- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നംഗസമിതി റിപ്പോർട്ട് നോക്കുകുത്തിയാകുന്നു; ഡിഎൽഎഫിന്റെ അനധികൃത ഫ്‌ളാറ്റ് സമുച്ചയത്തിനെതിരെ നടപടിയെടുക്കാൻ സർക്കാരിന് മടി
കൊച്ചി: നിയമം ലംഘിച്ച് പടുത്തുയർത്തിയ ഫ്‌ളാറ്റ് സമുച്ചയത്തിനെതിരെ നടപടിയെടുക്കാതെ സർക്കാർ ഒളിച്ചുകളിക്കുന്നു. ചിലവന്നൂർ തീരത്ത് നിയമം ലംഘിച്ച് നിർമ്മിച്ച ഡിഎൽഎഫിന്റെ ബഹുനില ഫ്‌ളാറ്റ് സമുച്ചയത്തിനെതിരെ മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഒരു മാസം പിന്നിട്ടിട്ടും നടപടിയൊന്നും എടുക്കാൻ സർക്കാർ കൂട്ടാക്കിയിട്ടില്ല.
കൊച്ചി: നിയമം ലംഘിച്ച് പടുത്തുയർത്തിയ ഫ്‌ളാറ്റ് സമുച്ചയത്തിനെതിരെ നടപടിയെടുക്കാതെ സർക്കാർ ഒളിച്ചുകളിക്കുന്നു. ചിലവന്നൂർ തീരത്ത് നിയമം ലംഘിച്ച് നിർമ്മിച്ച ഡിഎൽഎഫിന്റെ ബഹുനില ഫ്‌ളാറ്റ് സമുച്ചയത്തിനെതിരെ മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഒരു മാസം പിന്നിട്ടിട്ടും നടപടിയൊന്നും എടുക്കാൻ സർക്കാർ കൂട്ടാക്കിയിട്ടില്ല. ഡിഎൽഎഫിന്റേത് നഗ്നമായ നിയമലംഘനമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഡോ. രാമചന്ദ്രൻ ഉൾപ്പെട്ട സമിതി സർക്കാരിന് സമർപ്പിച്ചത്.
എന്നാൽ ഡിഎൽഎഫുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നിൽക്കുന്നതിനാൽ ഫ്‌ളാറ്റിനെതിരെ നടപടികൾ സ്വീകരിക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ. പക്ഷെ കയ്യേറ്റം സംബന്ധിച്ച റിപ്പോർട്ട് തീരദേശ പരിപാലന അഥോറിറ്റിക്ക് നടപടി കൈക്കൊള്ളാനായി അയച്ച് കൊടുക്കുകയെന്ന സ്വാഭാവിക നടപടിക്രമവും സർക്കാർ ഇവിടെ പാലിച്ചിട്ടില്ല.
ഏതാണ്ട് പകുതിയോളം ഭാഗത്ത് നഗ്നമായ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് മൂന്നംഗ സമിതിയുടെ കണ്ടെത്തൽ. അനധികൃതമായി കായൽ പുറമ്പോക്ക് മണ്ണിട്ടു നികത്തിയെന്ന ആരോപണവും ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. കേസ് കഴിഞ്ഞതവണ ഹൈക്കോടതി പരിഗണിച്ചപ്പോൾ കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട പരാതിയിന്മേലും നടപടിയെടുക്കാനുള്ള പൂർണ്ണ അധികാരം തീരദേശ പരിപാലന അഥോറിറ്റിക്കാണെന്ന് ജഡ്ജി പ്രസ്താവിച്ചിരുന്നു.
ഹൈക്കോടതിയിൽ ഡിഎൽഎഫിനെതിരെ സംസ്ഥാന സർക്കാർ കാര്യമായ എതിർപ്പുയർത്താത്തതും നിഗൂഡമാണ്. സാമൂഹ്യ പ്രവർത്തകനായ കെ ടി ചെഷയർ നൽകിയ ഹർജി അടുത്ത മാസം 19ന് ദേശീയ ഗ്രീൻ ട്രിബ്യൂണൽ പരിഗണിക്കുന്നുണ്ട്. എന്നാൽ കോടതിയുടെ ഭാഗത്ത് നിന്ന് ഇത് വരെ ഡിഎൽഎഫിന്റെ നിർമ്മാണം പൊളിച്ച് നീക്കരുതെന്ന പരാമർശമൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സർക്കാരിലേക്ക് സമർപ്പിച്ച റിപ്പോർട്ടിന് പ്രാധാന്യമേറുന്നത്. ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് നിയമ നടപടിയുൾപ്പെടെ അട്ടിമറിക്കാനാണ് ഡിഎൽഎഫ് ശ്രമിക്കുന്നത് എന്ന ഗൗരവകരമായ ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.