ന്യൂഡൽഹി: കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് സിനിമാചിത്രീകരണം, ടെലിവിഷൻ പരിപാടികളുടെ ചിത്രീകരണം എന്നിവയ്ക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. അത് സംബന്ധിച്ച മാർഗനിർദ്ദേശം പുറത്തിറക്കി.

*സാമൂഹിക അകലം പാലിക്കണം
*ക്യാമറയ്ക്ക് മുന്നിലുള്ളവർ ഒഴികെ ചിത്രീകരണത്തിലുൾപ്പെടുന്ന എല്ലാവരും മാസ്‌ക് ധരിക്കണം
*മേക്കപ്പ് ചെയ്യുന്നവരും ഹെയർ സ്‌റ്റൈലിസ്റ്റുകളും പിപിഇ കിറ്റ് ധരിക്കണം.
*ചിത്രീകരണ സ്ഥലത്തേക്ക് പ്രവേശിക്കുന്നിടത്ത് തെർമൽ സ്‌കാനറുകൾ സ്ഥാപിക്കണം. *ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ ചിത്രീകരണ സ്ഥലത്തേക്ക് പ്രവേശിക്കാവൂ.
*ചിത്രീകരണ സ്ഥലത്ത് സാനിറ്റൈസറുകൾ സ്ഥാപിക്കണം. ഇത് ഉപയോഗിക്കുന്നത് ശീലമാക്കണം.
*സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇരിപ്പടങ്ങൾ ക്രമീകരിക്കണം.
*രോഗബാധ സംശയിക്കുന്നവരെ താൽക്കാലികമായി ഐസോലേറ്റ് ചെയ്യാനുള്ള സജ്ജീകരണം ഉറപ്പാക്കണം.
*അണുനശീകരണം. തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ എന്നിവ കൈക്കൊള്ളണം.
*ആരോഗ്യസേതു ആപ്പ് ഉപയോഗിക്കാൻ ശുപാർശ
*ചിത്രീകരണ സ്ഥലത്ത് പരമാവധി കുറഞ്ഞ ആളുകൾ
സന്ദർശകർ, കാഴ്ചക്കാർ എന്നിവർക്ക് അനുമതി ഇല്ല
*ഷൂട്ടിങ് സെറ്റ്, മേക്കപ്പ് റൂം, വാനിറ്റി വാൻ എന്നിവിടങ്ങളിൽ കൃത്യമായ ഇടവേളകളിൾ അണുനശീകരണം നടത്തണം.
കോസ്റ്റ്യൂം, വിഗ്ഗ്, മേക്കപ്പ് വസ്തുക്കൾ തുടങ്ങിയവ പങ്കുവെയ്ക്കുന്നതിന് നിയന്ത്രണം.
ഉപകരണങ്ങൾ പങ്കുവെച്ച് ഉപയോഗിക്കുന്നവർക്ക് ഗ്ലൗവ്സ് നിർബന്ധം.
ലേപ്പൽ മൈക്കുകൾ പങ്കുവെയ്ക്കരുത്.