- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലാഖമാരുടെ സമരത്തിന് ഒടുവിൽ സർക്കാറിന്റെ കയ്യൊപ്പ്; സുപ്രീംകോടതി നിർദേശിച്ചതു പോലെ തന്നെ ശമ്പളം നൽകാൻ സർക്കാർ നിയമിച്ച സമിതിയുടെ ശുപാർശ; 200 ബെഡ്ഡിൽ കൂടുതലുള്ള ആശുപത്രിയിലെ നഴ്‌സുമാർക്ക് ഇനി സർക്കാർ ആശുപത്രിയിലെ ശമ്പളം; 50 കിടക്കകൾ വരെയുണ്ടെങ്കിൽ 20,000 രൂപ ശമ്പളം: ആഹ്ലാദത്തോടെ നഴ്‌സുമാർ
തിരുവനന്തപുരം: യുഎൻഎ അടക്കമുള്ള കേരളത്തിലെ നഴ്‌സിങ് സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ഐതിഹാസികമായ സമരപോരാട്ടത്തിന് ഒടുവിൽ സർക്കാറിന്റെ കയ്യൊപ്പ്. സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാരുടെ ശമ്പളം സുപ്രീംകോടതി നിർദ്ദേശിച്ച മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചു. ഇക്കാര്യം സർക്കാർ നിയോഗിച്ച സമിതി ശുപാർ ചെയ്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നഴ്‌സിങ് സംഘടനകൾ നടത്തിയ ചർച്ചയിലെ തീരുമാനത്തിന്റെ പിന്നോടിയായാണ് ഇപ്പോഴത്തെ നടപടികൾ. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്കു സുപ്രീംകോടതി നിയമിച്ച കമ്മിറ്റി നിർണയിച്ച ശമ്പളം നൽകണമെന്നു സംസ്ഥാന സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതിയുടെ ശുപാർശ ചെയ്തത് ചരിത്രപരമായി വിജമായാണ് വിലയിരുത്തുന്നത്. സംസ്ഥാനങ്ങളിലെ 200 കിടക്കകൾക്കു മുകളിലുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്കു സർക്കാർ നഴ്‌സുമാരുടെ ശമ്പളം നൽകണമെന്നും 50 കിടക്കകൾവരെയുള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് 20,000 രൂപ ശമ്പളം നൽകണമെന്നുമാണു കമ്മിറ്റി നിർദ്ദേശിച്ചിരുന്നത്. ഇതോടെ കാലങ്ങളായി കേരളത്തിലെ നഴ്സിങ
തിരുവനന്തപുരം: യുഎൻഎ അടക്കമുള്ള കേരളത്തിലെ നഴ്‌സിങ് സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ഐതിഹാസികമായ സമരപോരാട്ടത്തിന് ഒടുവിൽ സർക്കാറിന്റെ കയ്യൊപ്പ്. സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാരുടെ ശമ്പളം സുപ്രീംകോടതി നിർദ്ദേശിച്ച മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചു. ഇക്കാര്യം സർക്കാർ നിയോഗിച്ച സമിതി ശുപാർ ചെയ്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നഴ്‌സിങ് സംഘടനകൾ നടത്തിയ ചർച്ചയിലെ തീരുമാനത്തിന്റെ പിന്നോടിയായാണ് ഇപ്പോഴത്തെ നടപടികൾ. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്കു സുപ്രീംകോടതി നിയമിച്ച കമ്മിറ്റി നിർണയിച്ച ശമ്പളം നൽകണമെന്നു സംസ്ഥാന സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതിയുടെ ശുപാർശ ചെയ്തത് ചരിത്രപരമായി വിജമായാണ് വിലയിരുത്തുന്നത്.
സംസ്ഥാനങ്ങളിലെ 200 കിടക്കകൾക്കു മുകളിലുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്കു സർക്കാർ നഴ്‌സുമാരുടെ ശമ്പളം നൽകണമെന്നും 50 കിടക്കകൾവരെയുള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് 20,000 രൂപ ശമ്പളം നൽകണമെന്നുമാണു കമ്മിറ്റി നിർദ്ദേശിച്ചിരുന്നത്. ഇതോടെ കാലങ്ങളായി കേരളത്തിലെ നഴ്‌സിങ് മേഖലയിൽ നിലനിന്നിരുന്ന ചൂഷണങ്ങൾക്ക് അറുതി വരുമെന്നാണ് പ്രതീക്ഷ. ഇതുവരെയുള്ള സർക്കാറുകളെല്ലാം തൊടാൻ മടിച്ച കാര്യത്തിലാണ് പിണറായി വിജയൻ സർക്കാർ കൈവെച്ചിരിക്കുന്നത്.
ശുപാർശ നടപ്പായാലുള്ള ശമ്പള ഘടന ഇപ്രകാരമാണ്: 50 കിടക്കകൾവരെ 20,000 രൂപ, 50 മുതൽ 100 വരെ കിടക്കകൾ 20,900 രൂപ. 100 മുതൽ 200 വരെ കിടക്കകൾ 25,500 രൂപ, 200നു മുകളിൽ കിടക്കകൾ 27,800 രൂപ. ട്രെയിനി നിയമനത്തെ നഴ്‌സുമാരുടെ സംഘടനകൾ എതിർക്കുന്നുണ്ട്. എന്നാൽ ട്രെയിനി കാലാവധി ഒരു വർഷമായി നിജപ്പെടുത്തണമെന്നു ശുപാർശ ചെയ്തതായാണു വിവരം. റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ചു.
നഴ്‌സുമാരുടെ ശമ്പളം സംബന്ധിച്ചു ശുപാർശകൾ നൽകാൻ തൊഴിൽ അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനും ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, ലേബർ കമ്മിഷണർ കെ.ബിജു എന്നിവർ അംഗങ്ങളുമായ സമിതിയെ നിയോഗിക്കുകയായിരുന്നു.
നേരത്തെ 22 ദിവസമായി നഴ്‌സുമാർ നടത്തിവന്ന സമരത്തിന്റെ വിജയമായാണ് ആവശ്യങ്ങൾ അംഗീകരിച്ച സമരം ഒത്തു തീർപ്പാക്കിയത്. 50 കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാക്കാൻ ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് അന്ന് നഴ്‌സുമാർ സമരം പിൻവലിച്ചത്. 50 കിടക്കകളിൽ കൂടുതലുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളത്തിന്റെ കാര്യത്തിൽ സെക്രട്ടറിതല സമിതി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാന്നഅ അന്നു നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. ഈ റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.
നേരത്തെ സുപ്രീംകോടതി നിശ്ചയിച്ചതു പ്രകാരം നഴ്‌സുമാർക്ക് ശമ്പളം നൽകണമെന്ന് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാറിനോട് നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശം മിക്ക സംസ്ഥാനങ്ങളിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇപ്പോഴത്തെ തീരുമാനത്തോടെ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാകുകയാണ്. അതേസമയം സർക്കാർ തീരുമാനം നടപ്പിലാകുന്നുണ്ടോ എന്ന കാര്യത്തിൽ ഉറപ്പുവരുത്താൻ സർക്കാർ തന്നെ ഇടപെടേണ്ട അവസ്ഥയുണ്ട്.