- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ സർക്കാറിന്റെ കാലത്തു തന്നെ കെഎസ്ആർടിസി പൂട്ടേണ്ടി വരുമെന്ന ആശങ്ക ശക്തം; തച്ചങ്കരിയെ രംഗത്തിറങ്ങി എങ്ങനെയെങ്കിലും രക്ഷിക്കാൻ ആലോചന; അധിക ചുമതല ആണെങ്കിൽ മാത്രം അരക്കൈ നോക്കാമെന്ന് ഫയർഫോഴ്സ് മേധാവി; ഹേമചന്ദ്രന് പറ്റിയ ലാവണം കണ്ടെത്താനാകാതെ സർക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസി ഈ സർക്കാറിന്റെ കാലത്ത് അടച്ചുപൂട്ടുകയോ സ്വകാര്യ വൽക്കരിക്കുകയോ ചെയ്താൽ അതിൽ അത്ഭുതപ്പെടാൻ ഇല്ല. അത്രയ്ക്ക് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കോർപ്പറേഷൻ കടന്നുപോകുന്നത്. പെൻഷനും ശമ്പളവും നൽകാനായി എല്ലാ മാസവും സർക്കാറിന് മുമ്പിൽ കൈനീട്ടേണ്ട അവസ്ഥയിലുള്ള സ്ഥാപനത്തിന്റെ തലപ്പത്ത് പലരും വന്നെങ്കിലും അതൊന്നും ക്ലച്ചുപിടിച്ച മട്ടില്ല. രാജമാണിക്യം തുടങ്ങിവെച്ച പ്രവർത്തനങ്ങൾ പലതും തൊഴിലാളുടെ എതിർപ്പ് മൂലം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഇതിനിടെ കെഎസ്ആർടിസിക്ക് വേണ്ടി രക്ഷാപാക്കേജ് തയ്യാറാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. അതുകൊണ്ട് തന്നെ കോർപ്പറേഷന്റെ തലപ്പത്ത് മാറ്റിപ്രതിഷ്ഠ നടത്താനാണ് ശ്രമങ്ങൾ ശക്തമായി നടക്കുന്നത്. നിലവിൽ അഗ്‌നിരക്ഷാസേനാമേധാവിയും സർക്കാറിന്റെ വിശ്വസ്തനുമായ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിയെ കെ.എസ്.ആർ.ടി.സി.യുടെ തലപ്പത്ത് നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നത്. 1500 കോടിയിലേറെ രൂപ മുടക്കിയുള്ള പാക്കേജാണ് കെഎസ്ആർടിസിയിൽ നടപ്പാക്കാൻ ഉദ്ദേശിക്
തിരുവനന്തപുരം: കെഎസ്ആർടിസി ഈ സർക്കാറിന്റെ കാലത്ത് അടച്ചുപൂട്ടുകയോ സ്വകാര്യ വൽക്കരിക്കുകയോ ചെയ്താൽ അതിൽ അത്ഭുതപ്പെടാൻ ഇല്ല. അത്രയ്ക്ക് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കോർപ്പറേഷൻ കടന്നുപോകുന്നത്. പെൻഷനും ശമ്പളവും നൽകാനായി എല്ലാ മാസവും സർക്കാറിന് മുമ്പിൽ കൈനീട്ടേണ്ട അവസ്ഥയിലുള്ള സ്ഥാപനത്തിന്റെ തലപ്പത്ത് പലരും വന്നെങ്കിലും അതൊന്നും ക്ലച്ചുപിടിച്ച മട്ടില്ല. രാജമാണിക്യം തുടങ്ങിവെച്ച പ്രവർത്തനങ്ങൾ പലതും തൊഴിലാളുടെ എതിർപ്പ് മൂലം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഇതിനിടെ കെഎസ്ആർടിസിക്ക് വേണ്ടി രക്ഷാപാക്കേജ് തയ്യാറാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. അതുകൊണ്ട് തന്നെ കോർപ്പറേഷന്റെ തലപ്പത്ത് മാറ്റിപ്രതിഷ്ഠ നടത്താനാണ് ശ്രമങ്ങൾ ശക്തമായി നടക്കുന്നത്.
നിലവിൽ അഗ്‌നിരക്ഷാസേനാമേധാവിയും സർക്കാറിന്റെ വിശ്വസ്തനുമായ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിയെ കെ.എസ്.ആർ.ടി.സി.യുടെ തലപ്പത്ത് നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നത്. 1500 കോടിയിലേറെ രൂപ മുടക്കിയുള്ള പാക്കേജാണ് കെഎസ്ആർടിസിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ ഘടകക്ഷിയുടെ വകുപ്പിൽ തങ്ങളുടെ ഇഷ്ടക്കാരനായ ഒരാൾ വേണമെന്ന് സിപിഎം താൽപ്പര്യമാണ് ടോമിൻ തച്ചങ്കരിയിലേക്ക് അന്വേഷണം എത്തി നിൽക്കാൻ കാരണം. കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ സ്ഥാനം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തച്ചങ്കരിയോട് നേരിട്ടാവശ്യപ്പെട്ടു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതേസമയം അധിക ചുമതല എനന്ന നിലയിൽ ആണെങ്കിൽ ഈ സ്ഥാനം ഏറ്റെടുക്കാമെന്ന് തച്ചങ്കരി അറിയിച്ചെന്നാണ് സൂചന.
മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ എ. ഹേമചന്ദ്രനാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ. ഹേമചന്ദ്രന് ഉചിതമായ ലാവണം ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തെ മാറ്റി തച്ചങ്കരിയെ നിയമിക്കാനാണ് ശ്രമം നടക്കുന്നത്. സുശീൽഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമഗ്ര പുനഃസംഘടനയ്ക്കുള്ള നടപടികളും നടന്നുവരുന്നതിനിടെയാണ് തച്ചങ്കരിയെ ചുമതലയേൽപ്പിക്കാനുള്ള നീക്കം. നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സി.യെ ലാഭത്തിലാക്കുക എന്ന വെല്ലുവിളിയായിരിക്കും അദ്ദേഹത്തിന് മുന്നിലുള്ളത്.
സുപ്രീംകോടതിവിധിയെത്തുടർന്ന് സംസ്ഥാന പൊലീസ് മേധാവി പദത്തിൽ തിരികെയെത്തിയ ടി.പി. സെൻകുമാറിനെ നിയന്ത്രിക്കാൻ, പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി.യായി സർക്കാർ നിയമിച്ചതും തച്ചങ്കരിയെ ആയിരുന്നു. സെൻകുമാർ വിരമിച്ചതിനുപിന്നാലെ കഴിഞ്ഞ ജൂലായിലാണ് തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്തുനിന്ന് അഗ്‌നിരക്ഷാ സേനയിലേക്ക് മാറ്റിയത്. മാർക്കറ്റ് ഫെഡ്, കേരള ബുക്ക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റി, അഗ്‌നിരക്ഷാസേന, ഗതാഗതവകുപ്പ് എന്നിവിടങ്ങളിൽ മേധാവിയായിരിക്കെ കാഴ്ചവെച്ച മികവാണ് തച്ചങ്കരിയെ കെ.എസ്.ആർ.ടി.സി.യുടെ തലപ്പത്തേക്ക് പരിഗണിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. കെ.എസ്.ആർ.ടി.സി.യിലെ സിപിഎം. അനുകൂല തൊഴിലാളിസംഘടനയും തച്ചങ്കരിയെ പരിഗണിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
അഗ്‌നിരക്ഷാസേനാമേധാവി പദവിക്കൊപ്പം കെ.ബി.പി.എസിന്റെ അധികച്ചുമതലയും തച്ചങ്കരി വഹിച്ചിരുന്നു. നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കുമെന്നും കോർപ്പറേഷനിലെ രാഷ്ട്രീയ പ്രസരം അവസാനിപ്പിക്കുമെന്നതാണ് തച്ചങ്കരിയുടെ നിലപാട്. ഗതാഗത കമ്മിഷണറായിരുന്ന വേളയിൽ മന്ത്രി എ.കെ.ശശീന്ദ്രനുമായി തച്ചങ്കരി ഇടഞ്ഞതു ഏറെ വിവാദം ഉയർത്തിയിരുന്നു. ജന്മദിനത്തിൽ ആർ.ടി. ഓഫീസുകളിൽ ലഡ്ഡു വിതരണം ചെയ്തതിനെത്തുടർന്നുണ്ടായ വിവാദം തച്ചങ്കരിയുടെ ഗതാഗത കമ്മിഷണർ കസേര തെറിപ്പിച്ചിരുന്നു. മന്ത്രിയുമായുള്ള സ്വരചേർച്ചയില്ലായ്മ പരിഹരിച്ചതായി സൂചനയുണ്ട്.
പെൺകെണി വിവാദത്തെത്തുടർന്ന് സ്ഥാനമൊഴിയേണ്ടിവന്ന ശശീന്ദ്രൻ ഗതാഗതമന്ത്രിപദത്തിൽ തിരിച്ചെത്തിയപ്പോഴാണ് തച്ചങ്കരിയെ കെ.എസ്.ആർ.ടി.സി.യിലേക്ക് പരിഗണിക്കുന്നുവെന്നതും ശ്രദ്ധേയം. തച്ചങ്കരി കെ.എസ്.ആർ.ടി.സി.യിൽ നിയമിതനായാൽ ഹേമചന്ദ്രനെ അഗ്‌നിരക്ഷാസേനയിലോ എക്സൈസിലോ നിയമിച്ചേക്കും. എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങിനെ അഗ്‌നിരക്ഷാസേനയിലേക്ക് മാറ്റാനും സാധ്യതയുണ്ട്.
അതേസമയം അഗ്നിശമന സേനയിൽ കാര്യമായ പരിഷ്‌ക്കരണങ്ങൾ നിർദ്ദേശിച്ചു കൊണ്ട് ടോമിൻ തച്ചങ്കരി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പതിനഞ്ചു മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങളെ അഗ്‌നി സുരക്ഷാ എൻഒസിയിൽനിന്ന് ഒഴിവാക്കി കൊണ്ടുള്ള തീരുമാനം വന്നിരുന്നു. വൻകിട കെട്ടിടങ്ങളുടെ കാര്യത്തിൽ അഗ്‌നിസുരക്ഷാ സംവിധാനം നടപ്പാക്കിയതായി ഉടമകൾ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയെന്നുമാണ് തച്ചങ്കരിയുടെ ശുപാർശ.
പുതിയ ഭേദഗതി പ്രകാരം 15 മീറ്റർ വരെ ഉയരവും പതിനായിരം ചതുരശ്ര അടി വരെ വിസ്തീർണവുമുള്ള കെട്ടിടങ്ങൾക്ക് ഇനി ഫയർ എൻഒസി ആവശ്യമില്ല. ഇതിനു മുകളിൽ ഉയരമുള്ള ഇടത്തരം, വൻകിട കെട്ടിടങ്ങൾ പണിയുന്നതിന് അഗ്‌നി സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെട്ടിടം ഉടമകൾ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും. ഇതിൽ പിന്നീട് ക്രമക്കേട് കണ്ടെത്തിയാൽ ചതുരശ്ര അടി നിരക്കിൽ പിഴ ചുമത്തും.