാഴം വെള്ളി ദിവസങ്ങളിലായി ഒമ്പത് കുഞ്ഞുങ്ങൾ കൂടി മരിച്ചതോടെ മരണ സംഖ്യ 105 ആയി ഉയർന്നു. മരിച്ച ഒമ്പത് കുട്ടികളിൽ അഞ്ചും നവജാത ശിശുക്കളാണ്. ഇതോടെ ഗൊരഖ്പൂരിൽ ശിശുമരണംതുടർക്കഥയായിരുക്കുകയാണ്. എന്നാൽ കുട്ടികളെ രോഗം മൂർഛിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. ഞായറാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയിൽ എത്തി സ്ഥിതിഗതികൾ പരിശോധിച്ചിരുന്നു. വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കുഞ്ഞു ജീവിതങ്ങൾ പൊലിയുന്നത് തുടരുകയാണ്. മസ്തിഷ്‌ക ജ്വരമെന്നും, ഓക്സിജൻ അഭാവമെന്നും പറയുമ്പോഴും ഇത്രയും മരണങ്ങൾ തുടരുന്നതിൽ അസ്വാഭാവിക ആരോപിക്കുന്നുണ്ട്. അതേസമയം ഇന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഹുൽ ഗാന്ധിയും ഗൊരഖ്പൂർ സന്ദർശിക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.
ലക്നൗ: ഗോരഖ് പൂരിൽവീണ്ടും ശിശുക്കളുടെ കൂട്ടമരണം. വ്യാഴം വെള്ളി ദിവസങ്ങളിലായി ഒമ്പത് കുഞ്ഞുങ്ങൾ കൂടി മരിച്ചതോടെ മരണ സംഖ്യ 105 ആയി ഉയർന്നു. മരിച്ച ഒമ്പത് കുട്ടികളിൽ അഞ്ചും നവജാത ശിശുക്കളാണ്. ഇതോടെ ഗൊരഖ്പൂരിൽ ശിശുമരണംതുടർക്കഥയായിരുക്കുകയാണ്. എന്നാൽ കുട്ടികളെ രോഗം മൂർഛിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
ഞായറാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയിൽ എത്തി സ്ഥിതിഗതികൾ പരിശോധിച്ചിരുന്നു. വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കുഞ്ഞു ജീവിതങ്ങൾ പൊലിയുന്നത് തുടരുകയാണ്. മസ്തിഷ്‌ക ജ്വരമെന്നും, ഓക്സിജൻ അഭാവമെന്നും പറയുമ്പോഴും ഇത്രയും മരണങ്ങൾ തുടരുന്നതിൽ അസ്വാഭാവിക ആരോപിക്കുന്നുണ്ട്.
അതേസമയം ഇന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഹുൽ ഗാന്ധിയും ഗൊരഖ്പൂർ സന്ദർശിക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.
Next Story