- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിട്ടുന്ന പൈസ ധൂർത്തടിക്കാനും കൈയിട്ടുവാരാനും ഇനി അനുവദിക്കില്ല; എല്ലാത്തിനും കൃത്യം കണക്കും നിരീക്ഷണത്തിന് സമിതിയും; പ്രസ് ക്ലബ്ബുകളുടെ ഫണ്ട് വിനിയോഗത്തിൽ പരാതികളേറിയതോടെ ധൂർത്തിന് കടിഞ്ഞാണിടാൻ സർക്കാർ; മുൻവർഷം അനുവദിച്ച തുക പദ്ധതികൾക്കായി ശരിയായി ചെലവാക്കിയെന്ന് മേൽനോട്ട സമിതി ഉറപ്പുവരുത്താതെ ഇനി നയാപ്പൈസ തരില്ലെന്ന് ഉത്തരവിലൂടെ സർക്കാർ; പുതിയ തീരുമാനം കെയുഡബ്ല്യുജെ ഡൽഹി ഘടകത്തിന്റെ ഫണ്ട് തട്ടിപ്പ് പുറത്തുവന്നതോടെ
തിരുവനന്തപുരം: കെയുഡബ്ല്യുജെയ്ക്കും പ്രസ്‌ക്ലബ്ബുകൾക്കും കണക്കില്ലാതെ പണം അനുവദിക്കുന്ന പരിപാടി സർക്കാർ അവസാനിപ്പിക്കുന്നു. കൊടുക്കുന്ന ഓരോ രൂപയ്ക്കും വിലയുണ്ടെന്നും അത് ശരിയായ രീതിയിൽ വിനിയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കാനാണ് തീരുമാനം. പ്രസ് ക്ലബ്ബുകൾക്ക് അനുവദിക്കുന്ന സർക്കാർ ധനസഹായത്തിന്റെ വിനിയോഗം പരിശോധിക്കാൻ നിരീക്ഷണ സമിതിയെ നിയമിച്ച് സർക്കാർ ഉത്തരവായി. പ്രസ്‌ക്ലബ്ബുകളുടെ സർക്കാർ ഫണ്ട് വിനിയോഗത്തെ കുറിച്ച് നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ഓരോവർഷവും പ്രസ്‌ക്ലബ്ബുകൾക്ക് ബജറ്റിൽ തുക വകയിരുത്തും മുമ്പ് മുൻവർഷങ്ങളിൽ അനുവദിച്ച തുക മാനദണ്ഡപ്രകാരം വിനിയോഗിച്ചുവോയെന്ന് കമ്മിറ്റി പരിശോധിക്കണം. വിനിയോഗ സർട്ടിഫിക്കറ്റ് പ്രസ്‌ക്ലബ്ബുകൾ നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കണം. മുൻകാലത്തെ ധനവിനിയോഗം പരിശോധിച്ച ശേഷം മാത്രമേ, തുടർസഹായം പരിഗണിക്കാൻ പാടുള്ളു. ധനസഹായത്തുക രണ്ടുഗഡുക്കളായി നൽകുന്ന കാര്യവും കമ്മിറ്റി പരിഗണിക്കണം. രണ്ടുഗഡുക്കളായി നൽകാൻ ശുപാർശ ചെയ്താൽ, ആദ്യ ഗഡുവിന്റെ വിനിയോഗ സർട്ടി
തിരുവനന്തപുരം: കെയുഡബ്ല്യുജെയ്ക്കും പ്രസ്‌ക്ലബ്ബുകൾക്കും കണക്കില്ലാതെ പണം അനുവദിക്കുന്ന പരിപാടി സർക്കാർ അവസാനിപ്പിക്കുന്നു. കൊടുക്കുന്ന ഓരോ രൂപയ്ക്കും വിലയുണ്ടെന്നും അത് ശരിയായ രീതിയിൽ വിനിയോഗിക്കുന്നുണ്ടെന്നും ഉറപ്പാക്കാനാണ് തീരുമാനം. പ്രസ് ക്ലബ്ബുകൾക്ക് അനുവദിക്കുന്ന സർക്കാർ ധനസഹായത്തിന്റെ വിനിയോഗം പരിശോധിക്കാൻ നിരീക്ഷണ സമിതിയെ നിയമിച്ച് സർക്കാർ ഉത്തരവായി. പ്രസ്‌ക്ലബ്ബുകളുടെ സർക്കാർ ഫണ്ട് വിനിയോഗത്തെ കുറിച്ച് നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നാണ് തീരുമാനം.
ഓരോവർഷവും പ്രസ്‌ക്ലബ്ബുകൾക്ക് ബജറ്റിൽ തുക വകയിരുത്തും മുമ്പ് മുൻവർഷങ്ങളിൽ അനുവദിച്ച തുക മാനദണ്ഡപ്രകാരം വിനിയോഗിച്ചുവോയെന്ന് കമ്മിറ്റി പരിശോധിക്കണം. വിനിയോഗ സർട്ടിഫിക്കറ്റ് പ്രസ്‌ക്ലബ്ബുകൾ നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കണം. മുൻകാലത്തെ ധനവിനിയോഗം പരിശോധിച്ച ശേഷം മാത്രമേ, തുടർസഹായം പരിഗണിക്കാൻ പാടുള്ളു. ധനസഹായത്തുക രണ്ടുഗഡുക്കളായി നൽകുന്ന കാര്യവും കമ്മിറ്റി പരിഗണിക്കണം. രണ്ടുഗഡുക്കളായി നൽകാൻ ശുപാർശ ചെയ്താൽ, ആദ്യ ഗഡുവിന്റെ വിനിയോഗ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം മാത്രം രണ്ടാം ഗഡു അനുവദിക്കാൻ സാധിക്കുകയുള്ളു.
ധനസഹായം കിട്ടാൻ പ്രസ്‌ക്ലബ്ബ് നൽകിയിരുന്ന ശുപാർശപ്രകാരമാണ് തുക അനുവദിച്ചതെന്നും ഉറപ്പാക്കണം. പദ്ധതികൾ നടപ്പാക്കുന്നതിന് ആവശ്യമായ അനുമതി ലഭ്യമായിട്ടുണ്ടോയെന്നും പരിശോധിക്കണം. പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ കമ്മിറ്റി പരിശോധന നടത്തി ആവശ്യമായശുപാർശ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന് നൽകേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ അഞ്ചംഗ കമ്മിറ്റിയെയാണ് നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സർക്കാർ ഫണ്ട് തട്ടിച്ചതിനെ കുറിച്ച് സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്. കേരള സർക്കാർ ബജറ്റിൽ വകയിരുത്തി പ്രസ് ക്ലബിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2012 സെപ്റ്റംബറിൽ അനുവദിച്ച 25 ലക്ഷം രൂപയാണ് കെയുഡബ്ല്യുജെ ഡൽഹി ഘടകം ഭാരവാഹികൾ ദുർവിനിയോഗം ചെയ്തത്. പ്രസ് ക്ലബ് ഓഫീസ് സൗകര്യം ഒരുക്കുക പോലും ചെയ്യാതെ ഭാരവാഹികൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഫണ്ട് ഉപയോഗിച്ചെന്നാണ് കേസ്.
കേരള സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ചു 25 ലക്ഷം രൂപ 2012 സെപ്റ്റംബറിലാണ് കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തിനു നൽകിയത്. ഡൽഹിയിലെ മലയാള മാധ്യമ പ്രവർത്തകർക്ക് ജോലിക്കു സഹായകമായ അടിസ്ഥാന സൗകര്യങ്ങളും ക്ലബും വികസിപ്പിക്കുന്നതിനായി അനുവദിച്ച തുക തുടർന്നു വന്ന ഭാരവാഹികൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ചെലവിട്ടതിനെ ചോദ്യം ചെയ്തു വിമതവിഭാഗം രംഗത്തെത്തിയതോടെയാണ് അഴിമതി പുറത്തു വന്നത്.