- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകം ആരുഭരിക്കണമെന്ന് തീരുമാനിക്കുക മോദിയുടെ വിശ്വസ്തൻ; ഗവർണർ വാജുഭായി വാല കിങ് മേക്കറായപ്പോൾ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് ബിജെപിയും ജെഡിഎസ്-കോൺഗ്രസ് സഖ്യവും; ഗോവയിൽ നിന്ന് പാഠം പഠിച്ച കോൺഗ്രസിന്റെ തന്ത്രത്തിൽ അമ്പരന്ന് ബിജെപി; മറുതന്ത്രം പയറ്റാൻ ലിംഗായത്ത് സമുദായത്തിൽ പെട്ട 10 കോൺഗ്രസ് എംഎൽഎമാരുമായി രഹസ്യചർച്ച; സംസ്ഥാനത്ത് അരങ്ങേറുന്നത് തിരക്കിട്ട രാഷ്ട്രീയ കരുനീക്കങ്ങൾ
ബെംഗളൂരു: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കാണ് എല്ലാവരുടെയും കണ്ണുകൾ. അതുതിരിച്ചറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയനാടകങ്ങളാണ് കർണാടകയിൽ കോൺഗ്രസും ബിജെപിയും പയറ്റുന്നത്. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലെന്ന് വന്നതോടെ ജെഡിഎസിനെ മുൻനിർത്തിയുള്ള രാഷ്ട്രീയ തന്ത്രമാണ് കോൺഗ്രസ് മുന്നോട്ട് നീക്കുന്നത്. സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് ബിജെപി നേതാവ് യെദ്യൂരപ്പ ഗവർണറെ കണ്ടു.രണ്ട് ദിവസത്തെ സമയമാണ് ഭൂരിപക്ഷം തെളിയിക്കാൻ യെദ്യൂരപ്പ ആവശ്യപ്പെട്ടത്. സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് ധാർമികതയില്ലെന്നും ഏറ്റവും വലിയ ഒറ്റകക്ഷിയെയാണ് സർക്കാരുണ്ടാക്കാൻ ക്ഷണിക്കേണ്ടതെന്നും യെദ്യൂരപ്പ പറഞ്ഞു. ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെയാണ് ബിജെപി സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചത്. ജെഡിഎസും സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചു. കോൺഗ്രസ് -ജെഡിഎസ് നേതാക്കൾ ഒന്നാച്ചാണ് ഗവർണറെ കണ്ടത്. സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയും തങ്ങൾക്കാമെന്നാണ് കോൺഗ്രസ് അവകാശവാദം. അതിനിടെ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് ഗവർണർക്ക് കൈമ
ബെംഗളൂരു: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കാണ് എല്ലാവരുടെയും കണ്ണുകൾ. അതുതിരിച്ചറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയനാടകങ്ങളാണ് കർണാടകയിൽ കോൺഗ്രസും ബിജെപിയും പയറ്റുന്നത്. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലെന്ന് വന്നതോടെ ജെഡിഎസിനെ മുൻനിർത്തിയുള്ള രാഷ്ട്രീയ തന്ത്രമാണ് കോൺഗ്രസ് മുന്നോട്ട് നീക്കുന്നത്. സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് ബിജെപി നേതാവ് യെദ്യൂരപ്പ ഗവർണറെ കണ്ടു.രണ്ട് ദിവസത്തെ സമയമാണ് ഭൂരിപക്ഷം തെളിയിക്കാൻ യെദ്യൂരപ്പ ആവശ്യപ്പെട്ടത്. സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് ധാർമികതയില്ലെന്നും ഏറ്റവും വലിയ ഒറ്റകക്ഷിയെയാണ് സർക്കാരുണ്ടാക്കാൻ ക്ഷണിക്കേണ്ടതെന്നും യെദ്യൂരപ്പ പറഞ്ഞു. ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെയാണ് ബിജെപി സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചത്. ജെഡിഎസും സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചു.
കോൺഗ്രസ് -ജെഡിഎസ് നേതാക്കൾ ഒന്നാച്ചാണ് ഗവർണറെ കണ്ടത്. സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയും തങ്ങൾക്കാമെന്നാണ് കോൺഗ്രസ് അവകാശവാദം. അതിനിടെ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് ഗവർണർക്ക് കൈമാറി. ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ്-ജെഡിഎസ് സഖ്യം മൽസരിക്കുമെന്നാണ് പുതിയ പ്രഖ്യാപനം.
അതിനിടെ വൈകുന്നേരം ഏഴ് മണിക്ക് ബിജെപി പാർലമെന്ററി യോഗം ഡൽഹിയിൽ ചേരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 6.15-ന് ജെ.ഡി.എസ് ലെജിസ്ലേറ്റീവ് യോഗവും ചേരുന്നുണ്ട്. തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 104 സീറ്റുകളും, കോൺഗ്രസിന് 78 സീറ്റുകളും, ജെഡിഎസിന 37 സീറ്റും മറ്റുള്ളവർക്ക് 3 സീറ്റുമാണ് കിട്ടിയത്.
ഇതോടെ സംസ്ഥാനത്ത് രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള വഴികളും തെളിഞ്ഞിരിക്കുകയാണ്. ഗവർണർ സർക്കാരുണ്ടാക്കാൻ ആരെ ക്ഷണിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും തുടർന്നുള്ള നീക്കങ്ങൾ.ലിംഗായത്ത് വിഭാഗത്തിൽ പെട്ട 10 കോൺഗ്രസ് നേതാക്കളുമായി ബിജെപി ചർച്ച നടത്തുന്നതായും വാർത്തകൾ വരുന്നുണ്ട്. കോൺഗ്രസ് തന്ത്രങ്ങൾക്ക് മറുതന്ത്രമെന്ന നിലയിലാണ് ബിജെപിയുടെ കരുനീക്കം.ഗോവയിൽ ഏററവും വലിയ ഒറ്റകകക്ഷിയായ കോൺഗ്രസിനെ കബളിപ്പിച്ച് ബിജെപി സർക്കാർ രൂപീകരിച്ചതിന്റെ മധുരപ്രതികാരമെന്ന നിലയിലായിരുന്നു ജെഡിഎസിനെ കൂട്ടിപിടിച്ചുള്ള കോൺഗ്രസ് നീക്കം.സർക്കാർ രൂപീകരിച്ചോളൂ, തങ്ങൾ പിന്തുണയ്ക്കാമെന്ന സോണിയ ഗാന്ധിയുടെ സന്ദേശം എത്തിയതോടെ ജെഡിഎസും ഉണർന്നുപ്രവർത്തിച്ചു.
കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ചഡി ദേവഗൗഡയയുമായി സഖ്യസർക്കാരിനെ സംബന്ധിച്ച് ചർച്ച ആരംഭിക്കുകയായിരുന്നു. സോണിയയുടെ പ്രതിനിധിയായി പ്രവർത്തകസമിതി അംഗം ഗുലാംനബി ആസാദ്, ദേവഗൗഡയുമായി നടത്തിയ ചർച്ചയിലാണ് സഖ്യം സംബന്ധിച്ച സമ്മതം ജെഡിഎസ് അറിയിച്ചത്. തുടർന്ന് ഗുലാം നബി ആസാദ് കർണാടകയിലെത്തി.
ജെഡിഎസിന്റെ പാർലമെന്ററി ബോർഡ് യോഗം ചേർന്ന് പിന്തുണ സ്വീകരിക്കാൻ ദേവഗൗഡ തീരുമാനിച്ചു.ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ ഏതുവഴിയും സ്വീകരിക്കുമെന്ന് ജെഡിഎസ് നേതാവ് ഡാനിഷ് അലി അറിയിച്ചു.ജെ.പി.നഡ്ഡ ഉൾപ്പെടയുള്ള കേന്ദ്രമന്ത്രിമാരെ അയച്ച് അമിത് ഷായും മറുതന്ത്രങ്ങളുടെ വേഗം കൂട്ടി.പ്രകാശ് ജാവഡേക്കർ, രവിശങ്കർ പ്രസാദ് എന്നീ കേന്ദ്രമന്ത്രിമാരും കർണാടകയിൽ ക്യാംപ് ചെയ്ത് ചർച്ചകൾ നടത്തുന്നുണ്ട്
ഗുജറാത്തിലെ മുൻ ധനമന്ത്രിയായിരുന്ന കർണാടക ഗവർണർ വാജുഭായി വാലയുടെ തീരുമാനം നിർണായകമാണ്. മോദിക്ക് സംസ്ഥാന നിയമസഭയിലെത്താൻ തന്റെ മണ്ഡലം ഒഴിഞ്ഞുകൊടുത്തയാളാണ് വാജുഭായി വാല. പിന്നീട് മോദിയുടെ മന്ത്രിസഭയിൽ ധനമന്ത്രിയുമായിരുന്നു അദ്ദേഹം. മോദിയുടെ ഏറ്റവും വിശ്വസ്തനായ ഗവർണർ വാജുഭായി വാല സ്വീകരിക്കുന്ന നിലപാടിലേക്കാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
കീഴ്‌വഴക്കങ്ങൾ അനുസരിച്ചാണെങ്കിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെയാണ് ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുക. എന്നാൽ ഗോവ, മണിപ്പൂർ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എംഎൽഎമാരുടെ എണ്ണം നോക്കി പാർട്ടികളുടെ സഖ്യത്തെയാണ് ഗവർണർമാർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. ഇങ്ങനെയാണ് ബിജെപി സഖ്യത്തിന് സർക്കാരുണ്ടാക്കാൻ കഴിഞ്ഞത്. എന്നാൽ ഈ രീതി കടുത്ത ബിജെപി നേതാവായ കർണാടക ഗവർണർ മാനദണ്ഡമാക്കുമോ എന്ന് കണ്ടറിയണം.
ഇതിനാൽ തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കുകയും പിന്നീട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടാനുമാണ് സാധ്യത. ഈ സമയത്തിനുള്ളിൽ ജെഡിഎസ് പാളയത്തിൽ നിന്ന് ഏതാനും എംഎൽഎമാരെ അടർത്തിയെടുക്കാൻ ബിജെപിക്ക് കഴിയുകയും ചെയ്യും.