- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
ആഗോള ഭീമന്റെ മുമ്പിൽ മുട്ടുമടക്കി മോദി സർക്കാർ; വൊഡാഫോൺ നൽകാനുള്ള 3200 കോടി നികുതി തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ല: തട്ടിപ്പുകാർക്ക് കുടപിടിച്ച് കേന്ദ്രം
ന്യൂഡൽഹി: കുറേക്കാലമായി ഇന്ത്യക്കാർ മോദിയോട് ചോദിക്കുന്നു ഇനിയെങ്കിലും ആ നല്ല നാളുകൾ വരുമോ എന്ന്? എന്തായാലും ഒബാമയും ഷി ജിൻപിംഗുമൊക്കെ ഇന്ത്യ സന്ദർശിച്ച് മടങ്ങിയതോടെ ശരിക്കും നല്ലകാലം വന്നു കഴിഞ്ഞു! ആർക്കാണെന്ന് ചോദിച്ചാൽ അത് സാധാരണക്കാരനല്ല, കോർപ്പറേറ്റ് കുത്തകകൾക്കാണെന്ന് മാത്രമേ പറയാൻ സാധിക്കൂ. എണ്ണവില കുത്തനെ ഇടിഞ്ഞിട്ട
ന്യൂഡൽഹി: കുറേക്കാലമായി ഇന്ത്യക്കാർ മോദിയോട് ചോദിക്കുന്നു ഇനിയെങ്കിലും ആ നല്ല നാളുകൾ വരുമോ എന്ന്? എന്തായാലും ഒബാമയും ഷി ജിൻപിംഗുമൊക്കെ ഇന്ത്യ സന്ദർശിച്ച് മടങ്ങിയതോടെ ശരിക്കും നല്ലകാലം വന്നു കഴിഞ്ഞു! ആർക്കാണെന്ന് ചോദിച്ചാൽ അത് സാധാരണക്കാരനല്ല, കോർപ്പറേറ്റ് കുത്തകകൾക്കാണെന്ന് മാത്രമേ പറയാൻ സാധിക്കൂ. എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും നികുതി വർദ്ധിപ്പിച്ച് എണ്ണകമ്പനികളെ സഹായിച്ചും സാധാരണക്കാരന് ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതാക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാർ ഇപ്പോൾ സർക്കാർ ഖജനാവിൽ എത്തേണ്ടുന്ന കോടാനുകോടികൾ വേണ്ടെന്ന് വച്ചാണ് കോർപ്പറേറ്റ് പ്രീണനം നടത്തുന്നത്.
ആദായനികുതി കേസിൽ മൊബൈൽ സേവനദാദാക്കളായ വെഡാഫോൺ ഇന്ത്യക്ക് അനുകൂലമായ ബോംബെ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാതെയാണ് മോദി സർക്കാറിന്റെ ഒത്താശ. വിധിക്കെതിരെ അപ്പീൽ സമർപ്പിക്കേണ്ടതില്ലെന്ന് അറ്റോർണി ജനറൽ കേന്ദ്രസർക്കാറിന് നേരത്തെ നിയമോപദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ 32,00 കോടിയുടെ നികുതി കേസിൽ വൊഡാഫോണിന് അനുകൂലമായ വിധിക്കെതിരെ അപ്പീൽ നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനിച്ചതായി വാർത്താ വിതരണ മന്ത്രി രവിശങ്കർ പ്രസാദും വ്യക്തമാക്കി.
വൊഡാഫോൺ ഇന്ത്യ മാതൃസ്ഥാപനത്തിന് കമ്പനിയുടെ ഓഹരികൾ വിലകുറച്ചു വിൽക്കുക വഴി ആദായനികുതി വെട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ്. പിഴ അടക്കം 3,000 കോടി രൂപ അടക്കാനായിരുന്നു ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നത്. ഈ കേസിൽ ഒക്ടോബറിലാണ് ബോംബെ ഹൈക്കോടതി വെഡാഫോൺ കമ്പനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ബ്രിട്ടനിലെ മാതൃസ്ഥാപനത്തിന് ഓഹരി കൈമാറ്റം ചെയ്യുമ്പോഴാണ് ഇത്തരത്തിൽ വില കുറച്ചുകാണിച്ചത്. 2010ലാണ് ഈ ഇടപാട് നടന്നത്. ഏഴുവർഷം മുമ്പ് ഇന്ത്യയിൽ പ്രവർത്തിച്ചു തുടങ്ങിയ വോഡഫോൺ കമ്പനി ഇന്ന് രാജ്യത്തെ വലിയ വിദേശ കോർപറേറ്റ് സ്ഥാപനങ്ങളിലൊന്നാണ്.
വ്യവസായികളുടെ നിക്ഷേപ മനോഭാവത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിശദീകരണത്തോടെയാണ് ഖജനാവിലെത്തേണ്ട കോടികൾ സർക്കാർ വേണ്ടെന്ന് വച്ചത്. ഇത് വോഡഫോണിന് അനുകൂലമായ തീരുമാനമല്ലെന്ന് മന്ത്രിസഭാ യോഗത്തിനു ശേഷം നിയമമന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിച്ചു. ബോംബെ ഹൈക്കോടതിയുടെ വിധി നിക്ഷേപകരിൽ വിശ്വാസം വളർത്തുന്ന ഒന്നായിരുന്നു. യുക്തിസഹവും സുതാര്യവുമായ തീരുമാനമാണ് സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന സന്ദേശം വ്യവസായികൾക്ക് കൈമാറാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
സർക്കാറിന്റെ ധീരമായ നടപടിയാണ് ഇപ്പോഴത്തേതെന്നാണ് വൊഡാഫോൺ ഈ തീരുമാനത്തോട് പ്രതികരിച്ചത്. വൊഡാഫോണിന് അനുകൂലമായ നടപടി മോദി സർക്കാറിന്റെ ഭാഗത്തുനിന്നുമുണ്ടാകാൻ വേണ്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി അടക്കമുള്ളവർ സമ്മർദ്ദം ചെലുത്തിയിരുന്നു.