- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണിമുടക്കിനെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ; ചർച്ച പരാജയപ്പെട്ടത് ശമ്പളപരിഷ്‌കരണത്തിൽ സമവായം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പണിമുടക്ക് നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വ്യാഴാഴ്ച അർദ്ധരാത്രി മുതൽ പണിമുടക്കാനാണ് കെഎസ്ആർടിസി യുണിയനുകൾ തീരുമാനിച്ചിരിക്കുന്നത്. പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അവശ്യ സർവീസ് നിയമമായ ഡയസ്‌നോൺ പ്രഖ്യാപിച്ചിരിക്കുന്നത്.
വെള്ളി, ശനി ദിവസങ്ങളിൽ തൊഴിലാളികൾ പണിമുടക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശമ്പളപരിഷ്‌കരണത്തിൽ സമവായം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് ബുധനാഴ്ചത്തെ ചർച്ച പരാജയപ്പെട്ടത്. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സമാനമായ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. എന്നാൽ ഇത് വലിയ സാമ്പത്തികബാധ്യതയ്ക്ക് ഇടയാക്കുമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റ് വ്യക്തമാക്കുന്നത്.
കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്, അഞ്ച്, ആറ് ദിവസങ്ങളിലും, കെ.എസ്ആർടിഇഎ, ബിഎംഎസ് എന്നിവ അഞ്ചിനും സമരനോട്ടീസ് നൽകിയിട്ടുണ്ട്. ഇടത് -വലത്, ബിഎംഎസ് യൂണിയനുകൾ സംയുക്തമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാൽ ബസ് സർവീസ് പൂർണമായും തടസ്സപ്പെട്ടേക്കും.
മറുനാടന് മലയാളി ബ്യൂറോ