- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഹാർ വോട്ടിങ് കഴിഞ്ഞതോടെ പെട്രോൾ-ഡീസൽ തീരുവ ഉയർത്തി കേന്ദ്രം; വിലയിടിവ് തുടരുന്നതിന് ഇടയിൽ തീരുവ കൂട്ടി നേടുന്നത് ശതകോടികൾ; പ്രതികരിക്കാനാവാതെ സാധാരണക്കാർ
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഒരു വിധത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരം നൽകുന്ന കാര്യമാണ്. എന്തുകൊണ്ടെന്നാൽ വോട്ടെണ്ണുന്നത് വരെ ജനദ്രോഹപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സർക്കാറുകൾ തയ്യാറാകില്ല. ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അതിന്റെ ഗുണും ഇന്ത്യയിൽ എല്ലായിടത്തും ലഭിക്കുകയുണ്ടായി. കാരണം ജനദ്രോഹ തീരുമാനം കേന്ദ്രസർക്കാർ കൈക്ക
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഒരു വിധത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരം നൽകുന്ന കാര്യമാണ്. എന്തുകൊണ്ടെന്നാൽ വോട്ടെണ്ണുന്നത് വരെ ജനദ്രോഹപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സർക്കാറുകൾ തയ്യാറാകില്ല. ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അതിന്റെ ഗുണും ഇന്ത്യയിൽ എല്ലായിടത്തും ലഭിക്കുകയുണ്ടായി. കാരണം ജനദ്രോഹ തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടിരുന്നില്ല. എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സർക്കാർ സ്വന്തം നയം ്‌വ്യക്തമാക്കി രംഗത്തെത്തി. പെട്രോൾ, ഡീസൽ എക്‌സൈസ് തീരുവ കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചുകൊണ്ടാണ് സർക്കാർ രംഗത്തെത്തിയത്.
പെട്രോളിന് ലിറ്ററിന് 1.50 രൂപയും ഡീസലിന് ലിറ്ററിന് 40 പൈസയുമാണ് വർധനവ്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് തീരുവ വർദ്ധിപ്പിച്ചുകൊണ്ടുള്ള സെൻട്രൽ ബോർഡ് ഓഫ് എക്‌സൈസ് ആൻഡ് കസ്റ്റംസിന്റെ(സി.ബി.ഇ.സി) വിജ്ഞാപനം ഉണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നതിനിടെ തന്നെയാണ് തീരുവ വർദ്ധിപ്പിച്ച് സർക്കാർ ഖജനാവിലേക്ക് പണം കണ്ടെത്തിയത്.
ബഡ്ജറ്റ് കമ്മി കുറക്കുന്നതിനു വേണ്ടിയാണ് എക്‌സൈസ് തീരുവ ഉയർത്തിയതെന്നാണ് സർക്കാരിന്റെ വിശദീകരണം. കഴിഞ്ഞ നവംബറിനും ജനുവരിക്കും ഇടയിൽ നാല് തവണ എക്‌സൈസ് തീരുവ സർക്കാർ ഉയർത്തിയിരുന്നു. സാധാരണ പെട്രോളിന്മേലുള്ള തീരുവ ലിറ്ററിന് 5.46 രൂപ ആയിരുന്നത് ഇപ്പോൾ 7.06 ആയാണ് ഉയർത്തിയത്. അതേസമയം, ഡീസലിന്റെ തീരുവ ലിറ്ററിന് 4.26 രൂപയിൽ നിന്നും 4.66 ആയി.
ബ്രാൻഡഡ് പെട്രോളിന്റെ തീരുവ 6.64 രൂപയിൽ നിന്ന് 8.24 ആയും ഡീസലിന് 6.62 രൂപയിൽ നിന്ന് 7.02 രൂപയായും വർദ്ധിച്ചിട്ടുണ്ട്. അതേസമയം തീരുവ വർദ്ധനവിനെതിരെ സാധാരണക്കാരുടെ ഭാഗത്തു നിന്നും പ്രതിഷേധം പോലും ഉണ്ടായിട്ടില്ല. പലരും ഇക്കാര്യം അറിഞ്ഞില്ലെട്ടില്ലെന്നതാണ് വസ്തുത. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നതിന് ആനുപാതികമായി വിലയിൽ കുറവു വരുത്താൻ കേന്ദ്രം തയ്യാറാകുന്നില്ലെന്ന വിമർശനങ്ങൾക്കിടെയാണ് തീരുവയിൽ വർദ്ധനവ് വരുത്തിയതും.