- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു; ആയിരക്കണക്കിനാളുകൾ പലായനത്തിന്; ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കാലിഫോർണിയ: കാട്ടുതീയെ തുടർന്ന് ജനങ്ങൾക്ക് വീടുവിട്ട് പലായനം ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ ഗവർണർ നഗരത്തിൽ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു. സാൻഫ്രാൻസിസ്‌കോയിൽ നിന്നും മിഡിൽടൗണിൽ നിന്നും 1300 ലധികം പേരാണ് വീടുകൾ അഗ്‌നിക്കിരയായതിനെ തുടർന്ന് പലായനം ചെയ്തത്. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് നാല് ഫയ
കാലിഫോർണിയ: കാട്ടുതീയെ തുടർന്ന് ജനങ്ങൾക്ക് വീടുവിട്ട് പലായനം ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ ഗവർണർ നഗരത്തിൽ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു. സാൻഫ്രാൻസിസ്‌കോയിൽ നിന്നും മിഡിൽടൗണിൽ നിന്നും 1300 ലധികം പേരാണ് വീടുകൾ അഗ്‌നിക്കിരയായതിനെ തുടർന്ന് പലായനം ചെയ്തത്.
തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് നാല് ഫയർഫോഴ്‌സ് ഉദ്ദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. അഗ്‌നിബാധയെ പ്രതിരോധിക്കുന്നതിനായി കഴിഞ്ഞ ജൂണിൽ മാത്രം 212 മില്യൻ ഡോളർ ആണ് ചിലവഴിച്ചതെന്ന് കാലിഫോർണിയൻ ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്ദോഗിക വക്താവ് ഡാനിയേൽ ബെർലാന്റ് പറഞ്ഞു. 275ലധികം വീടുകളും കെട്ടിടങ്ങളുമാണ് കത്തി നശിച്ചത്. ദുരന്ത ബാധിതർക്കായി റെഡക്രോസ് പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ലേക്ക് കോണ്ടിയിൽ ശനിയാഴ്ച ഉണ്ടായ തീ പിടുത്തത്തിൽ 40000 ഏക്കറാണ് കത്തി നശിച്ചത്.
തീ അണയ്ക്കുന്നതിനായി 4000 അഗ്‌നിരക്ഷാസേനാംഗങ്ങളാണ് രംഗത്തുള്ളത്. അമാഡറിലും ക്ലാവെറസിലുമായി 65000 ഏക്കറാണ് കത്തി നശിച്ചത്.86 വീടുകളും 51 മറ്റ് കെട്ടിടങ്ങളും അഗ്‌നിക്കിരയായി.
ഫ്രേസ്‌നോയിലും മറ്റും തീയണയക്കാൻ ഫയർ ഫോഴ്‌സ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ജൂലൈ മുതൽ ഇടവിട്ടുണ്ടായ തീപിടുത്തത്തിൽ 128,800 ഏക്കറാണ് ഇതുവരെ കത്തി നശിച്ചത്.