- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്‌ബിറ്റി അടക്കം അഞ്ച് അസേസിയേറ്റ് ബാങ്കുകൾ എസ്‌ബിഐയിൽ ലയിക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി; ലയനം പൂർത്തിയാകുമ്പോൾ 37 ലക്ഷം കോടിയുടെ ആസ്തിയുമായി എസ്‌ബിഐ ലോകത്തിലെ ഏറ്റവും വലിയ അമ്പതു ബാങ്കുകളിൽ ഒന്ന്
ന്യൂഡൽഹി: എസ്‌ബിഐയിലേക്ക് എസ്‌ബിറ്റി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. അഞ്ച് ബാങ്കുകൾ ഇതോടെ എസ്‌ബിഐയിൽ ലയിക്കും. എസ്‌ബിറ്റി, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പുർ എന്നിവയാണ് എസ്‌ബിഐയിൽ ലയിക്കുക. ആഗോളതലത്തിൽ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയിൽ ഇടംപിടിക്കുക എന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് ഈ ലയനം. അസോസിയേറ്റഡ് ബാങ്കുകളുടെ ബോർഡുകൾ ലയനത്തിന് നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. 2008-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും 2010-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോറും എസ്‌ബിഐയിൽ ലയിച്ചിരുന്നു. ഇതിന് ശേഷം നടക്കുന്ന ലയനത്തിനാണ് ഇപ്പോൾ കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നത്. നിലവിൽ എസ്‌ബിഐയ്ക്കു മാത്രമായി 16,500 ശാഖകൾ ഉണ്ട്. 36 രാജ്യങ്ങളിലായി 191 ഓഫിസുകളും. ലയനം പൂർത്തിയാകുമ്പോൾ എസ്‌ബിഐയുടെ ആസ്തി 37 ലക്ഷം കോടി രൂപയാകും. 22,500 ശാഖകളും 58,000 എടിഎമ്മുകളും ആകും. ആകെ ഉപഭോക്താക്കളുടെ
ന്യൂഡൽഹി: എസ്‌ബിഐയിലേക്ക് എസ്‌ബിറ്റി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. അഞ്ച് ബാങ്കുകൾ ഇതോടെ എസ്‌ബിഐയിൽ ലയിക്കും.
എസ്‌ബിറ്റി, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പുർ എന്നിവയാണ് എസ്‌ബിഐയിൽ ലയിക്കുക.
ആഗോളതലത്തിൽ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയിൽ ഇടംപിടിക്കുക എന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് ഈ ലയനം. അസോസിയേറ്റഡ് ബാങ്കുകളുടെ ബോർഡുകൾ ലയനത്തിന് നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.
2008-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും 2010-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോറും എസ്‌ബിഐയിൽ ലയിച്ചിരുന്നു. ഇതിന് ശേഷം നടക്കുന്ന ലയനത്തിനാണ് ഇപ്പോൾ കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നത്.
നിലവിൽ എസ്‌ബിഐയ്ക്കു മാത്രമായി 16,500 ശാഖകൾ ഉണ്ട്. 36 രാജ്യങ്ങളിലായി 191 ഓഫിസുകളും. ലയനം പൂർത്തിയാകുമ്പോൾ എസ്‌ബിഐയുടെ ആസ്തി 37 ലക്ഷം കോടി രൂപയാകും. 22,500 ശാഖകളും 58,000 എടിഎമ്മുകളും ആകും. ആകെ ഉപഭോക്താക്കളുടെ എണ്ണം 50 കോടിയാകും. ഇതോടെ ഏഷ്യയിലെ വലിയ ബാങ്കുകളിൽ ഒന്നായി എസ്‌ബിഐ മാറും.