ഭോപ്പാൽ: മേയർ പങ്കെടുത്ത യോഗത്തിൽ പങ്കെടുക്കുന്നതിനിടെ പോൺ വീഡിയോ കണ്ട സർക്കാർ ഉദ്യോഗസ്ഥൻ ക്യാമറയിൽ കുടുങ്ങി. സ്മാർട്ട് സിറ്റി പദ്ധതിയെപ്പറ്റി ചർച്ച ചെയ്യാൻ വേണ്ടി ഭോപ്പാൽ മേയർ അലോക് ശർമ വിളിച്ചുചേർത്ത യോഗത്തിനിടെയാണു സംഭവം. ഒരു ഉദ്യോഗസ്ഥൻ പോൺ വീഡിയോ കാണുന്നത് സമീപത്ത് നിന്ന ആൾ ക്യാമറയിൽ പകർത്തുകയായിരുന്നു. ഓഫീസിന്റെ മാന്യതയ്ക്ക് നിരക്കാത്ത തരത്തിൽ പെരുമാറിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. ഇയാൾക്കെതിരെ ഡിപ്പാർട്ട്‌മെന്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.