- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹയർ സെക്കണ്ടറി അദ്ധ്യാപകർക്ക് വിദേശയാത്രക്ക് അനുമതി നിഷേധിച്ച് സർക്കുലർ: പ്രവാസി കുടുംബങ്ങളോടുള്ള അവഗണനയെന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി
ദമ്മാം: ഏപ്രിൽ, മെയ് മാസങ്ങളിൽ ഹയർ സെക്കണ്ടറി അദ്ധ്യാപകർ വിദേശ രാജ്യങ്ങളിൽ പോകുന്നതിനു ഹയർ സെക്കണ്ടറി ബോർഡ് വിലക്കേർപ്പെടുത്തി. മാർച്ച് മാസത്തിൽ വെക്കേഷൻ ആരംഭിക്കുന്നതിനാൽ വിദേശ രാജ്യങ്ങളിൽ ജോലിയുള്ള നിരവധി ആളുകൾ ഈ മാസങ്ങളിൽ കുടുംബാംഗങ്ങളെ തങ്ങളുടെ ജോലി സ്ഥലങ്ങളിലേക്ക് കൊണ്ടുവരാറുണ്ട്. വാർഷിക അവധി യിൽ നാട്ടിൽ പോകുന്ന പലർക്കു
ദമ്മാം: ഏപ്രിൽ, മെയ് മാസങ്ങളിൽ ഹയർ സെക്കണ്ടറി അദ്ധ്യാപകർ വിദേശ രാജ്യങ്ങളിൽ പോകുന്നതിനു ഹയർ സെക്കണ്ടറി ബോർഡ് വിലക്കേർപ്പെടുത്തി. മാർച്ച് മാസത്തിൽ വെക്കേഷൻ ആരംഭിക്കുന്നതിനാൽ വിദേശ രാജ്യങ്ങളിൽ ജോലിയുള്ള നിരവധി ആളുകൾ ഈ മാസങ്ങളിൽ കുടുംബാംഗങ്ങളെ തങ്ങളുടെ ജോലി സ്ഥലങ്ങളിലേക്ക് കൊണ്ടുവരാറുണ്ട്. വാർഷിക അവധി യിൽ നാട്ടിൽ പോകുന്ന പലർക്കും തുച്ചമായ അവധി ദിവസങ്ങളാണ് കുടുബത്തോടൊപ്പം ചിലവഴിക്കാൻ ലഭിക്കുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിൽ ലഭിക്കുന്ന ഈ അവധി ദിനങ്ങളിൽ കുടുബാഗങ്ങളെ ജോലി സ്ഥലങ്ങളിലേക്ക് കൊണ്ട് വരികയാണ് പലരും ചെയ്യുന്നത്. എന്നാൽ പരീക്ഷ മൂല്യ നിർണ്ണയ ക്യാമ്പുകളിൽ അദ്ധ്യാപകരുടെ എണ്ണം കുറയുന്നു എന്ന കാരണം പറഞ്ഞുകൊണ്ട് ഹയർ സെക്കണ്ടറി ബോർഡ് വിദേശ യാത്രക്ക് അനുമതിക്ക് അപേക്ഷിക്കുന്ന അദ്ധ്യാപകർക്ക് എൻ ഓ സി നൽകുകയോ അവരുടെ അപേക്ഷകൾ ഡയറക്ടറേറ്റിലേക്ക് അയക്കുകയോ ചെയ്യാൻ പാടില്ലെന്ന് കാണിച്ചു സർക്കുലർ അയച്ചിരിക്കുകയാണ്.
അദ്ധ്യാപകർക്ക് വിദേശ യാത്രാനുമതി നിഷേധിക്കുന്ന ഹയർ സെക്കണ്ടറി ഡയറക്ടറുടെ തീരുമാനം പ്രവാസി കുടുബംഗളോടുള്ള നീതി നിഷേധമാണെന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി അഭിപ്രായപെട്ടു. നിലവിൽ ക്രിമിനൽ കേസുകളിൽ പ്രതികളാകപ്പെടുന്നവർക്ക് മാത്രമാണ് വിദേശങ്ങളിൽ യാത്ര ചെയ്യുന്നതിന് നിയന്ത്രണമുള്ളത്. ഹയർ സെക്കണ്ടറി അദ്ധ്യാപകരെയും ഇപ്പോൾ ഇതേ കാറ്റഗറിയിൽപ്പെടുത്തുന്നതിന് സമാനമാണ് ഈ തീരുമാനം എന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല പറഞ്ഞു.
വിദേശ രാജ്യങ്ങളിലേക്ക് വെക്കേഷൻ സമയങ്ങളിൽ യാത്ര നടത്തുന്നത് തുച്ഛമായ ആളുകൾ മാത്രമാണ. രേഖകൾ പരിശോധിച്ചാൽ സർക്കാരിന് ഇത് മനസ്സിലാക്കാൻ കഴിയും. മൂല്യനിർണ്ണയത്തിന്റെ പേര് പറഞ്ഞു ഇത്തരം കാടൻ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഓ ഐ സി സി ദമാം റീജിണൽ കമ്മിറ്റി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയതായും ബിജു കല്ലുമല അറിയിച്ചു.
പ്രവാസി സമൂഹത്തിൽ ഉയരുന്ന എതിർപ്പ് കണക്കിലെടുത്ത് ഈ തീരുമാനം അടിയിന്തിരമായി പിൻവലിക്കണം എന്നും ഓ ഐ സി സി ദമാം റീജിണൽ കമ്മിറ്റി സർക്കാരിനോട് അഭ്യർത്ഥിച്ചു.