- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധികാരത്തിൽ എത്താൻ തുണച്ച സോളാറിന്റെ പേരിൽ കൂടി കോടതിയിൽ നിന്നും വിമർശനം കേൾക്കാൻ വയ്യ; സോളാർ കേസ് നടത്താൻ സർക്കാർ അഭിഭാഷകരെ വേണ്ടെന്ന് വെച്ച് ഖജനാവിൽ നിന്നും പൊടിക്കുന്നത് കോടികൾ; ബിജെപിയുടെ സ്വന്തം വക്കീലിന് കേസ് മാറ്റിവെച്ച ദിവസങ്ങളിൽ പോലും നൽകിയത് 20 ലക്ഷം വീതം! പിണറായി വിജയൻ ഇതെന്ത് ഭാവിച്ചു കൊണ്ടാണോ?
തിരുവനന്തപുരം: എൽഡിഎഫിനെ അധികാരത്തിലെത്താൻ സഹായിച്ച വിഷയങ്ങളിൽ മുഖ്യമായതാണ് സോളാർ കേസ്. സോളാർ കേസുമായി ബന്ധപ്പെട്ട് എൽഡിഎഫ് നടത്തിയ സമരങ്ങളെല്ലാം ഇപ്പോഴും നാട്ടുകാർക്ക് ഓർമ്മയുണ്ട്. എന്നാൽ ഭരണത്തിൽ എത്തിയതോടെ ഈ കേസിനോടുള്ള സർക്കാറിന്റെ സമീപനം തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഉമ്മൻ ചാണ്ടിക്കും മറ്റുള്ളവർക്കുമെതിരെ ബലാത്സംഗ കേസ് ചുമത്തുമെന്ന് വരെ പറഞ്ഞ് മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ചെങ്കിലും ഒന്നും നടന്നില്ല. ഇപ്പോഴിതാ കേസിൽ നിന്നും സർക്കാറിന് വിമർശനം കേൾക്കാതിരിക്കാൻ ലക്ഷങ്ങൾ മുടക്കി ഡൽഹിയിൽ നിന്നും അഭിഭാഷകനെ എത്തിച്ചിരിക്കുന്നു. ഇതിനായി കോടികൾ തന്നെ സർക്കാർ ഖജനാവിൽ നിന്നും നഷ്ടമുണ്ടായിട്ടുണ്ട്. സോളർ കമ്മിഷൻ റിപ്പോർട്ടിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ കേസിലാണ് ഹൈക്കോടതിയിൽ സർക്കാറിന് വാദിക്കാൻ പുറമേ നിന്നും അഭിഭാഷകൻ എത്തിയത്. ഇങ്ങനെ കൊണ്ടുവന്ന അഭിഭാഷകൻ ഇതിനോടകം പോക്കറ്റിലാക്കിയത് ഒരു കോടി രൂപയാണ്. കേരളത്തിൽ തന്നെ പ്രഗത്ഭരായ സർക്കാർ പ്ലീഡർമാർ ഉണ്ടായിട്ടും അവരെ ഒഴിവാക്കി ഖജനാവിന്
തിരുവനന്തപുരം: എൽഡിഎഫിനെ അധികാരത്തിലെത്താൻ സഹായിച്ച വിഷയങ്ങളിൽ മുഖ്യമായതാണ് സോളാർ കേസ്. സോളാർ കേസുമായി ബന്ധപ്പെട്ട് എൽഡിഎഫ് നടത്തിയ സമരങ്ങളെല്ലാം ഇപ്പോഴും നാട്ടുകാർക്ക് ഓർമ്മയുണ്ട്. എന്നാൽ ഭരണത്തിൽ എത്തിയതോടെ ഈ കേസിനോടുള്ള സർക്കാറിന്റെ സമീപനം തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഉമ്മൻ ചാണ്ടിക്കും മറ്റുള്ളവർക്കുമെതിരെ ബലാത്സംഗ കേസ് ചുമത്തുമെന്ന് വരെ പറഞ്ഞ് മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ചെങ്കിലും ഒന്നും നടന്നില്ല. ഇപ്പോഴിതാ കേസിൽ നിന്നും സർക്കാറിന് വിമർശനം കേൾക്കാതിരിക്കാൻ ലക്ഷങ്ങൾ മുടക്കി ഡൽഹിയിൽ നിന്നും അഭിഭാഷകനെ എത്തിച്ചിരിക്കുന്നു. ഇതിനായി കോടികൾ തന്നെ സർക്കാർ ഖജനാവിൽ നിന്നും നഷ്ടമുണ്ടായിട്ടുണ്ട്.
സോളർ കമ്മിഷൻ റിപ്പോർട്ടിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ കേസിലാണ് ഹൈക്കോടതിയിൽ സർക്കാറിന് വാദിക്കാൻ പുറമേ നിന്നും അഭിഭാഷകൻ എത്തിയത്. ഇങ്ങനെ കൊണ്ടുവന്ന അഭിഭാഷകൻ ഇതിനോടകം പോക്കറ്റിലാക്കിയത് ഒരു കോടി രൂപയാണ്. കേരളത്തിൽ തന്നെ പ്രഗത്ഭരായ സർക്കാർ പ്ലീഡർമാർ ഉണ്ടായിട്ടും അവരെ ഒഴിവാക്കി ഖജനാവിന് ബാധ്യത ഉണ്ടാക്കുന്ന വിധത്തിൽ വക്കീലന്മാരെ കൊണ്ടുവന്നത് കടുത്ത വിമർശനങ്ങൾക്കും ഇടയാക്കുന്നുണ്ട്.
ബിജെപി സർക്കാരിനു കീഴിൽ സോളിസിറ്റർ ജനറലായിരുന്ന രഞ്ജിത് കുമാറാണു സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരാകുന്നത്. ഒരു തവണ ഹാജാരാകുന്നതിന് 20 ലക്ഷം രൂപ നൽകണം. പുറമേ വിമാനക്കൂലിയും താമസച്ചെലവും. കേസ് ആദ്യം കോടതിയിൽ എത്തിയപ്പോൾ അഡീഷനൽ അഡ്വക്കറ്റ് ജനറലാണു സർക്കാരിനുവേണ്ടി ഹാജരായത്. പിന്നീട് അദ്ദേഹം പതിയെ കേസിൽ നിന്നും വലിഞ്ഞു. പകരം ഫെബ്രുവരി 27ന് അവധിക്കു വച്ചപ്പോൾ രഞ്ജിത്കുമാറിനെ കൊണ്ടുവരാൻ തീരുമാനിച്ചു. അദ്ദേഹത്തിനു നൽകാൻ 20 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് എടുത്തു വച്ചിരുന്നു. എന്നാൽ അന്നു കേസ് എടുത്തില്ല. തുടർന്നു മാർച്ച് ഒന്നു മുതൽ നാലു വരെ തീയതികളിൽ തുടർച്ചയായി അദ്ദേഹം സർക്കാരിനു വേണ്ടി ഹാജരായി.
മാർച്ച് ഒന്നിലെ പ്രതിഫലമായി ഡിഡി നൽകി. ശേഷിച്ച 60 ലക്ഷം അഡ്വക്കറ്റ് ജനറൽ കൈമാറി. അങ്ങനെ 80ലക്ഷം നൽകി. താൻ കൈമാറിയ 60നു പുറമേ ഇനി 17നു ഹാജരാകുന്നതിനുള്ള 20 ലക്ഷം കൂടി ചേർത്ത് 80 ലക്ഷം രൂപ അനുവദിക്കണമെന്ന് എജി നിയമ സെക്രട്ടറിക്കു കത്തയച്ചിരുന്നു. ഇതു കൂടി ചേരുമ്പോൾ തുക ഒരു കോടിയാകും. ഇതു സംബന്ധിച്ച ഫയൽ നിയമ മന്ത്രി അംഗീകരിച്ചു മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്.
കേസിനെക്കുറിച്ചു രഞ?്ജിത് കുമാറിനു വിവരിച്ചു നൽകാനായി രണ്ടു ഗവ.പ്ലീഡർമാർ ഡൽഹിയിലേക്കു പോയിരുന്നു. അവരുടെ ചെലവ് ഇതിനു പുറമേയാണ്. സംസ്ഥാന സർക്കാരിനു വേണ്ടി ഹൈക്കോടതിയിൽ വാദിക്കാൻ എജി, രണ്ട് അഡീഷനൽ എജി, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, സ്റ്റേറ്റ് അറ്റോർണി, 122 അഭിഭാഷകർ എന്നിവർ ഉണ്ടായിരിക്കെയാണു പുറത്തു നിന്ന് അഭിഭാഷകനെ കൊണ്ടു വന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മുണ്ടു മുറുക്കി ഉടുക്കണമെന്ന് സർക്കാർ പറയുമ്പോൾ തന്നെയാണ് ഒരു വശത്ത് സർക്കാറിനെ രാഷ്ട്രയമായി പ്രതിരോധിക്കാൻ ഖജനാവിൽ നിന്നും ലക്ഷങ്ങൾ മുടക്കുന്നതും. അടുത്തിടെ സർക്കാർ മന്ത്രിമാർക്ക് സഞ്ചരിക്കാൻ പുതിയ കാർ വാങ്ങിയതും ചികിത്സാചെലവിന്റെ പേരിൽ ഇടത് എംഎൽഎമാർ ലക്ഷങ്ങൾ എഴുതിയെടുത്തതും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.