- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെയും കെട്ടിടങ്ങളുടെയും മേൽക്കൂരകൾ നൽകാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ നിങ്ങളുടെ വീടിന് മുകളിൽ വൈദ്യുതി വകുപ്പ് സൗജന്യമായി സോളാർപ്ലാന്റ് നിർമ്മിച്ച് നൽകും; തികച്ചും സൗജന്യമായി തന്നെ വൈദ്യുതിയും ഉപയോഗിക്കാം; കെട്ടിട ഉടമയുടെ ചെലവിൽ സൗരനിലയം സ്ഥാപിക്കുന്ന പദ്ധതിയും വൈദ്യതി വകുപ്പിന്റെ പരിഗണനയിൽ: പദ്ധതിയിൽ അംഗമാകാൻ താല്പര്യമുള്ളവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം: വീടിനു മുകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിച്ച് സൗജന്യമായി വൈദ്യുതി നൽകുന്ന പദ്ധതിയുമായി വൈദ്യുതി വകുപ്പ്. വീടിന്റെയും കെട്ടിടങ്ങളുടെയും മേൽക്കൂരകൾ നൽകാൻ തയ്യാറുള്ള എല്ലാവർക്കും സോളാർ പ്ലാന്റ് നിർമ്മിച്ചു നൽകാനാണ് വൈദ്യുതി വകുപ്പ് ഒരുങ്ങുന്നത്. ആഗോള താപനം കുറച്ച് ഊർജ സുരക്ഷ ഉറപ്പാക്കുന്നതിന്റെഭാഗമായി സംസ്ഥാന വൈദ്യതി വകുപ്പ് നടപ്പാക്കുന്ന സൗര പദ്ധതിയിലാണ് ഈ ഓഫർ. വീട്ടുകാരുടെ അനുമതിയോടെ മേൽക്കൂരകളിൽ വൈദ്യതി വകുപ്പിന്റെ സ്വന്തം ചെലവിലായിരിക്കും സൗരോർജ നിലയം സ്ഥാപിക്കുക. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം കെട്ടിട ഉടമക്ക് സൗജന്യമായി ലഭിക്കും. ആവശ്യമെങ്കിൽ നിശ്ചിത നിരക്ക് നൽകി മുഴുവൻ വൈദ്യതിയും ഉടമക്ക് വാങ്ങാം. കെട്ടിട ഉടമയുടെ ചെലവിൽ വൈദ്യതി വകുപ്പ് സൗരനിലയം സ്ഥാപിക്കുന്ന പദ്ധതിയുമുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പണം നൽകി വൈദ്യുതി വകുപ്പ് വാങ്ങും. നിലയത്തിന്റെ അറ്റകുറ്റപ്പണിയുടെ ചെലവും വകുപ്പ് നടത്തും. അതായത് നമ്മുടെ വീടിന് മുകളിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചാൽ നമ്മൾ ഒന്നും
തിരുവനന്തപുരം: വീടിനു മുകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിച്ച് സൗജന്യമായി വൈദ്യുതി നൽകുന്ന പദ്ധതിയുമായി വൈദ്യുതി വകുപ്പ്. വീടിന്റെയും കെട്ടിടങ്ങളുടെയും മേൽക്കൂരകൾ നൽകാൻ തയ്യാറുള്ള എല്ലാവർക്കും സോളാർ പ്ലാന്റ് നിർമ്മിച്ചു നൽകാനാണ് വൈദ്യുതി വകുപ്പ് ഒരുങ്ങുന്നത്. ആഗോള താപനം കുറച്ച് ഊർജ സുരക്ഷ ഉറപ്പാക്കുന്നതിന്റെഭാഗമായി സംസ്ഥാന വൈദ്യതി വകുപ്പ് നടപ്പാക്കുന്ന സൗര പദ്ധതിയിലാണ് ഈ ഓഫർ.
വീട്ടുകാരുടെ അനുമതിയോടെ മേൽക്കൂരകളിൽ വൈദ്യതി വകുപ്പിന്റെ സ്വന്തം ചെലവിലായിരിക്കും സൗരോർജ നിലയം സ്ഥാപിക്കുക. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം കെട്ടിട ഉടമക്ക് സൗജന്യമായി ലഭിക്കും. ആവശ്യമെങ്കിൽ നിശ്ചിത നിരക്ക് നൽകി മുഴുവൻ വൈദ്യതിയും ഉടമക്ക് വാങ്ങാം. കെട്ടിട ഉടമയുടെ ചെലവിൽ വൈദ്യതി വകുപ്പ് സൗരനിലയം സ്ഥാപിക്കുന്ന പദ്ധതിയുമുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പണം നൽകി വൈദ്യുതി വകുപ്പ് വാങ്ങും. നിലയത്തിന്റെ അറ്റകുറ്റപ്പണിയുടെ ചെലവും വകുപ്പ് നടത്തും. അതായത് നമ്മുടെ വീടിന് മുകളിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചാൽ നമ്മൾ ഒന്നും അറിയേണ്ട. എല്ലാം വൈദ്യുതി വകുപ്പ് തന്നെ കൈകാര്യം ചെയ്‌തോളമെന്ന് അർത്ഥം.
25വർഷത്തെ കരാറിലാണ് വീടുനു മുകളിലെ സൗരനിലായ പദ്ധതി വൈദ്യുതി വകുപ്പ് നടപ്പാക്കുന്നത്. സംസ്ഥാനത്ത് മൂന്നു വർഷം കോണ്ട് സൗര പദ്ധതിയുൽ നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 500 മെഗാവാട്ട് മേൽക്കൂരകളിൽ നിന്നാണ്. 150 മെഗാവാട്ട് സർക്കാർ കെട്ടിടങ്ങളിൽ നിന്നും 250 മെഗാവാട്ട് ഗാർഹികേതര- സർക്കാരിതര കെട്ടിടങ്ങളിൽ നിന്നും ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
2019 ജനുവരി മുതൽ 2021 മാർച്ച് വരെ സമയപരിധിയിലാണ് സൗരോർജ നിലയങ്ങൾ സ്ഥാപിക്കുക. തുടങ്ങുന്ന വർഷം തന്നെ സൗരോർജത്തിൽ നിന്നും 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് ലക്ഷ്യം കൈവരിക്കുന്ന തരത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. പദ്ധതിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. വൈദ്യതി വകുപ്പിന്റെ വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ നടത്താം.
രജിസ്റ്റർ ചെയ്യണ്ടത് ഇങ്ങനെ
കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം.രജിസ്റ്റർ നമ്പർ നൽകിയ ശേഷം പ്രത്യക്ഷപ്പെടുന്ന പേജിൽ 13അക്കകൺസ്യൂമർ നമ്പർ നൽകുക. അതേ പേജിൽ തന്നെ മൊബൈൽ നമ്പറും, ഈ മെയിൽ ഐഡിയും നൽകുക. ചുവടെ നൽകിയ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്നOTP(one time password) നൽകി സബ്മിറ്റ് ചെയ്യാവുന്നതാണ്. പിന്നീട് വരുന്ന പേജിലെ നിർദ്ദേശങ്ങൾ കൃത്യമായി വായിച്ച് വിവരങ്ങൾ പൂരിപിച്ച് സബ്മിറ്റ് ചെയ്താൽ രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കാം.വിജയകരമായി പൂർത്തിയാക്കിയാൽ മൊബൈലിൽ മെസേജ് ലഭിക്കും. കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്‌സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.