- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലീനയുമായുള്ള മിശ്രവിവാഹത്തിന് സമ്മതം മൂളിയത് മകന്റെ നിർബന്ധത്തിന് വഴങ്ങി; നിന്റെ ട്രോഫി വന്നിട്ട് ബാക്കി ശരിയാക്കി തരാം എന്ന് ഭീഷണിപ്പെടുത്തിയ അമ്മായി അച്ഛൻ; പരിഹാസത്തിന് ജാതി അധിക്ഷേപവും; സ്വന്തം കുട്ടിയെ കാണാനെത്തിയ കൃഷ്ണകുമാറിനെ കുത്തിക്കൊന്നത് മുൻകൂട്ടി നിശ്ചയിച്ച് തന്നെ; ഗോവിന്ദൻസ് ആശുപത്രിയിലെ കൊലപാതകത്തിൽ നിറയുന്നത് ഉദയകുമാറിന്റെ കൊടുംക്രൂരത
തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ കാണാൻ ആശുപത്രിയിലെത്തിയപ്പോൾ ഭാര്യ പിതാവ് കുത്തിക്കൊന്ന കൃഷ്ണകുമാർ നാട്ടുകാർക്ക് തികഞ്ഞ സഹായിയാരുന്ന യുവാവ്. ഏത് പാതിരാത്രിയിലും ആർക്കും എന്ത് ആവശ്യത്തിനും ഓടിയെത്തുന്ന കൃഷ്ണകുമാർ മരിച്ചുവെന്ന് ഉൾക്കൊള്ളാൻ അയൽവാസികൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇനിയും കഴിയുന്നില്ല. തന്റെ മകനെ കൊല്ലാൻ ഭാര്യ പിതാവ് മുൻകൂട്ടി നിശ്ചയിച്ച് ഉറപ്പിച്ചിരുന്നുവെന്നും, നിന്റെ ട്രോഫി വന്നിട്ട് ബാക്കി ശരിയാക്കി തരാം എന്നുൾപ്പടെ പറഞ്ഞ് കൃഷ്ണകുമാറിനെ ഭാര്യ പിതാവ് ഭീഷണി പെടുത്തിയിരുന്നതായും കൃഷ്ണകുമാറിന്റെ അച്ഛൻ സുധാകരൻ മറുനാടൻ മലയാളിയോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് വെറും രണ്ടാഴ്ച മാത്രമാണ് ഇരുവരും നല്ല രീതിയിൽ ജീവിച്ചതെന്നും പെൺകുട്ടി വീട്ടുകാരുമായി ആവശ്യമില്ലാത്ത കാര്യങ്ങൾ പങ്ക് വെച്ചത് തന്നെയാണ് ഈ മരണത്തിന് കാരണമെന്നാണ് കൃഷ്ണകുമാറിന്റെ ബന്ധുക്കൾ പറയുന്നു. താനും കൃഷ്ണകുമാറിന്റെ അമ്മയും ജാതി മാറിയുള്ള മിശ്രവിവാഹിതരായിരുന്നു. ഇതുൾപ്പടെ പറഞ്ഞ് കൃഷ്ണകുമാറിനെ അധിക്ഷേപിച്ചിരുന്നു. തന്റെ
തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ കാണാൻ ആശുപത്രിയിലെത്തിയപ്പോൾ ഭാര്യ പിതാവ് കുത്തിക്കൊന്ന കൃഷ്ണകുമാർ നാട്ടുകാർക്ക് തികഞ്ഞ സഹായിയാരുന്ന യുവാവ്. ഏത് പാതിരാത്രിയിലും ആർക്കും എന്ത് ആവശ്യത്തിനും ഓടിയെത്തുന്ന കൃഷ്ണകുമാർ മരിച്ചുവെന്ന് ഉൾക്കൊള്ളാൻ അയൽവാസികൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇനിയും കഴിയുന്നില്ല. തന്റെ മകനെ കൊല്ലാൻ ഭാര്യ പിതാവ് മുൻകൂട്ടി നിശ്ചയിച്ച് ഉറപ്പിച്ചിരുന്നുവെന്നും, നിന്റെ ട്രോഫി വന്നിട്ട് ബാക്കി ശരിയാക്കി തരാം എന്നുൾപ്പടെ പറഞ്ഞ് കൃഷ്ണകുമാറിനെ ഭാര്യ പിതാവ് ഭീഷണി പെടുത്തിയിരുന്നതായും കൃഷ്ണകുമാറിന്റെ അച്ഛൻ സുധാകരൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
വിവാഹം കഴിഞ്ഞ് വെറും രണ്ടാഴ്ച മാത്രമാണ് ഇരുവരും നല്ല രീതിയിൽ ജീവിച്ചതെന്നും പെൺകുട്ടി വീട്ടുകാരുമായി ആവശ്യമില്ലാത്ത കാര്യങ്ങൾ പങ്ക് വെച്ചത് തന്നെയാണ് ഈ മരണത്തിന് കാരണമെന്നാണ് കൃഷ്ണകുമാറിന്റെ ബന്ധുക്കൾ പറയുന്നു. താനും കൃഷ്ണകുമാറിന്റെ അമ്മയും ജാതി മാറിയുള്ള മിശ്രവിവാഹിതരായിരുന്നു. ഇതുൾപ്പടെ പറഞ്ഞ് കൃഷ്ണകുമാറിനെ അധിക്ഷേപിച്ചിരുന്നു. തന്റെ മകൻ അലീനയുമായി നീണ്ട പ്രണയത്തിലായിരുന്നതിന് ശേഷമാണ് വിവാഹം നടത്തിയത് തെറ്റായ വാർത്തയാണെന്നും കൃഷ്ണകുമാറിന്റെ പിതാവ് സുധാകരൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
സംഭവത്തിന് ശേഷം അവന്റെ അമ്മ ആരോടും മിണ്ടിയിട്ടുപോലുമില്ല. വെള്ളം മാത്രമാണ് കുടിക്കുന്നത്. പൊട്ടികരച്ചിൽ മാത്രമാണ് ഇടയ്ക്ക് ഇടയ്ക്ക്. ആരോടും സംസാരിതക്കാറുപോലുമില്ല
സംഭവത്തെക്കുറിച്ച് കൃഷ്ണകുമാറിന്റെ അച്ഛൻ സുധാകരൻ പറയുന്നത് ഇങ്ങനെ
കഴിഞ്ഞ വർഷം ജൂലൈ 2ന് ആയിരുന്നു അലീനയുമായിട്ടുള്ള അവന്റെ വിവാഹം. അവന് വിവാഹ പ്രായമായതിന് ശേഷം മൂന്ന് തവണയാണ് പെൺകുട്ടികളെ നോക്കിയത്. അങ്ങനെയാണ് ഈ പെൺകുട്ടിയ കണ്ട് ഇഷ്ടപെട്ട കൃഷ്ണകുമാർ വീട്ടിൽ വന്ന് വിവാഹ കാര്യം പറയുന്നത്. ആദ്യം മുതൽ തന്നെ ഈ വിവാഹം വേണ്ടെന്ന് പറഞ്ഞുവെങ്കിലും മകന്റെ ഇഷ്ട പ്രകാരം നടത്തികൊടുക്കുകയായിരുന്നു. ആദ്യ രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. അവന് സമയത്തിന് ആഹാരം എടുത്തുകൊടുക്കാൻ പോലും പെൺകുട്ടി തയ്യാറായിരുന്നില്ല. അവന്റെ അമ്മ തന്നെയാണ് അതൊക്കെ ചെയ്തിരുന്നത്.
എപ്പോഴും സ്വന്തം വീട്ടിൽ പോണം എന്ന ചിന്ത തന്നെയായിരുന്നു കുട്ടിക്ക്. രണ്ട് ആഴ്ചയോളം അവിടെ നിന്ന ശേഷമൊക്കെയാണ് തിരികെ വരിക. വന്നാൽ തന്നെ വീണ്ടും പോകാണം എന്ന അവസ്ഥയാണ്. പിന്നീട് പെൺകുട്ടി ഗർഭിണിയായി ഏഴാം മാസത്തിൽ കൂട്ടികൊണ്ട് പോകുന്ന ചടങ്ങുകൾ ഉൾപ്പടെ ഇവിടെ ഈ വീട്ടിൽ വെച്ച് തന്നെയാണ് നടന്നത്. പിന്നീട് സ്വന്തം വീട്ടിൽ പോയ ശേഷം പെൺകുട്ടി ഇങ്ങോട്ട് വിളിക്കുന്നത് പോലുമില്ലായിരുന്നു. പിന്നെ കൃഷ്ണകുമാറിനെ വിളിക്കുന്നത് ഇടയ്ക്ക് സ്‌കാൻ ചെയ്യാൻ പോകാൻ വേണ്ടിയായിരുന്നു. മകൻ കാറിൽ തന്നെയാണ് കൊണ്ട പോയതും. സ്‌കാൻ ചെയ്യാൻ കൊണ്ട് പോയ ശേഷം മ്യൂസിയത്ത് പോയിട്ടാണ് ഇരുവരും മടങ്ങിയത്.
ഹോസ്പിറ്റലിൽ പല തവണ പെൺകുട്ടിയെ അവളുടെ അച്ഛൻ കൊണ്ട് പോയത് ഇരുചക്ര വാഹനത്തിലായിരുന്നു. കഴിഞ്ഞയാഴ്ച പെൺകുട്ടിയെ കൃഷ്ണകുമാർ തന്നെ നേരിട്ട് ആശുപത്രിയിലെത്തിച്ച് നല്ല മുറിയും എടുത്തുകൊടുക്കുകയും ചെയ്തു. എന്നാൽ വൈകുന്നേരം കുട്ടിയുടെ അച്ഛൻ ഉദയകുമാർ കാര്യം അറിഞ്ഞയുടനെ ഒരു ചെറിയ മുറി മതി എന്നും ഇത്രയും സൗകര്യം ആവശ്യമില്ലെന്നും പറഞ്ഞ് മുറി ഒഴിവാക്കിയ ശേഷം ഫോണിൽ കൃഷ്ണകുമാറിനെ വിളിച്ച് പിന്നെയും തെറി വിളിക്കുകയും ചെയ്തു. ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു.
ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നത് പതിവായിരുന്നു. വീട്ടിൽ വന്ന് ഉൾപ്പടെ തെറി വിളിക്കുന്നതും പതിവായിരുന്നു. മക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ അവർ തീർത്തുകൊള്ളുമെന്ന് ഉദയകുമാറിനോട് പറഞ്ഞിരുന്നുവെങ്കിലും പിന്നെയും മകനെ തെറി വിളിക്കുന്നതും അമ്മയ്ക്ക് വിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. ഇത് വേണ്ട എന്ന് ആദ്യമേ പറഞ്ഞതല്ലേ എന്ന് ചോദിച്ചപ്പോൾ നമുക്ക് മനുഷ്യരെ മനസ്സ് ചൂഴ്ന്ന് നോക്കാൻ പറ്റില്ലല്ലോ എന്നായിരുന്നു മറുപടി. പെൺകുട്ടിയോടും പല തവണ സംസാരിച്ചെങ്കിലും പ്രശ്നങ്ങൾ അവസാനിച്ചില്ല. സ്വന്തം മോളെ പോലെ മാത്രമാണ് കണ്ടതെന്നും പല തവണ പറഞ്ഞിരുന്നു പക്ഷേ അതൊന്നും പെൺകുട്ടി ചെവികൊണ്ടില്ല.
ഓണ ദിവസം പോലും 11 മണിക്കാണ് എണീറ്റത്. അയൽവാസി കോവിലിലെ പ്രസാദവുമായി മരുമകളെ കാണാൻ വന്നപ്പോൾ അവൻ വിളിച്ചാണ് ഉണർത്തിയത്. ഇതൊക്കെ അപ്പോൾ തന്നെ വീട്ടിൽ വിളിച്ച് പറയുമായിരുന്നു. പിന്നെ പെൺകുട്ടിയെ കൃഷ്ണകുമാറിന്റെ അമ്മ ബുദ്ധിമുട്ടിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്നും സുധാകരൻ മറുനാടൻ മലയളിയോട് പറഞ്ഞു. സ്ഥിരമായി കൃഷ്ണകുമാറിന്റെ അമ്മയുമായി പെൺകുട്ടിവഴക്ക് കൂടിയെന്നാണ് മറ്റൊരു വാദം. കൃഷ്ണകുമാർ അമ്മ പറയുന്നത് മാത്രമെ കേൾക്കുന്നുള്ളുവെന്ന് പറഞ്ഞും പെൺകുട്ടിയുടെ അച്ഛൻ പ്രശ്‌നമുണ്ടാക്കിയിരുന്നു. പ്രസവത്തിനായി പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോവുകയും ചെയ്തു.
പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയ ഭാര്യയെ നേരിൽ കാണാൻ കൃഷ്ണകുമാർ ഇടയ്ക്ക് കല്ലിയൂരുള്ള വീട്ടിൽ പോകുന്നത് പതിവായിരുന്നു. ഇവിടെ എത്തുമ്പോഴെല്ലാം ഉദയകുമാർ വീട്ടിലുണ്ടെങ്കിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുന്നതും പതിവായിരുന്നു. പിന്നീട് കൃഷ്ണകുമാറിനെ ഭാര്യയെ കാണാൻ വീട്ടിൽ എത്തുന്നതിൽ നിന്നും ഉയദയകുമാർ വിലക്കുകയും ചെയ്തു. ഇതേ ചൊല്ലിയും വഴക്ക് പതിവായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച അലീന പ്രസവിച്ചെങ്കിലും വിവരം ഭർത്താവായ കൃഷ്ണകുമാറിനെ അറിയിച്ചില്ല.
തന്റെ ഭാര്യ പ്രസവിച്ചിട്ട് മൂന്ന് ദിവസമായി എന്ന് ചില ബന്ധുക്കൾ പറഞ്ഞാണ് കൃഷ്ണകുമാർ അറിയുന്നത്. ചില സുഹൃത്തുക്കളേയും കൂട്ടി അപ്പോൾ തന്നെ കൃഷ്ണകുമാർ ആശുപത്രിയിൽ എത്തുകയും ചെയ്തു. അവിടത്തെ കാന്റീനിൽ വച്ച് ഭാര്യാപിതാവ് ഉദയകുമാറിനെ കണ്ടു. ഭാര്യയെയും കുഞ്ഞിനെയും കാണിക്കില്ലെന്ന് ഉദയകുമാർ പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെ കൈയിലുണ്ടായിരുന്ന പേനാക്കത്തി കൊണ്ട് ഉദയകുമാർ മരുമകനെ കുത്തിവീഴ്‌ത്തുകയായിരുന്നു. തടയാൻ ശ്രമിച്ച വഴയില സ്വദേശി അഖിലിനു പരിക്കേറ്റു. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൃഷ്ണകുമാറിനെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി വീഴ്‌ത്തിയ ഉടനെ തന്നെ ഉദയകുമാർ സ്ഥലത്ത് നിന്നും മുങ്ങുകയും ചെയ്തു. ഒരു സുഹൃത്തിന്റെ കൈയിൽ നിന്നും കുറച്ച് പണം കടം വാങ്ങിയ ശേഷം ഒരു കാറിൽ അയാൾ സ്ഥലം വിട്ടു. പിന്നീട് ഇയാളെ കുറിച്ച് വിവരമൊന്നും ഇത് വരെ ലഭിച്ചിട്ടില്ലെന്നും ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.