- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനക്കയറ്റം വേണോ.. ജനങ്ങളോടുള്ള ഇടപെടലിൽ കരുതൽ വേണം; ഫയൽ വൈകിപ്പിച്ചാലോ മോശം പെരുമാറ്റത്തിനോ ഇനി മൂട്ടൻ പണി; സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തലിൽ അടിമുടി മാറ്റം; ജീവനക്കാരുടെ ഉഴപ്പുമാറ്റി ജോലിയുടെ നല്ലപാഠം പകരാൻ സർക്കാർ
തിരുവനന്തപുരം: എത്രയൊക്കെ നല്ല രീതിയിൽ പ്രവൃത്തിച്ചാലും സർക്കാർ ജീവനക്കാരെ കുറിച്ച് കാലാകലങ്ങളായുള്ള കാ്‌ഴ്‌ച്ചപ്പാടിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല.ഈ ദുഷ്‌പേര് പരിഹരിക്കാൻ ഒരു വിഭാഗം നന്നായി ശ്രമിക്കുന്നുണ്ടെങ്കിലും പതിവിൽ നിന്ന് മാറാത്ത ഒരുവിഭാഗം സർക്കാർ ജീവനക്കാർക്കതിരെയുള്ള ഈ ദുഷ്‌പേര് നിലനിർത്താനും കാരണമാകുന്നു.എന്നാൽ ഇതിനൊരു പരിഹാരം കണ്ട് സർക്കാർ ജീവനക്കാരുടെ ജോലിയെ മാതൃകപരമാക്കാനുള്ള ഇടപെടലുമായി സർക്കാർ രംഗത്ത്.സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തുന്ന രീതി അടിമുടി മാറ്റിക്കൊണ്ടാണ് ഈ പരിഷ്‌കാരത്തിന് സർക്കാർ.
കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകുന്നതിനു മുന്നോടിയാണ് ഈ നടപടി. ജനങ്ങളോടുള്ള ഇടപെടൽ തന്നെയാണ് ഇതിൽ പരിഗണിക്കുന്നു മോശമായി പെരുമാറിയാലും ഫയലുകൾ വൈകിപ്പിച്ചാലും സ്ഥാനക്കയറ്റം തടയാം.ഫയൽ അകാരണമായി വച്ചു താമസിപ്പിക്കുക, ജനങ്ങളോടു മോശമായി പെരുമാറുക, ജോലിസമയത്ത് സീറ്റിൽ ഇല്ലാതിരിക്കുക തുടങ്ങിയവ വിലയിരുത്തപ്പെടും.ഫണ്ട് വൈകിപ്പിച്ചാലും പ്രശ്‌നമാണ്. മേലുദ്യോഗസ്ഥർ ആയിരിക്കും ഇത്തരം കാര്യങ്ങൾ പരിശോധിക്കുക. 3 വർഷത്തെ പ്രകടനം വിലയിരുത്തും.
ജനങ്ങളോടുള്ള പെരുമാറ്റം അടിസ്ഥാനമാക്കി ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ മാനദണ്ഡങ്ങൾ മാറും. ഇതിലൂടെ, കാര്യക്ഷമത ഇല്ലാത്തവർക്കു സ്ഥാനക്കയറ്റം നിഷേധിക്കാം.ഉദ്യോഗസ്ഥരുടെ പെരുമാറ്റം സർവീസ് റൂളിന്റെ ഭാഗമാകും. ഇതു സംബന്ധിച്ച ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു. സർക്കാർ ജീവനക്കാരുടെ വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ട് തയാറാക്കുന്നതു സംബന്ധിച്ച പുതിയ വ്യവസ്ഥകൾ അടങ്ങുന്ന സർക്കുലർ ചീഫ് സെക്രട്ടറി വി.പി.ജോയ് പുറത്തിറക്കി.
സ്ഥാനക്കയറ്റം തീരുമാനിക്കുമ്പോൾ സർവീസിനു പുറമേ 3 വർഷത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ടും പരിഗണിക്കാറുണ്ട്. കോൺഫിഡൻഷ്യൽ റിപ്പോർട്ട് തയാറാക്കുന്നത് ഇപ്പോൾ കോളം പൂരിപ്പിക്കൽ മാത്രമാണെന്നും ജോലിയുടെ മേന്മയോ അളവോ മാനദണ്ഡമാക്കുന്നില്ലെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
ഉദ്യോഗസ്ഥർക്ക് എ,ബി,സി,ഡി,ഇ എന്നിങ്ങനെ ഗ്രേഡ് നൽകിയിരുന്നത് മാർക്കിലേക്ക് മാറും. ഗ്രേഡിനു പല പോരായ്മകളും ഉള്ളതായി ഭരണപരിഷ്‌കാര കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു. കാര്യക്ഷമത വിലയിരുത്തുന്നതിലുള്ള വ്യക്തതയില്ലായ്മ, മേലുദ്യോഗസ്ഥരുടെ പക്ഷപാതം, ജോലി മെച്ചപ്പെടുത്താനുള്ള നടപടികളുടെ അഭാവം, ഉയർന്ന ഗ്രേഡ് നൽകുന്നതിനു വ്യക്തമായ കാരണം നൽകാതിരിക്കുക എന്നിവയെല്ലാം പ്രശ്‌നങ്ങളാണ്. ഉദ്യോഗസ്ഥന്റെ ജോലി ഭാരമോ നിലവാരമോ വിലയിരുത്താൻ വ്യവസ്ഥയില്ല.
സർക്കാർ ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തുന്നത് ഇനി 20 ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. ജനങ്ങൾക്കു നൽകുന്ന പരിഗണന, പ്രശ്‌നങ്ങൾ പരിഹരിക്കാനും വെല്ലുവിളി നേരിടാനുമുള്ള കഴിവ്, ടീം വർക്ക്, നേതൃപാടവം, ആശയവിനിമയ ശേഷി, തീരുമാനം എടുക്കാനുള്ള കഴിവ്, കാര്യങ്ങൾ വിശകലനം ചെയ്യാനുള്ള മികവ്, സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാനുള്ള ശേഷി, സമ്മർദ സാഹചര്യത്തിൽ ജോലി ചെയ്യാനുള്ള കഴിവ്, ആസൂത്രണ മികവ്, ലക്ഷ്യം കൈവരിക്കാനുള്ള കഴിവ്, മറ്റുള്ളവർക്കു നൽകുന്ന പ്രചോദനം, പരിശീലനം, പൊതു താൽപര്യമുള്ള വിഷയങ്ങളിൽ തീരുമാനം എടുക്കാനുള്ള ശ്രദ്ധ തുടങ്ങി 20 കാര്യങ്ങളാണ് വിലയിരുത്തുക. ഇതിന്റെ അടിസ്ഥാനത്തിൽ 1 മുതൽ 10 വരെ മാർക്കാണു നൽകുക.
ഉദ്യോഗസ്ഥരുടെ ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള പ്രകടനം വിലയിരുത്തി ഓൺലൈനായിട്ടാണു റിപ്പോർട്ട് നൽകേണ്ടത്. ആത്മാർഥതയും സത്യസന്ധതയും വിലയിരുത്താനും വ്യവസ്ഥയുണ്ട്. അച്ചടക്ക നടപടി ഉണ്ടായിട്ടുണ്ടെങ്കിൽ വ്യക്തമാക്കണം. വിലയിരുത്തൽ വിശദാംശങ്ങൾ ബന്ധപ്പെട്ട വ്യക്തിയെ രേഖാമൂലം അറിയിക്കണം. അതിനോടു വിയോജിപ്പുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്കു രേഖപ്പെടുത്താം.
വിയോജിപ്പ് മേലധികാരി സ്വീകരിക്കുന്നില്ലെങ്കിൽ ഇക്കാര്യം റഫറൽ ബോർഡിനു വിടണമെന്ന് ആവശ്യപ്പെടാം. അന്തിമ മാർക്ക് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ റഫറൽ ബോർഡ് തീരുമാനമെടുക്കും. ബോർഡിന്റെ തീരുമാനം അന്തിമമായിരിക്കും.
മാർക്കും വിലയിരുത്തലും
1, 2 മാർക്ക് മോശം പ്രകടനം
3, 4 ശരാശരിയിൽ താഴെ
5 ശരാശരി.
6,7,8 നല്ലത്.
9,10 മികച്ചത്.
1,2,9,10 മാർക്കുകൾ നൽകുന്നുണ്ടെങ്കിൽ അതിന്റെ കാരണം കൂടി വ്യക്തമാക്കണം. മാർക്ക് അഞ്ചോ അതിൽ താഴെയോ ആണെങ്കിൽ പ്രകടനം മെച്ചപ്പെടുത്താൻ പരിശീലനം ഉണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ