- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുജനം പിണങ്ങിയാൽ പണി പാളും; പെട്രോൾ ഡീസൽ എക്‌സൈസ് നികുതി കുറച്ച് കേന്ദ്ര സർക്കാർ; ലിറ്ററിന് രണ്ടുരൂപ കുറയുന്നത് ഇന്ന് അർദ്ധരാത്രി മുതൽ; നഷ്ടം വരുമെങ്കിലും സാധാരണക്കാരന്റെ താൽപര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്ന് ധനമന്ത്രാലയം
ന്യൂഡൽഹി:പെട്രോൾ-ഡീസൽ വില രാജ്യവ്യാപകമായി ഉയരുന്ന പശ്ചാത്തലത്തിൽ മുഖം രക്ഷിക്കാൻ കേന്ദ്ര സർക്കാരിന്റെ ആശ്വാസ നടപടി.പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി ധനമന്ത്രാലയം കുറച്ചു. ലിറ്ററിന് രണ്ടുരൂപ വീതമാണ് നികുതി കുറച്ചത്. പരാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.ഇന്ന് അർദ്ധരാത്രിയോടെ വിലവർദ്ധന നിലവിൽ വരും. എക്‌സൈസ് നികുതി കുറച്ചത് മൂലം 26,000 കോടിയുടെ റവന്യു നഷ്ടമുണ്ടാകുമെങ്കിലും, സാധാരണക്കാരന്റെ താൽപര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്ന് ധനമന്ത്രാലയം ട്വറ്ററിൽ അറിയിച്ചു.പെട്രോളിന്റെ ചില്ലറവില 70 രൂപയിലേറെയും,ഡീസലിന്റെ വില 60 രൂപയിലേറെയുമായ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ.ബിജെപി സർക്കാർ അധികാരത്തിലേറിയ ശേഷം ഡീസലിന്റെ എക്‌സൈസ് നികുതി 380 ശതമാനത്തിലേറെയും, പെട്രോളിന്റേത് 180 ശതമാനത്തിലേറെയും കൂടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.2013-14 മുതൽ 2016-17 വരെ പെട്രോൾ-ഡീസൽ എക്‌സൈസ് നികുതിയിലൂടെയുള്ള റവന്യു വരുമാനം മൂന്നിരട്
ന്യൂഡൽഹി:പെട്രോൾ-ഡീസൽ വില രാജ്യവ്യാപകമായി ഉയരുന്ന പശ്ചാത്തലത്തിൽ മുഖം രക്ഷിക്കാൻ കേന്ദ്ര സർക്കാരിന്റെ ആശ്വാസ നടപടി.പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി ധനമന്ത്രാലയം കുറച്ചു. ലിറ്ററിന് രണ്ടുരൂപ വീതമാണ് നികുതി കുറച്ചത്. പരാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.ഇന്ന് അർദ്ധരാത്രിയോടെ വിലവർദ്ധന നിലവിൽ വരും.
എക്‌സൈസ് നികുതി കുറച്ചത് മൂലം 26,000 കോടിയുടെ റവന്യു നഷ്ടമുണ്ടാകുമെങ്കിലും, സാധാരണക്കാരന്റെ താൽപര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്ന് ധനമന്ത്രാലയം ട്വറ്ററിൽ അറിയിച്ചു.പെട്രോളിന്റെ ചില്ലറവില 70 രൂപയിലേറെയും,ഡീസലിന്റെ വില 60 രൂപയിലേറെയുമായ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ.ബിജെപി സർക്കാർ അധികാരത്തിലേറിയ ശേഷം ഡീസലിന്റെ എക്‌സൈസ് നികുതി 380 ശതമാനത്തിലേറെയും, പെട്രോളിന്റേത് 180 ശതമാനത്തിലേറെയും കൂടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.2013-14 മുതൽ 2016-17 വരെ പെട്രോൾ-ഡീസൽ എക്‌സൈസ് നികുതിയിലൂടെയുള്ള റവന്യു വരുമാനം മൂന്നിരട്ടിയായാണ് വർദ്ധിച്ചത്.
ജൂണിൽ ദിനംപ്രതിയുള്ള വില പരിഷ്‌കരണം ഏർപ്പെടുത്തിയ ശേഷം പെട്രോൾ-ഡീസൽ വില 8 ശതമാനമാണ് ഉയർന്നത്. വില ഉയർന്നുനിന്നാൽ, രാജ്യത്തിന്റെ വളർച്ചാനിരക്കിലും മാന്ദ്യമുണ്ടാകുമെന്നും പണപ്പെരുപ്പം കൂടുമെന്നും റേറ്റിങ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
അന്താരാഷ്ട്ര ഇന്ധന വിലയിലുണ്ടായ 14 ശതമാനം വർദ്ധനയും, പെട്രോളിയം ഡീലർമാരുടെ കമ്മീഷൻ വർദ്ധനയും പെട്രോൾ-ഡീസൽ വില കൂടുന്നതിൽ നിർണായകമായി.നേരത്തെ ഇന്ധന വില കൂടിയപ്പോൾ,തങ്ങൾക്ക് ഇടപെടാനാവില്ലെന്നും, സംസ്ഥാനങ്ങളാണ് നികുതി കുറയ്‌ക്കേണ്ടതെന്നുമുള്ള നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.
പെട്രോൾ വില വർധനയിൽ നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തിന് പ്രത്യേക നികുതി ഇളവ് നൽകാൻ സാധിക്കില്ലെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.