ന്യൂഡൽഹി: രാജ്യത്ത് 33 ലക്ഷത്തിലധികം ജനങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും കേന്ദ്രം ഇതുവരെ വാക്സിൻ ലഭ്യമാക്കുന്നതിനെ കുറിച്ച് സമഗ്രമായ തന്ത്രം തയ്യാറാക്കിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി. സർക്കാരിന്റെ തയ്യാറെടുപ്പില്ലായ്മ അപകടകരമാണെന്നും രാഹുൽ ട്വിറ്ററിലൂടെ വിമർശിച്ചു.

കോവിഡിനെതിരെ വാക്സിൻ വികസിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാവും ഇന്ത്യ. വാക്സിന്റെ ലഭ്യതയും വിതരണവും ഉറപ്പുവരുത്താൻ വ്യക്തവും കൃത്യതയുമുള്ള ആസൂത്രണം ആവശ്യമുണ്ട്. എന്നാൽ ഇതുവരെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഇത് സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടില്ല. ഈ മുന്നൊരുക്കമില്ലായ്മ അപകടകരമാണ്- രാഹുൽ ട്വീറ്റ് ചെയ്തു.