- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് കോടി ബൾബുകൾ മാറിയപ്പോൾ രാജ്യം വർഷം തോറും ലാഭിച്ചത് 1000 കോടിയുടെ വൈദ്യുതി; ലക്ഷ്യം ഇടുന്നത് 77 കോടി ബൾബുകൾ; മോദി സർക്കാരിന്റെ എൽഇഡി വിപ്ലവത്തോട് കേരളം മുഖം തിരിക്കുമോ?
മുംബൈ: വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ എൽഇഡി വ്യാപകമാക്കുന്ന പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലാഭിച്ചത് 100 കോടി രൂപയുടെ വൈദ്യുതി. രണ്ട് കോടി ബൾബുകളാണ് ഇതുവരെ വിതരണം ചെയ്തത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ടമായി പദ്ധതി നടപ്പാക്കും. 73 ലക്ഷം യൂണിറ്റ് വൈദ്യൂതിയാണ് ദിവസേന ഈ പദ്ധതിയിലൂടെ ലാഭിക്കുന്നത്. 2,9 കോടി രൂപയുടെ ലാഭമാണ് ദിവസേ
മുംബൈ: വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ എൽഇഡി വ്യാപകമാക്കുന്ന പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലാഭിച്ചത് 100 കോടി രൂപയുടെ വൈദ്യുതി. രണ്ട് കോടി ബൾബുകളാണ് ഇതുവരെ വിതരണം ചെയ്തത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രണ്ടാം ഘട്ടമായി പദ്ധതി നടപ്പാക്കും.
73 ലക്ഷം യൂണിറ്റ് വൈദ്യൂതിയാണ് ദിവസേന ഈ പദ്ധതിയിലൂടെ ലാഭിക്കുന്നത്. 2,9 കോടി രൂപയുടെ ലാഭമാണ് ദിവസേന ഉണ്ടാകുന്നത്. 2018 ഓടെ 73 ലക്ഷം ബൾബുകൾ മാറ്റാനാണ് പദ്ധതി. ഇതിലൂടെ വൈദ്യുതി ലാഭിച്ച് വ്യവസായങ്ങളും മറ്റു കൂടതൽ എത്തിക്കാനാണ് നീക്കം. പാരമ്പര്യ ഊർജ്ജിന്റെ സാധ്യതകളുപയോഗിച്ച് പരമാവധി വൈദ്യൂതിയെന്ന ലക്ഷ്യത്തിന് മുന്നോടിയാണ് ഇത്. ഫിലിപ്‌സ് ഉൾപ്പെടെയുള്ള ബൾബ് നിർമ്മാതാക്കൾ പദ്ധതിയോട് അതീവ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. മെയ്ക് ഇൻ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി കൂടുതൽ നിർമ്മാണ് ൂയണിറ്റുകളും തുറക്കും. എൽഇഡി ബൾബുകളുടെ വില കുറയ്ക്കുന്നതിനും ഇത് കാരണമായിട്ടുണ്ട്.
മഹാരാഷ്ട്ര, രാജസ്ഥാൻ, ഡൽഹി, ഉത്തർപ്രദേശ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്. പിന്നീട് അട് വ്യാപിപ്പിക്കുകയായിരുന്നു. പൊതുമേഖ സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡിനാണ് പദ്ധതിയുടെ ചുമതല. 77 കോടി സാധാരണ ബൾബുകളും 40 കോടി സിഎഫ്എൽ ബൾബുകളും ഒഴിവാക്കി വൈദ്യുതി ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്ന എൽഇഡി ബൾബുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളിലായി രണ്ട് കോടി എൽഇഡി ബൾബുകളാണ് ഇതിനകം വിതരണം ചെയ്തത്. ആന്ധ്രയിലെയും പുതുച്ചേരിയിലെയും 90 ശതമാനം വീടുകളിലും പദ്ധതി നടപ്പാക്കിയതായും ഇതിലൂടെ 200 രൂപയുടെ കുറവ് പ്രതിമാസ ബില്ലിൽ ഉണ്ടാകുന്നുണ്ടെന്നും എനർജി എഫിഷ്യൻസി സർവീസസിന്റെ മാനേജിങ് ഡയറക്ടർ സൗരഭ് കുമാർ പറയുന്നു.
ആന്ധ്രയിൽ 65 ലക്ഷം ബൾബുകളാണ് നൽകിയത്. ഡൽഹിയിൽ 34ഉം ഉത്തർപ്രദേശിൽ 33ഉം ലക്ഷം എൽഇഡി ബൾബുകളും. രണ്ടാം ഘട്ടത്തിലാണ് കേരളത്തിൽ പദ്ധതി എത്തുക. എന്നാൽ വേണ്ടത്ര ഗൗരവം ഇക്കാര്യത്തിൽ കേരളം കാട്ടുന്നില്ലെന്ന പരാതിയുമുണ്ട്. ഇടത് സർക്കാരിന്റെ കാലത്ത് സിഎഫ്എൽ പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കിയിരുന്നു. കാർബൺ ക്രെഡിറ്റ് നേടാൻ വൈദ്യുതി ബോർഡാണ് പദ്ധതി നടപ്പാക്കിയത്. അന്ന് സർക്കാർ തലത്തിൽ വലിയ പ്രാധാന്യം നൽകി. എന്നാൽ കേന്ദ്രം ഭരിക്കുന്നത് മോദി സർക്കാർ ആയതു കൊണ്ട് തന്നെ എൽഇഡി പദ്ധതി ഏറ്റെടുക്കാൻ വിമുഖത കാട്ടുകായാണ് കേരളാ സർക്കാർ. മഴയിൽ കുറവില്ലാത്തതു കൊണ്ട് വൈദ്യൂതി പ്രതിസന്ധിയും ഇല്ല. ഈ സാഹചര്യവും കേന്ദ്ര പദ്ധതിയോട് മുഖം തിരിക്കാൻ കാരണമായി.
കേരളത്തിലെ സിഎഫ്എൽ പദ്ധതിയിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് എൽഇഡി ബൾബുകളുമായി കേന്ദ്രം എത്തിയത്. സിഎഫ്എൽ ബൾബുകളെക്കാൾ ഊർജ്ജ ലാഭം ഇതിലൂടെ കൈവരിക്കാൻ കഴിയും. വൈദ്യുതി ഉപഭോഗത്തോടൊപ്പം കാർബൺ പുറന്തള്ളലും കുറയ്ക്കാൻ സഹായിക്കുന്നതിനാൽ പദ്ധിതിക്ക് വൻപ്രചാരം നൽകാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്.