- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലേക്കു മടങ്ങാൻ കഴിയാതെ വർഷങ്ങളോളം ഗൾഫിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ സർക്കാർ പദ്ധതി; സൗജന്യ ടിക്കറ്റ് വാഗ്ദാനം ചെയ്തു വിമാനക്കമ്പനികളും
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്നും മറ്റു നിരവധി കാരണങ്ങളാലും നാട്ടിലേക്കു മടങ്ങാൻ കഴിയാതെ വർഷങ്ങളായി ഗൾഫ് നാടുകളിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസമായി സർക്കാർ തീരുമാനം. മണലാരണ്യത്തിൽ തളയ്ക്കപ്പെട്ട പ്രവാസികളെ തിരികെ എത്തിക്കാൻ സർക്കാർ പദ്ധതിയൊരുക്കുന്നതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗ തീരു
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്നും മറ്റു നിരവധി കാരണങ്ങളാലും നാട്ടിലേക്കു മടങ്ങാൻ കഴിയാതെ വർഷങ്ങളായി ഗൾഫ് നാടുകളിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസമായി സർക്കാർ തീരുമാനം. മണലാരണ്യത്തിൽ തളയ്ക്കപ്പെട്ട പ്രവാസികളെ തിരികെ എത്തിക്കാൻ സർക്കാർ പദ്ധതിയൊരുക്കുന്നതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവെയാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നാട്ടിലേക്കു മടങ്ങാൻ കഴിയാത്തവർ എത്രയുണ്ടെന്നു കണ്ടെത്തി സർക്കാർ ചെലവിൽ അവരെ നാട്ടിലെത്തിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
സർക്കാർ ഒരുക്കുന്ന ഈ പദ്ധതിക്കുവേണ്ടി ചില വിമാനക്കമ്പനികൾ സൗജന്യ ടിക്കറ്റുകൾ തരാമെന്നു സമ്മതിച്ചിട്ടുണ്ട്. അല്ലാത്തവരെ വിമാനം ചാർട്ടർ ചെയ്തു കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നോർക്ക മന്ത്രി കെ സി ജോസഫ് ഇക്കാര്യങ്ങൾ ഏകോപിപ്പിക്കും. എയർ കേരള പദ്ധതി വൈകുന്നതിനെ തുടർന്നാണു ഇത്തരം പദ്ധതികൾ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയർ കേരള പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യൻ വിമാന കമ്പനികൾക്ക് രാജ്യാന്തര സർവീസ് ആരംഭിക്കുന്നതിനുള്ള ചട്ടങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ല. ഇതാണ് എയർ കേരളയ്ക്കു പ്രതിബന്ധം. പൊതു ജനങ്ങളിൽ നിന്നും ഷെയർ സ്വീകരിച്ചാകും എയർ കേരള രൂപീകരിക്കുക. സീസണിൽ സാധാരണക്കാർക്കു താങ്ങാൻ കഴിയാത്ത തരത്തിലുള്ള ടിക്കറ്റ് നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. ഇതിനൊരു മാറ്റം വരുത്താനാണ് എയർ കേരളയ്ക്കു രൂപം നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.