- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിലെ പാർട്ടി തലസ്ഥാനവും കോൺഗ്രസിനു നഷ്ടമാകുമോ? അക്‌ബർ റോഡിലെ എഐസിസി ആസ്ഥാനം ഒഴിപ്പിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം; യൂത്ത് കോൺഗ്രസിന്റെ ആസ്ഥാനവും ചാണക്യപുരിയിലെ കെട്ടിടവും പാർട്ടി കൈവശം വച്ചിരിക്കുന്നത് നിയമവിരുദ്ധമായെന്നും നഗരവികസന മന്ത്രാലയം
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ഡൽഹിയിലെ തലസ്ഥാനം ഒഴിപ്പിക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. ദീർഘകാലമായി എഐസിസി ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്‌ബർ റോഡിലെ 24ാം നമ്പർ ബംഗ്ലാവ് ഒഴിപ്പിക്കുന്നകാര്യമാണ് ആലോചിക്കുന്നത്. ഇതടക്കം നാലു കെട്ടിട സമുച്ചയങ്ങൾ നിയമപ്രകാരം പാർട്ടിക്ക് അനുവദനീയമായതിന്റെ പരിധിക്ക് അപ്പുറമാണെന്നാണ് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നിലപാട്. വിവരാവകാശപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെ അക്‌ബർ റോഡിലെ 24-ാം നമ്പർ ബംഗ്ലാവാണ് ദീർഘകാലമായി എഐസിസി ആസ്ഥാനം. കോൺഗ്രസിന്റെ കൈവശമുള്ള നാല് കെട്ടിട സമുച്ചയങ്ങൾ നിയമപ്രകാരം പാർട്ടിക്ക് അനുവദനീയമായതിന്റെ പരിധിക്ക് അപ്പുറമാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിൽ മന്ത്രാലയം പറയുന്നു. എഐസിസി ആസ്ഥാനത്തിനു പുറമേ, ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ആസ്ഥാനമായ റെയ്‌സിനാ റോഡിലെ 5-ാം നമ്പർ കെട്ടിടം, പാർട്ടി ഉപയോഗിക്കുന്ന അക്‌ബർ റോഡിലെ 26-ാം നമ്പർ കെട്ടിടം, ചാണക്യപുരിയിലെ ഒരു കെട്ടിടം എന്ന
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ഡൽഹിയിലെ തലസ്ഥാനം ഒഴിപ്പിക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. ദീർഘകാലമായി എഐസിസി ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്‌ബർ റോഡിലെ 24ാം നമ്പർ ബംഗ്ലാവ് ഒഴിപ്പിക്കുന്നകാര്യമാണ് ആലോചിക്കുന്നത്. ഇതടക്കം നാലു കെട്ടിട സമുച്ചയങ്ങൾ നിയമപ്രകാരം പാർട്ടിക്ക് അനുവദനീയമായതിന്റെ പരിധിക്ക് അപ്പുറമാണെന്നാണ് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നിലപാട്. വിവരാവകാശപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഡൽഹിയിലെ അക്‌ബർ റോഡിലെ 24-ാം നമ്പർ ബംഗ്ലാവാണ് ദീർഘകാലമായി എഐസിസി ആസ്ഥാനം. കോൺഗ്രസിന്റെ കൈവശമുള്ള നാല് കെട്ടിട സമുച്ചയങ്ങൾ നിയമപ്രകാരം പാർട്ടിക്ക് അനുവദനീയമായതിന്റെ പരിധിക്ക് അപ്പുറമാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിൽ മന്ത്രാലയം പറയുന്നു. എഐസിസി ആസ്ഥാനത്തിനു പുറമേ, ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ആസ്ഥാനമായ റെയ്‌സിനാ റോഡിലെ 5-ാം നമ്പർ കെട്ടിടം, പാർട്ടി ഉപയോഗിക്കുന്ന അക്‌ബർ റോഡിലെ 26-ാം നമ്പർ കെട്ടിടം, ചാണക്യപുരിയിലെ ഒരു കെട്ടിടം എന്നിവയാണ് ഡൽഹിയിൽ കോൺഗ്രസിന്റെ അധീനതയിലുള്ള നാല് ബംഗ്ലാവുകൾ.
2013 ജൂൺ 26 മുതൽ ഈ കെട്ടിടങ്ങൾ അനുവദിച്ചത് റദ്ദാക്കിയിട്ടുള്ളതായി മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് വ്യക്തമാക്കുന്നു. ഡൽഹിയിൽ എഐസിസി ആസ്ഥാനമന്ദിരം നിർമ്മിക്കുന്നതിനായി കോൺഗ്രസിന് 2010 ജൂണിൽ സ്ഥലം അനുവദിച്ചിരുന്നു. മൂന്നുവർഷം കൊണ്ട് മന്ദിരം നിർമ്മിക്കാനും കൈവശം വെച്ചിരിക്കുന്ന നാല് കെട്ടിടങ്ങൾ 2013 ജൂണിൽ ഒഴിയാനും കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പാർട്ടി ഇതിന് മൂന്നുവർഷം സമയം നീട്ടി ചോദിച്ചിരുന്നു. 24 അക്‌ബർ റോഡിലെ ഓഫീസ് 1990 ജൂലായ് 18 മുതലും റായ്സിനാ റോഡിലെ കെട്ടിടം 1976 ജൂലായ് അഞ്ചു മുതലും കോൺഗ്രസിന്റെ അധീനതയിലാണ്. ഡൽഹിയിലെ കോളേജ് വിദ്യാർത്ഥിയായ അനികേത് ഗൗരവ് വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.