- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാപിതാക്കളുടെ പ്രതിഷേധം ഫലം കണ്ടു; ഫീസ് വർധനയ്ക്ക് സർക്കാർ അനുമതി നൽകിയത് ഏതാനും സ്വകാര്യ സ്‌കൂളുകൾക്കു മാത്രം
ജിദ്ദ: സർക്കാർ നിബന്ധനകൾ പാലിച്ചുവെന്ന് ഉറപ്പാക്കിയ സ്‌കൂളുകൾക്കു മാത്രം ഫീസ് വർധനയ്ക്ക് അനുമതി നൽകിക്കൊണ്ട് മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ ഉത്തരവിട്ടു. മന്ത്രാലയം നിഷ്‌ക്കർഷിച്ചിരുന്ന വ്യവസ്ഥകൾ പാലിക്കാത്ത സ്വകാര്യസ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ അനുമതി നിഷേധിച്ചിട്ടുമുണ്ട്. സർക്കാർ അനുമതി കൂടാതെ ഫീസ് വർധിപ്പിച്ച സ്വകാര്യ സ്‌കൂളുകളുടെ നടപടിക്കെതിരേ മാതാപിതാക്കൾ വ്യാപകമായ പരാതി ഉയർത്തിയിരുന്നു. വർഷം ആയിരം റിയാൽ മുതൽ രണ്ടായിരം റിയാൽ വരെ ഫീസ് വർധിപ്പിച്ച സ്‌കൂളുകളുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് കുട്ടികളുടെ രക്ഷിതാക്കൾ പ്രൊവിൻഷ്യൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിന് പരാതി നൽകിയിരുന്നത്. സർക്കാർ നിർദേശിക്കുന്ന തരത്തിൽ കരിക്കുലം, ഇൻഫ്രാസ്ട്രക്ചർ എന്നിവ മെച്ചപ്പെടുത്തിയാൽ മാത്രം ഫീസ് വർധിപ്പിക്കാൻ സാധിക്കൂ എന്നാണ് മന്ത്രാലയം നിഷ്‌ക്കർഷിച്ചിരുന്നത്. ഇതിനു വിപരീതമായി ചില സ്‌കൂളുകളിൽ ഫീസ് വർധന നടപ്പാക്കുകയും ഇക്കാര്യം സ്‌കൂളിന്റെ വെബ് സൈറ്റിൽ പരസ്യം ചെയ്യുകയും ചെയ്തിരുന്നു. പുതിയ കുട്ടികളുടെ അഡ്മിഷന
ജിദ്ദ: സർക്കാർ നിബന്ധനകൾ പാലിച്ചുവെന്ന് ഉറപ്പാക്കിയ സ്‌കൂളുകൾക്കു മാത്രം ഫീസ് വർധനയ്ക്ക് അനുമതി നൽകിക്കൊണ്ട് മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ ഉത്തരവിട്ടു. മന്ത്രാലയം നിഷ്‌ക്കർഷിച്ചിരുന്ന വ്യവസ്ഥകൾ പാലിക്കാത്ത സ്വകാര്യസ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ അനുമതി നിഷേധിച്ചിട്ടുമുണ്ട്.
സർക്കാർ അനുമതി കൂടാതെ ഫീസ് വർധിപ്പിച്ച സ്വകാര്യ സ്‌കൂളുകളുടെ നടപടിക്കെതിരേ മാതാപിതാക്കൾ വ്യാപകമായ പരാതി ഉയർത്തിയിരുന്നു. വർഷം ആയിരം റിയാൽ മുതൽ രണ്ടായിരം റിയാൽ വരെ ഫീസ് വർധിപ്പിച്ച സ്‌കൂളുകളുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് കുട്ടികളുടെ രക്ഷിതാക്കൾ പ്രൊവിൻഷ്യൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിന് പരാതി നൽകിയിരുന്നത്. സർക്കാർ നിർദേശിക്കുന്ന തരത്തിൽ കരിക്കുലം, ഇൻഫ്രാസ്ട്രക്ചർ എന്നിവ മെച്ചപ്പെടുത്തിയാൽ മാത്രം ഫീസ് വർധിപ്പിക്കാൻ സാധിക്കൂ എന്നാണ് മന്ത്രാലയം നിഷ്‌ക്കർഷിച്ചിരുന്നത്.
ഇതിനു വിപരീതമായി ചില സ്‌കൂളുകളിൽ ഫീസ് വർധന നടപ്പാക്കുകയും ഇക്കാര്യം സ്‌കൂളിന്റെ വെബ് സൈറ്റിൽ പരസ്യം ചെയ്യുകയും ചെയ്തിരുന്നു. പുതിയ കുട്ടികളുടെ അഡ്‌മിഷനുകൾ ഇത്തരത്തിൽ പുതുക്കിയ നിരക്ക് പ്രകാരമേ നടത്തുകയെന്നും മാതാപിതാക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു. ട്രാൻസ്‌പോർട്ടേഷൻ, കെട്ടിട നിർമ്മാണ ഫണ്ട് തുടങ്ങിയവയിലേക്ക് കൂടുതൽ തുക ഈടാക്കുന്നതിനെതിരേയും രക്ഷിതാക്കൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
മന്ത്രാലയം നിഷ്‌ക്കർഷിക്കുന്ന നിബന്ധനകൾക്കു വിധേയമായേ സ്‌കൂൾ ഫീസ് വർധിപ്പിക്കാവൂ എന്നും അനുമതിയില്ലാതെ ഏതെങ്കിലും തരത്തിൽ ട്യൂഷൻ ഫീസ് വർധിപ്പിക്കുന്ന സ്വകാര്യ സ്‌കൂളുകൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.