- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
വയനാട്ടിലെയും ഇടുക്കിയിലെയും കുഞ്ഞുങ്ങൾക്ക് അവരറിയുന്ന ഭാഷയിൽ പ്രൈമറി വിദ്യാഭ്യാസം നല്കണം; ഭാഷ പരിചിതമല്ലാത്തതിന്റെ പേരിൽ ഒരു കുഞ്ഞും ഇനി ഡ്രോപ്പ് ഔട്ട് ആകരുത്; സംസ്ഥാന സർക്കാരിന്റെ ഗോത്രബന്ധു പദ്ധതിയെക്കുറിച്ച് മനോജ് കുമാർ കെ എഴുതുന്നു
ഇന്നത്തെ പത്രത്തിൽ പി ആർ ഡി യുടെ പരസ്യമുണ്ട്. ഗോത്ര ഭാഷയിൽ അധ്യയനത്തിനു 241 മെന്റർ റ്റീച്ചർമാരെ നിയമിക്കുന്നു എന്ന് അത്ര പ്രാധാന്യമില്ലാതെ ഗോത്ര ബന്ധു എന്ന പദ്ധതിയെ കുറിച്ച് പറയുന്നുണ്ട്. മൂന്ന് വർഷം മുമ്പത്തെ ഒരു സംഭവം പറയാം. വയനാട്ടിലെ ഒരു സ്‌കൂളിൽ സന്തോഷത്തോടെ പുത്തൻ ഉടുപ്പണിഞ്ഞു പ്രവേശനോത്സവത്തിനു വന്ന കുട്ടിയാണ് അവൻ. ആട്ടവും പാട്ടും കഴിഞ്ഞു റ്റീച്ചർ ഓരോരുത്തരെ പരിചയപെട്ടു. അവന്റെ ഊഴമായി. നിന്റെ പേരെന്താ. അവൻ പറഞ്ഞു ചാച്ചി. അതല്ല നിന്റെ സ്‌കൂളിലെ പേര്. അവൻ പിന്നേം പറഞ്ഞു ചാച്ചി. റ്റീച്ചർ അറ്റന്റൻസ് ബുക് നോക്കി. എന്നിട്ടു പൊട്ടിച്ചിരിച്ചു. പേര് ശശി. കുട്ടികളും ചിരിച്ചു. ശശി ഈ പേര് എത്ര ശ്രമിച്ചിട്ടും അവനു വഴങ്ങിയില്ല. ഉച്ചകഞ്ഞി കുടിച്ചു അവൻ പോയി. പിറ്റേന്ന് അവൻ വന്നില്ല. അതിന്റെ പിറ്റേന്നും. പിന്നെ എല്ലാ ദിവസവും അവന്റെ കോളത്തിൽ ചുവന്ന മഷി വീണു. ഇത്തരം ആയിരക്കണക്കിന് ചാച്ചിമാരോടൊപ്പം അവനും കാടിന്റെ ഇരുളിൽ മറഞ്ഞു. അവനറിയുന്ന ഭാഷയിൽ വേണം പ്രൈമറി വിദ്യാഭ്യാസം. അതിനായി ലോക്കൽ ടെസ്റ്റ് വേണം
ഇന്നത്തെ പത്രത്തിൽ പി ആർ ഡി യുടെ പരസ്യമുണ്ട്. ഗോത്ര ഭാഷയിൽ അധ്യയനത്തിനു 241 മെന്റർ റ്റീച്ചർമാരെ നിയമിക്കുന്നു എന്ന് അത്ര പ്രാധാന്യമില്ലാതെ ഗോത്ര ബന്ധു എന്ന പദ്ധതിയെ കുറിച്ച് പറയുന്നുണ്ട്.
മൂന്ന് വർഷം മുമ്പത്തെ ഒരു സംഭവം പറയാം. വയനാട്ടിലെ ഒരു സ്‌കൂളിൽ സന്തോഷത്തോടെ പുത്തൻ ഉടുപ്പണിഞ്ഞു പ്രവേശനോത്സവത്തിനു വന്ന കുട്ടിയാണ് അവൻ. ആട്ടവും പാട്ടും കഴിഞ്ഞു റ്റീച്ചർ ഓരോരുത്തരെ പരിചയപെട്ടു.
അവന്റെ ഊഴമായി. നിന്റെ പേരെന്താ. അവൻ പറഞ്ഞു ചാച്ചി. അതല്ല നിന്റെ സ്‌കൂളിലെ പേര്. അവൻ പിന്നേം പറഞ്ഞു ചാച്ചി. റ്റീച്ചർ അറ്റന്റൻസ് ബുക് നോക്കി. എന്നിട്ടു പൊട്ടിച്ചിരിച്ചു. പേര് ശശി. കുട്ടികളും ചിരിച്ചു. ശശി ഈ പേര് എത്ര ശ്രമിച്ചിട്ടും അവനു വഴങ്ങിയില്ല.
ഉച്ചകഞ്ഞി കുടിച്ചു അവൻ പോയി. പിറ്റേന്ന് അവൻ വന്നില്ല. അതിന്റെ പിറ്റേന്നും. പിന്നെ എല്ലാ ദിവസവും അവന്റെ കോളത്തിൽ ചുവന്ന മഷി വീണു. ഇത്തരം ആയിരക്കണക്കിന് ചാച്ചിമാരോടൊപ്പം അവനും കാടിന്റെ ഇരുളിൽ മറഞ്ഞു.
അവനറിയുന്ന ഭാഷയിൽ വേണം പ്രൈമറി വിദ്യാഭ്യാസം. അതിനായി ലോക്കൽ ടെസ്റ്റ് വേണം, വിശേഷിച്ചു ഒന്നും രണ്ടും ക്ളാസുകളിൽ. അതുകൊണ്ടാണ് സി ബി എസ് ഇ പോലും ചെറിയ ക്ലാസുകളിൽ പാഠപുസ്തകങ്ങൾ ഇറക്കാത്തതു. (ഇത് മുതലാക്കിയാണ് വിലകൂടിയ പുസ്തകങ്ങൾ ഇവിടെ വാങ്ങിപ്പിക്കുന്നതു).
നമ്മുടെ സ്‌കൂളുകളിൽ നിരീക്ഷിച്ചു അവലോകനം നടത്തി പഠിക്കുന്ന രീതി ഈ സമീപനത്തിന്റെ ഭാഗമായി വളന്നുവന്നതാണ്. എന്നാൽ ഗോത്ര ഭാഷ മാത്രം പരിചിതമായ ഇടുക്കി വയനാട് തുടങ്ങിയ പ്രദേശങ്ങളിലെ കുഞ്ഞുങ്ങളിൽ മാത്രമാണ് ഇന്ന് ഡ്രോപ്പ് ഔട്ട്കൾ ഉള്ളത്.
ഇതിനെ അതിജീവിക്കാനുള്ള പദ്ധതിയാണ് പരസ്യത്തിലുള്ളത്. മൂന്ന് വര്ഷം മുമ്പ് ജനയുഗത്തിൽ ഇതിനെ കുറിച്ച് ഒരു സ്റ്റോറി വന്നിരുന്നു. അന്തരിച്ച പത്ര പ്രവർത്തകൻ വിജയൻ ആണ് അത് തയാറാക്കിയത് എന്നാണ് ഓര്മ. അന്നത്തെ പിന്നാക്ക ക്ഷേമ മന്ത്രിയെ ഇക്കാര്യം അറിയിച്ചിരുന്നു.
തുടർ നടപടിക്കായി ഇടയ്ക്കിടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി മഹേഷിനെയും ശല്യപെടുത്തി. അദ്ദേഹം ശ്രമിക്കുകയും ചെയ്തിട്ടുണ്ട് . എന്നാൽ നടപ്പിലാക്കാൻ ഈ സർക്കാർ കാണിച്ച പ്രതിജ്ഞാ ബദ്ധത അവർക്കില്ലായിരുന്നു . കേരളത്തിന് ഒരു തരത്തിലും ഗുണം ചെയ്യാത്ത വിഴിഞ്ഞം തുറമുഖത്തേക്കാൾ ഗോത്ര ബന്ധുപദ്ധതിക്കു ഞാൻ വിലകല്പിക്കുന്നു.