സ്രയേലിനെ തീവ്ര വലതുപക്ഷ കക്ഷിയായ യിസ്രയേൽ ബെയ്‌തേനു പാർട്ടിയുമായി സഖ്യത്തിലേർപ്പെടാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തീരുമാനിച്ചതോടെ, രാജ്യത്ത് അധികാരത്തിലെത്തുന്നത് ചരിത്രത്തിലെ ഏറ്റവും തീവ്ര വലതുപക്ഷ സർക്കാർ. ഫലസ്തീൻ പ്രശ്‌നത്തിൽ പുതിയ സർക്കാരിന്റെ നിലപാടുകൾ എന്താവുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.

നെതന്യാഹൂവും യിസ്രയേൽ ബെയ്‌തേനു പാർട്ടി നേതാവ് അവിഗ്‌ദോർ ലിബർമാനുമായി സഖ്യത്തിലർപ്പെട്ടതോടെയാണ് ഇസ്രയേലിൽ തീവ്രവലതുപക്ഷം അധികാരത്തിലെത്തിയത്. അഞ്ചു പേരുടെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന നെതന്യാഹു സർക്കാരിന് ഇതോടെ അധികാരമുറപ്പിക്കാനുമായി.

ഫലസ്തീൻകാരെ പലപ്പോഴും ഭീകരർ എന്ന് വിളിച്ചിട്ടുള്ള ലിബർമാൻ പ്രതിരോധ മന്ത്രിയുടെ നിർണായക റോളിലേക്കാണ് എത്തുന്നത്. ഇത് മേഖലയിലെ സമാധാന ശ്രമങ്ങളെ കൂടുതൽ അപകടത്തിലാക്കുമെന്ന ആശങ്കയുണ്ട്. ടൂറിസം മന്ത്രി യാരിവ് ലെവിനാണ് ലിബർഹാനുമായുള്ള ചർച്ചകൾക്ക് ഇടനിലക്കാരനായത്.

വെസ്റ്റ് ബാങ്കിൽ താമസിക്കുന്ന ലിബർമാൻ ഫലസ്തീനോട് സർക്കാർ കൈക്കൊള്ളുന്ന മയപ്പെട്ട നിലപാടുകളിൽ പലപ്പോഴും അസ്വസ്ഥത പുലർത്തിയിരുന്നു. ഫലസ്തീനെ കൂടുതൽ ശക്തമായി കൈകാര്യം ചെയ്യണമെന്ന വാദമാണ് ലിബർഹാൻ പുലർത്തുന്നതും. ലിക്കുഡ് പാർട്ടിയുടെ പ്രതിരോധ മന്ത്രിയായിരുന്ന മോഷെ യാലോണിന്റെ പകരക്കാരനായാണ് ലിബർമാൻ ചുമതലയേൽക്കുക.