- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗെയിൽ - ദേശീയപാതാ വിഷയത്തിൽ സർക്കാരിനെതിരേ കടുത്ത നിലപാടെടുത്ത മലബാറിലെ ഇസ്ലാമിക സംഘടനകളെ അടിച്ചമർത്താൻ വാട്സ് അപ്പ് ഹർത്താൽ ആയുധമാക്കി പിണറായി വിജയൻ; കടുത്ത നടപടി ഉറപ്പാക്കാൻ മുഖ്യമന്ത്രി എസ്പിമാരെ നേരിട്ട് വിളിച്ച് നിർദ്ദേശം നൽകി; ഫേസ്‌ബുക്ക്-വാട്സ് ആപ്പ് കൂട്ടായ്മകൾ വഴി ഹർത്താലുകാരെ മുഴുവൻ കുരുക്കാനുറച്ച് പൊലീസ്; ഒരു സംഘം തെമ്മാടികൾ കലാപകാരികളായി തെരുവിലിറങ്ങിയപ്പോൾ താളംതെറ്റുന്നത് നിരവധി ജനകീയസമരങ്ങൾ
തിരുവനന്തപുരം: പിണറായി സർക്കാരിന് അടുത്തകാലത്തായി ഏറ്റവുമധികം പ്രതിഷേധങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നാണ്. ദേശീയപാത വികസനത്തിനും ഗെയിൽ പാചകവാതക പൈപ്പ് ലൈനിനും വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുകൾ സംസ്ഥാന സർക്കാരിനെതിരേ കനത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. മലബാറിൽ വേരൂന്നാൻ കിണഞ്ഞു പരിശ്രമിക്കുന്ന മുസ്ലിംലീഗ് ഇതര സംഘടനകളുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് ജനങ്ങൾ വിവിധയിടങ്ങളിലായി തെരുവിലിറങ്ങിയത്. പ്രതിഷേധം കനത്തതോടെ സർക്കാരിന് പദ്ധതി നിർവഹണം നടപ്പാക്കാൻ സാധിക്കാതായി. ഇതോടെ പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ നേരിട്ടു. ആദ്യം ഗെയിൽ വിരുദ്ധ സമരത്തിനെതിരെയും രണ്ടാമത് ദേശീയപാതാ സ്ഥലമേറ്റെടുപ്പ് വിരുദ്ധ സമരത്തിന് നേരെയും പൊലീസ് അതിക്രമമുണ്ടായി. സ്ത്രീകളെയും കുട്ടികളെയുമൊക്കെ സമരമുഖത്തിറക്കിയുള്ള സമരമായിരുന്നു ഇക്കൂട്ടരുടെ പ്രധാന തന്ത്രം. ഈ രണ്ട് സമരങ്ങളുടെയും മുന്നിൽ നിന്നത് എസ്ഡിപിഐയും വെൽഫെയർ പാർട്ടിയുമായിരുന്നു. എന്നാൽ, സ്ഥലം നഷ്ടപ്പെടുന്ന ജനങ്ങൾ കക്ഷിഭേദമന്യേ ഈ സ
തിരുവനന്തപുരം: പിണറായി സർക്കാരിന് അടുത്തകാലത്തായി ഏറ്റവുമധികം പ്രതിഷേധങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നാണ്. ദേശീയപാത വികസനത്തിനും ഗെയിൽ പാചകവാതക പൈപ്പ് ലൈനിനും വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുകൾ സംസ്ഥാന സർക്കാരിനെതിരേ കനത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. മലബാറിൽ വേരൂന്നാൻ കിണഞ്ഞു പരിശ്രമിക്കുന്ന മുസ്ലിംലീഗ് ഇതര സംഘടനകളുടെ നേതൃത്വത്തിലാണ് ആയിരക്കണക്കിന് ജനങ്ങൾ വിവിധയിടങ്ങളിലായി തെരുവിലിറങ്ങിയത്. പ്രതിഷേധം കനത്തതോടെ സർക്കാരിന് പദ്ധതി നിർവഹണം നടപ്പാക്കാൻ സാധിക്കാതായി. ഇതോടെ പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ നേരിട്ടു. ആദ്യം ഗെയിൽ വിരുദ്ധ സമരത്തിനെതിരെയും രണ്ടാമത് ദേശീയപാതാ സ്ഥലമേറ്റെടുപ്പ് വിരുദ്ധ സമരത്തിന് നേരെയും പൊലീസ് അതിക്രമമുണ്ടായി.
സ്ത്രീകളെയും കുട്ടികളെയുമൊക്കെ സമരമുഖത്തിറക്കിയുള്ള സമരമായിരുന്നു ഇക്കൂട്ടരുടെ പ്രധാന തന്ത്രം. ഈ രണ്ട് സമരങ്ങളുടെയും മുന്നിൽ നിന്നത് എസ്ഡിപിഐയും വെൽഫെയർ പാർട്ടിയുമായിരുന്നു. എന്നാൽ, സ്ഥലം നഷ്ടപ്പെടുന്ന ജനങ്ങൾ കക്ഷിഭേദമന്യേ ഈ സമരക്കുടക്കീഴിലേക്ക് നീങ്ങുകയും ചെയത്ു. ഏറെ വിമർശിക്കപ്പെട്ടിരുന്നുവെങ്കിലും ഇവർക്കെതിരായ പൊലീസ് ലാത്തിച്ചാർജ് അതിക്രൂരമാണെന്ന് വിലയിരുത്തലുണ്ടായി. സമരം താൽക്കാലികമായി അടങ്ങിയെങ്കിലും പൊലീസ് ഇടപെടൽ സംസ്ഥാന സർക്കാരിന് ന്യൂനപക്ഷ വിരുദ്ധ മുഖം നൽകാനാണ് ഉപകരിച്ചത്. സമരക്കാർ അക്രമം കാണിച്ചപ്പോൾ അടിച്ചൊതുക്കാനാണ് രംഗത്തെത്തിയതെങ്കിലും ഇത് ന്യൂനപക്ഷത്തിനെതിരായ ആക്രമണമാണ് വ്യാഖ്യാനിച്ചെടുക്കാൻ ഇസ്ലാമിക സംഘടനകൾക്ക് സാധിച്ചു.
പൊലീസ് നടപടിയെ പൊതുജനം ഏറെ വിമർശന വിധേയമാക്കുകയും ചെയ്തു. പിണറായിയുടെ പൊലീസിന്റെ ഭീകരതയെന്ന പ്രചാരണവും വ്യാപകമായി. ഇത് വെൽഫെയർപാർട്ടി, എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ ഇസ്ലാം സംഘടനകൾക്ക് ഏറെ ഗുണകരമായിരുന്നു. ജനങ്ങൾ തങ്ങൾക്കൊപ്പമുണ്ടെന്ന് അവർ ആവർത്തിക്കാനും ആശങ്കാ മുനമ്പിലുള്ള കുടുംബങ്ങളെ വ്യാപകമായി സമരങ്ങളിൽ പങ്കെടുപ്പിക്കാനും അവർക്ക് കഴിഞ്ഞു. ഭരണകക്ഷിയെന്ന നിലയിൽ സിപിഐഎമ്മിന് ഈ വിഷയങ്ങളിലൊന്നും ഇടപെടാനാകാത്തതും അവർക്ക് നേട്ടമായി.
ഇതിനിടെ സിപിഐഎം നേതാക്കൾ സമരക്കാരെ തീവ്രവാദികളെന്ന് വിളിച്ചത് ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനാണ് കാരണമായത്. അവർ ഒറ്റക്കെട്ടായി സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘടനകൾക്ക് കീഴിൽ അണിനിരന്നു. ശക്തി തെളിയിക്കാനും സ്വാധീനം വർധിപ്പിക്കാനും ഈ സമരങ്ങൾ കൂടുതൽ ജനങ്ങളെ ഉൾപ്പെടുത്തി ശക്തമാക്കാനുള്ള ഒരുക്കത്തിലായിരുന്നു അവർ. ഇതിനെ എങ്ങനെ നേരിടുമെന്ന ആശങ്കയിലിരിക്കെയാണ് സർക്കാരിന് ലോട്ടറിയായി സോഷ്യൽ മീഡിയ ഹർത്താലിനിടെ വ്യാപക അക്രമമുണ്ടായത്.
ജനകീയ സമരങ്ങളുടെ നായകത്വം ഏറ്റെടുത്ത് സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്ന എസ്ഡിപിഐ, വെൽഫെയർ പാർട്ടി, ജമാ അത്തെ ഇസ്ലാമി സംഘടനകൾ തന്നെയാണ് അക്രമത്തിന് പിന്നിലെന്ന് തെളിഞ്ഞതോടെ പൊതുസമൂഹം ഇവർക്കെതിരേ തിരിഞ്ഞു. മലപ്പുറത്തെ സാധാരണക്കാരിൽ വലിയൊരുവിഭാഗവും അക്രമത്തെ അപലപിക്കുകയും സംഘടനകളുടെ നിലപാടിനെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. ഗെയിൽ, ദേശീയപാത വിഷയങ്ങളിൽ ഈ സംഘടനകൾക്ക് ജനങ്ങളിലുണ്ടായിരുന്ന സമ്മതിക്ക് ഹർത്താലിലെ അക്രമത്തിലൂടെ ഇടിവുണ്ടായി. ജനകീയ സമര ഇടപെടലുകളെ പിന്തുണച്ചവർ വരെ തള്ളിപ്പറഞ്ഞു. കാശ്മീരി മുസ്ലിം പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തെ ആയുധമാക്കി രാഷ്ട്രീയമായി നേട്ടം കൊയ്യാനാണ് തീവ്രനിലപാടുകാരായ മുസ്ലിം സംഘടനകൾ ശ്രമിച്ചത്. ഹർത്താലിനെതിരെ കടുത്ത വിമർശനം വിവിധ കോണുകളിൽ നിന്നും ഉയർന്നതും സർക്കാറിന് ശക്തമായ നിലപാട് സ്വീകരിക്കാൻ ഗുണകരമായി.
ഇപ്പോഴത്തെ അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും തീരുമാനം. ജനകീയ സമരം എന്ന പേരിൽ ആളുകളുടെയും സ്ഥാപനങ്ങളുടെയും മതം തിരിഞ്ഞ് ആക്രമിക്കാനാണ് ഹർത്താൽ അനുകൂലികൾ ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഇവരുടെ സമരത്തിന്റെ ഉദ്ദേശ്യലക്ഷ്യം വർഗീയ ചേരിതിരിവ് ഉണ്ടാക്കുക എന്നത് വ്യക്തമായിട്ടുണ്ട്. തീവ്രവാദ സംഘടനകളെ പോലെയാണ് ഹർത്താൽ അനുകൂലികൾ പെരുമാറിയതെന്നതും ശ്രദ്ധേയമായി. എന്തായാലും സർക്കാറിന് മലബാർ മേഖലയിൽ തലവേദന ഉണ്ടാക്കുന്ന സംഘങ്ങളെ മെരുക്കാൻ തന്നെയാണ് പിണറായി സർക്കാറിന്റെ തീരുമാനം.
ഈ ഘട്ടത്തിൽ അക്രമികൾക്കെതിരേ കർശന നടപടിയുറപ്പാക്കിയാൽ ഗെയിൽ, ദേശീയപാത വിഷയങ്ങളിലെ സമരങ്ങളുടെ തീവ്രത ഇല്ലാതാക്കാനാകും. ഇനി തെരുവിലിറങ്ങി അക്രമം നടത്തുന്നതിനു മുമ്പ് വരാൻ സാധ്യതയുള്ള കർശന നടപടികളെക്കുറിച്ച് എല്ലാവരെയും ഓർമ്മിപ്പിക്കാനുതകും വിധമാണ് വിഷയത്തിൽ പൊലീസ് ഇടപെടുന്നത്. എല്ലാ എസ്‌പിമാരെയും ഫോണിൽ നേരിട്ട് വിളിച്ച മുഖ്യമന്ത്രി ഒരു കാരണവശാലും പ്രതികൾക്ക് ഒരിളവും നൽകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകളടക്കം ചാർജു ചെയ്ത് ഇനിയൊരക്രമത്തിന് മുതിരാത്തവിധം എല്ലാവരെയും 'പൂട്ടാനാ'ണ് സർക്കാർ തീരുമാനം. വാട്ട്സപ്പ്-ഫേസ്‌ബുക്ക് കൂട്ടായ്മകളിൽ ഹർത്താലിനും അക്രമത്തിനും ആഹ്വാനം ചെയ്തവരെ തെരഞ്ഞുപിടിച്ച് പിടികൂടാനാണ് നിർദ്ദേശം. ഇതുപ്രകാരം രണ്ടായിരത്തിലേറെ പേർ ഇതോടകം നടപടി നേരിട്ടുകഴിഞ്ഞു. സംഖ്യ ഇനിയും കുത്തനെ ഉയരുമെന്ന് തീർച്ച.
ജനകീയ സമരങ്ങൾ നടന്നപ്പോൾ അവർ തീവ്രവാദികളെന്ന് വിളിച്ച് പ്രതിരോധിച്ച സർക്കാരിന് അത് സാധൂകരിക്കാനുള്ള അവസരമാണ് ഹർത്താലിൽ അക്രമം നടത്തിയവർ നൽകിയത്. പ്രത്യേക അജണ്ടകൾവെച്ചുള്ള സമരമാണ് മലബാറിൽ നടക്കുന്നതെന്ന സർക്കാർ വാദം ശരിയാണെന്ന് തെളിയിക്കാൻ ഹർത്താലിനോടനുബന്ധിച്ച അക്രമങ്ങൾക്ക് സാധിച്ചു എന്നതാണ് സത്യം. തങ്ങളുടെ ആശങ്കകൾ കൊണ്ട് സർക്കാരിനെതിരേ തെരുവിലിറങ്ങിയ ആയിരക്കണക്കിന് കുടുംബങ്ങളെ ഫലത്തിൽ ഒറ്റുകൊടുക്കുകയായിരുന്നു ഹർത്താലിനിടെ അക്രമം നടത്തിയ കലാപകാരികൾ. പൊലീസ് നടപടി കർശനമാകുന്നതോടെ ഇനി ജനകീയ സമരങ്ങൾക്കിറങ്ങാൻ ആളുകൾ മടിക്കും, ഭയക്കും.
ഇത് സർക്കാരിനും നന്നായറിയാം. ഇത്രയും നാൾ സർക്കാരിന്റെ ഏകപക്ഷീയ ഇടപെടൽ, പൊലീസ് അതിക്രമം എന്നൊക്കെ ഉയർത്തിയിരുന്ന വാദങ്ങളൊന്നും പക്ഷെ ഇക്കാര്യത്തിൽ ചെലവാകില്ല. കാരണം ഹർത്താലിനിടെ അക്രമം നടത്തിയതിന് ന്യായീകരണമില്ലെന്നതുതന്നെ. അക്രമ വിഷയത്തിൽ കർശന നടപടികൾ സ്വീകരിക്കുന്ന സർക്കാരിനെ കുറ്റപ്പെടുത്താൻ സാധിക്കുകയുമില്ല. ഇതോടെ ഇത്രയും കാലം സർക്കാർ വിരുദ്ധ നിലപാടുമായി രംഗത്തിറങ്ങിയ വലിയൊരു വിഭാഗത്തിന് സർക്കാരിനോട് സമരസപ്പെടുകയോ സർക്കാർ നിലപാടുകളെ അംഗീകരിക്കേണ്ടിയോ വരും. ഇത് മലബാറിലെ ജനകീയ സമരങ്ങളുടെ അടിത്തറയിളക്കുകയും ചെയ്യും.