- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെണ്ണു കേസിൽ പെട്ടതിന്റെ ക്ഷീണം തീർക്കാൻ പത്രസമ്മേളനം വിളിച്ചു പെണ്ണു കേസിൽ കുടുങ്ങിയതിന്റെ ക്ഷീണം മാറാതെ തമിഴ്‌നാട് ഗവർണർ; 'ദ വീക്ക്' ലേഖികയുടെ കവിളിൽ തൊട്ട ബൻവാരിലാലിനെ മാറ്റാൻ കടുത്ത സമ്മർദ്ദം; രാജ്ഭവൻ പെണ്ണുപിടി കേന്ദ്രമാക്കുന്ന ഗവർണർമാർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ കഴിയാത്തത് വകുപ്പില്ലാത്തതിനാൽ
തിരുവനന്തപുരം: ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ ഗവർണർക്കെതിരെ ഗുരുതരമായ ലൈംഗികാരോപണമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത് ഏതാനും ആഴ്‌ച്ചകൾക്ക് മുമ്പാണ്. ദേശീയ തലത്തിൽ മാധ്യമങ്ങൾ പുറത്തു വിട്ട ഈ വാർത്തയിൽ പറഞ്ഞിരുന്നത്. രാജ് ഭവനിലെ വനിതാ ഉദ്യോഗസ്ഥരെ തന്റെ ലൈംഗികാവശ്യത്തിന് പ്രേരിപ്പിച്ചു എന്ന വിധത്തിലായിരുന്നു വാർത്തകൾ പുറത്തുവന്നത്. ഈ പുകമറ ചെന്നെത്തിയത് തമിഴ്‌നാട് ഗവർണർ ബൻവാരിലാലിനെതിരയാണ് എത്തിനിന്നത്. പെണ്ണു കേസിൽ ആരോപണ വിധേയനായതിന്റെ ക്ഷീണം തീർക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. ദ വീക്ക് ലേഖികയുടെ കവിളിൽ തൊട്ടു കൊണ്ടാണ് ബൻവാരിലാൽ പ്രതികരിച്ചത്. ഇതോടെ ഗവർണർ വെട്ടിലാകുകയും ചെയ്തു. ഒടുവിൽ മാധ്യമ പ്രവർത്തക ഉന്നയിച്ച ചോദ്യം വളരെ പ്രസക്തമായിരുന്നുവെന്നും അവരെ അഭിനന്ദിക്കുന്നതിനുവേണ്ടിയാണ് കവിളിൽ തട്ടിയതെന്നുമാണ് ഗവർണർ വിശദീകരിച്ചത്. സ്വന്തം മകളെപ്പോലെ കണ്ടാണ് മാധ്യമ പ്രവർത്തകയെ അഭിനന്ദിച്ചതെന്നും കത്തിൽ ഗവർണർ വിശദീകരിക്കുകയുണ്ടായി. സംഭവത്തിൽ ഖേദിക്കുന്നുവെന്നും ആരുടെയെ
തിരുവനന്തപുരം: ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ ഗവർണർക്കെതിരെ ഗുരുതരമായ ലൈംഗികാരോപണമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത് ഏതാനും ആഴ്‌ച്ചകൾക്ക് മുമ്പാണ്. ദേശീയ തലത്തിൽ മാധ്യമങ്ങൾ പുറത്തു വിട്ട ഈ വാർത്തയിൽ പറഞ്ഞിരുന്നത്. രാജ് ഭവനിലെ വനിതാ ഉദ്യോഗസ്ഥരെ തന്റെ ലൈംഗികാവശ്യത്തിന് പ്രേരിപ്പിച്ചു എന്ന വിധത്തിലായിരുന്നു വാർത്തകൾ പുറത്തുവന്നത്. ഈ പുകമറ ചെന്നെത്തിയത് തമിഴ്‌നാട് ഗവർണർ ബൻവാരിലാലിനെതിരയാണ് എത്തിനിന്നത്. പെണ്ണു കേസിൽ ആരോപണ വിധേയനായതിന്റെ ക്ഷീണം തീർക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്.
ദ വീക്ക് ലേഖികയുടെ കവിളിൽ തൊട്ടു കൊണ്ടാണ് ബൻവാരിലാൽ പ്രതികരിച്ചത്. ഇതോടെ ഗവർണർ വെട്ടിലാകുകയും ചെയ്തു. ഒടുവിൽ മാധ്യമ പ്രവർത്തക ഉന്നയിച്ച ചോദ്യം വളരെ പ്രസക്തമായിരുന്നുവെന്നും അവരെ അഭിനന്ദിക്കുന്നതിനുവേണ്ടിയാണ് കവിളിൽ തട്ടിയതെന്നുമാണ് ഗവർണർ വിശദീകരിച്ചത്. സ്വന്തം മകളെപ്പോലെ കണ്ടാണ് മാധ്യമ പ്രവർത്തകയെ അഭിനന്ദിച്ചതെന്നും കത്തിൽ ഗവർണർ വിശദീകരിക്കുകയുണ്ടായി. സംഭവത്തിൽ ഖേദിക്കുന്നുവെന്നും ആരുടെയെങ്കിലു വികാരം വ്രണപ്പെട്ടുവെങ്കിൽ മാപ്പുപറയുന്നുവെന്നും മാധ്യമ പ്രവർത്തകയ്ക്ക് അയച്ച കത്തിൽ ഗവർണർ വ്യക്തമാക്കി.
എന്നാൽ, വിവാദം മാപ്പുപറച്ചിലിൽ മാത്രമായി നിൽക്കാതെ ഗൗരവത്തോടെ ചർച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്. ലൈംഗിക ആരോപണം നേരിട്ട ഗവർണറെ മാറ്റണമെന്നാണ് ആവശ്യം. സർവകലാശാല അധികൃതർക്കു വഴങ്ങിക്കൊടുക്കാൻ പെൺകുട്ടികളെ തമിഴ്‌നാട്ടിലെ കോളേജ് അദ്ധ്യാപിക പ്രേരിപ്പിച്ചെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. വിവാദത്തിൽ ബൻവാരിലാലിന്റെ പേരും പരാമർശിക്കപ്പെട്ടിരുന്നു. ഈ വിഷയവുമായി തനിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കാനാണ് 78കാരനായ ബൻവാരിലാൽ രാജ്ഭവനിൽ പത്രസമ്മേളനം വിളിച്ചത്. വാർത്താ സമ്മേളനത്തിനൊടുവിൽ മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മറുപടി നൽകാതെ അവരുടെ കവിളിൽ സ്പർശിച്ചതാണ് വിവാദമായത്. സംഭവത്തിൽ ഗവർണർക്കെതിരെ വിമർശനം ഉയർന്നിരുന്നു.
തമിഴ്‌നാട്ടിലെ 200 മാധ്യമ പ്രവർത്തകർ രൂക്ഷ വിമർശം ഉന്നയിച്ചുകൊണ്ട് ഗവർണർക്ക് കത്തയച്ചിരുന്നു. മാധ്യമ പ്രവർത്തകയോടുള്ള ഗവർണറുടെ പെരുമാറ്റം ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണെന്നും സംഭവത്തിൽ നിരുപാധികം മാപ്പുപറയണമെന്നും മാധ്യമ പ്രവർത്തകർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. കവിളിൽ തട്ടിയതിന് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള ഗവർണറുടെ കത്ത് ലഭിച്ചതായി മാധ്യമ പ്രവർത്തക ട്വിറ്ററിലൂടെ വ്യക്തമാക്കി. കവളിൽ തട്ടി അഭിനന്ദിച്ചതാണെന്ന വിശദീകരണം അംഗീകരിക്കാൻ ബിദ്ധിമുട്ടാണെങ്കിലും ക്ഷമാപണം സ്വീകരിക്കുകയാണെന്നും മാധ്യമ പ്രവർത്തക വ്യക്തമാക്കി.
ഇപ്പോഴത്തെ സാഹചര്യത്തിൽ ബൻവാരിലാലിനെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും വകുപ്പുകളുടെ അഭാവം കൊണ്ട് അത്ിന് സാധിക്കില്ല. ആർട്ടിക്കിൽ 361(2) അനുസരിച്ച് ഭരണഘടനാ പദവി വഹിക്കുന്ന ഗവർണർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ സാധിക്കില്ല. നേരത്തെ കേരളാ ഗവർണറായിരുന്ന ഷീല ദക്ഷിതിനെതിരെ അവർ ഡൽഹി മുഖ്യമന്ത്രിയായിരുന്ന വേളയിൽ എടുത്ത കേസിൽ തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ രാജ്ഭവനെ ആരോപണ വിധേയമാക്കുന്ന ലൈംഗിക ആരോപണങ്ങളിൽ കേസെടുക്കാനുള്ള സാധ്യതകളും കുറവാണ്.
ഗവർണർമാർ ലൈംഗികാരോപണത്തിൽ ഉൾപ്പെടുന്നത് ആദ്യമായല്ല. മേഘാലയ ഗവർണർ ആയിരുന്ന വി. ഷൺമുഖനാഥൻ കഴിഞ്ഞ വർഷം രാജി വയ്ക്കേണ്ടി വന്നത് സമാന ആരോപണങ്ങളുടെ പേരിലായിരുന്നു. രാജ്ഭവനെ 'യംഗ് ലേഡീസ് ക്ലബ്' ആക്കി എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണം. രാജ്ഭവനിലെ നൂറിലേറെ ജോലിക്കാർ അദ്ദേഹത്തിനെതിരെ പരാതി ഉന്നയിക്കുകയും ചെയ്തതോടെ അന്ന് രാഷ്ട്രപതി ആയിരുന്ന പ്രണബ് മുഖർജി രാജി ആവശ്യപ്പെടുകയായിരുന്നു.
2009-ൽ കോൺഗ്രസ് നേതാവും യു.പി മുൻ മുഖ്യമന്ത്രിയുമായിരുന്ന എൻ.ഡി തിവാരിയും സമാനമായ ആരോപണത്തിൽ കുടുങ്ങിയിരുന്നു. ആന്ധ്ര പ്രദേശ് ഗവർണറായിരിക്കുമ്പോൾ സമാനമായ ആരോപണം ഉയർന്നെങ്കിലും രാജി വയ്ക്കാൻ തിവാരി തുടക്കത്തിൽ മടിച്ചു. എന്നാൽ അന്ന് രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീൽ, തിവാരി ആന്ധ്ര ഗവർണറായിരിക്കുമ്പോൾ സംസ്ഥാനം സന്ദർശിക്കാൻ മടിച്ചതോടെ അദ്ദേഹം രാജി വയ്ക്കുകയായിരുന്നു. അന്ന് രണ്ട് സ്ത്രീകൾക്കൊപ്പമുള്ള തിവാരിയുടെ ലൈംഗിക കേളികളുടെ ചിത്രങ്ങളും പ്രചരിച്ചിരുന്നു.
ഇന്ദിരാ ഗാന്ധിയുടെ കാലത്തും ഒരു വടക്കേ ഇന്ത്യൻ സംസ്ഥാനത്തെ ഗവർണർക്കെതിരെ സമാന ആരോപണങ്ങൾ ഉയർന്നെങ്കിലും അന്നത്തെ വലിയ രാഷ്ട്രീയ നേതാക്കളിലൊരാളായതിനാൽ നടപടികളൊന്നും ഉണ്ടായില്ല. നിയമപരമായി നടപടികൾ കൈക്കൊള്ളാൻ സാധിക്കാത്തതു കൊണ്ടാണ് രാജ്ഭവൻ ആരോപണ വിധേയമാകുന്ന ലൈംഗിക ആരോപണ കേസികൾ മുന്നോട്ടു പോകാത്തത്.