- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ തട്ടിയെടുത്ത ഭൂമിക്കായി പോരാടി വയോധികസദനത്തിൽ മരണം; അപ്പന്റെ പോരാട്ടം തുടർന്ന് മകളും കുടുംബവും; ജോർജിന്റെ 12 ഏക്കർ സ്ഥലം വനംവകുപ്പ് ഉദ്യോഗസ്ഥർ റിസോർട്ട് മാഫിയകൾക്ക് മറിച്ചു വിറ്റതായി ട്രീസ
തിരുവനന്തപുരം: ഒന്നും രണ്ടും വർഷങ്ങളല്ല സ്വന്തം ഭൂമിക്ക് വേണ്ടി ജോർജ് നിയമയുദ്ധം നടത്തിയത്. നാൽപത് വർഷങ്ങൾ. സ്വന്തം ഭൂമി തിരിച്ചു കിട്ടാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ഒടുവിൽ വയോധികസദനത്തിൽ വച്ച് ആറടി ഭൂമിക്ക് പോലും അവകാശിയാകാതെയാണ് ജോർജ് മരണത്തിന് കീഴടങ്ങിയത്. കഷ്ടപ്പെട്ട് നേടിയ ഭൂമി തിരിച്ചുപിടിക്കാൻ ഉള്ള സമ്പാദ്യമെല്ലാം കേസ
തിരുവനന്തപുരം: ഒന്നും രണ്ടും വർഷങ്ങളല്ല സ്വന്തം ഭൂമിക്ക് വേണ്ടി ജോർജ് നിയമയുദ്ധം നടത്തിയത്. നാൽപത് വർഷങ്ങൾ. സ്വന്തം ഭൂമി തിരിച്ചു കിട്ടാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ഒടുവിൽ വയോധികസദനത്തിൽ വച്ച് ആറടി ഭൂമിക്ക് പോലും അവകാശിയാകാതെയാണ് ജോർജ് മരണത്തിന് കീഴടങ്ങിയത്. കഷ്ടപ്പെട്ട് നേടിയ ഭൂമി തിരിച്ചുപിടിക്കാൻ ഉള്ള സമ്പാദ്യമെല്ലാം കേസിനായി ചെലവഴിച്ചപ്പോൾ അവസാനകാലത്ത് കുടുംബത്തിന് പോലും ജോർജിനെ നോൽക്കാൻ കഴിഞ്ഞില്ല.
മധ്യതിരുവിതാംകൂറിൽ നിന്ന് വയനാട്ടിലേക്ക് കുടിയേറിയ കാഞ്ഞിരത്തിനാൽ ജോർജ് 1968ലാണ് കുട്ടനാടൻ എലയ്ക്കാ കമ്പനിയിൽ നിന്ന് 12 ഏക്കർ ഭൂമി വാങ്ങുന്നത്. മാനന്തവാടി കാഞ്ഞിരംകടവിലാണ് ജന്മപട്ടയ വ്യവസ്ഥയിൽ കമ്പനി ഭൂമി അനുവദിച്ചത്. 1976ലാണ് വനംവകുപ്പ് ജോർജിന്റെ സ്ഥലം സർക്കാരിലേക്ക് കണ്ടു കെട്ടുന്നത്. 1968 മുതൽ 1976 വരെയുള്ള എട്ടു വർഷം കൊണ്ട് ആ ഭൂമിയെ എല്ലാ അർത്ഥത്തിലും ഹരിതാഭമാക്കി. വാഴയും കാപ്പിയും തെങ്ങും എന്നു വേണ്ട മണ്ണിൽ വിളയുന്ന എല്ലാം ജോർജ് അതിൽ നട്ടുവളർത്തി. എന്നാൽ സർക്കാർ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ ജോർജിന്റെ കൃഷി മുഴുവൻ നശിപ്പിച്ചു ഭൂമി സർക്കാരിലേക്ക് കണ്ടു കെട്ടി.
ജോർജിന്റെ 33-ആം വയസിലാണ് കഷ്ടപ്പെട്ട് വാങ്ങിയ ഭൂമി വനംവകുപ്പ് സർക്കാരിന്റേതെന്ന അവകാശത്തിൽ പിടിച്ചടക്കിയത്. പിന്നീടുള്ള നാൽപത് വർഷങ്ങൾ നിയമപോരാട്ടതിന്റേതായിരുന്നു. 2012 ഡിസംബറിൽ എഴുപത്തി മൂന്നാംവയസിൽ ഇടവകപള്ളിയിലെ വയോധികസദനത്തിൽ വച്ച് മരിക്കുമ്പോൾ ആറടി മണ്ണിന്റെ ഉടമസ്ഥൻ പോലുമല്ലാതെയാണ് ജോർജ് കണ്ണടച്ചത്. സ്വന്തമായി അധ്വാനിച്ച് നേടിയ മണ്ണും കൃഷിയും എന്നെങ്കിലും തന്റേതാകുമെന്ന ഉറച്ച് വിശ്വാസത്തിലായിരുന്നു നാലു ദശാബ്ദങ്ങൾ സർക്കാരിനെതിരെ പോരാടാൻ ജോർജിനെ പ്രേരിപ്പിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ആക്രമണത്തിൽ പരിക്കേറ്റ് തളർന്ന ജോർജിന്റെ ഭാര്യയും ജോർജിന്റെ മരണം കഴിഞ്ഞ് അധികം താമസിയാതെ മരണത്തിന് കീഴടങ്ങി. അപ്പനും അമ്മയും സ്വ്പ്‌നം കണ്ട ഭൂമി എങ്ങനെയും തിരിച്ചു പിടിക്കണമെന്ന വാശിയിലാണ് ഇപ്പോൾ മകൾ ട്രീസാ ജോർജും കുടുംബവും. ജോർജിന് മക്കൾ മൂന്നു പേരാണ്. അന്നത്തെ ചെലവിനുള്ള വക കണ്ടെത്തേണ്ടതുള്ളതു കൊണ്ട് ട്രീസയ്ക്ക് കൂട്ടിന് സഹോദരങ്ങളാരും സമരമുഖത്തിൽ ഇല്ല. വയനാട് കളക്റ്റ്രേറ്റ് പടിക്കൽ ട്രീസയും ഭർത്താവ് ജെയിംസും മക്കളും കൂടി ആരംഭിച്ച സമരം ഒന്നരമാസം പിന്നിടുകയാണ്.
രേഖകളിൽ കൃത്രിമം കാട്ടിയും രേഖകൾ കാണാനില്ലെന്നും പറഞ്ഞ് 2005 വരെ ഉദ്യോഗസ്ഥർ തങ്ങളെ കുരങ്ങ് കളിപ്പിപ്പിച്ചു. എന്നാൽ വിവരാവകാശ നിയമം വന്നതാണ് തങ്ങൾക്ക് അൽപമെങ്കിലും പ്രതീക്ഷ നൽകുന്നത്. ഉദ്യോഗസ്ഥർ നൽകുന്ന വ്യാജരേഖകളുടെ തട്ടിപ്പ് ഞങ്ങൾക്ക് തെളിയിക്കാനായില്ല ' ട്രീസയുടെ ഭർത്താവായ കെ.കെ.ജയിംസ് ആരോപിക്കുന്നു. 2012ൽ ട്രീസയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി 76സെന്റ് ഭൂമി വിട്ടു നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് പുനപരിശോധിച്ച് അർഹതപ്പെട്ട മുഴുവൻ ഭൂമിയും തിരിച്ച് നൽകണമെന്ന അപേക്ഷയാണ് ഹൈക്കോടതിക്ക് മുന്നിൽ സമർപ്പിച്ചിട്ടുള്ളത്.
' ഞങ്ങളെ പിന്തുണയ്ക്കാൻ രാഷ്ട്രീയ പാർട്ടികളൊന്നുമില്ല, പണവുമില്ല അതു കൊണ്ട് എല്ലാത്തവണയും ഉദ്യോഗസ്ഥരാണ് വിജയിക്കുന്നത്. പക്ഷെ ഇത്തവണ സമരം ചെയ്യുന്നത് രണ്ടും കൽപിച്ചാണ് ' ട്രീസാ ജോർജ് വ്യക്തമാക്കുന്നു. 2014 ഒക്ടോബറിൽ ഹൈക്കോടതിയിൽ കേസ് വീണ്ടും പരിഗണിച്ചപ്പോൾ പുതിയ ഉത്തരവിലൂടെ ഭൂമി വനംവകുപ്പിന്റേതാണ് ഹൈക്കോടതിയിൽ ഉദ്യോഗസ്ഥർ സമർഥിച്ചു. എന്നാൽ ഒരേ ഭൂമിക്ക് രണ്ടു തവണ എങ്ങനെ ഉടമസ്ഥാവകാശം ഉന്നയിക്കാനാകും എന്ന ചോദ്യമാണ് ട്രീസയും കുടംുബവും ചോദിക്കുന്നത്. 1971ലും ഇതേപോലെയുള്ള രേഖകൾ കാണിച്ചാണ് അപ്പനിൽ നിന്ന് ഇവർ ഭൂമി തട്ടിയെടുത്തത് '
എന്നാൽ ജോർജിന്് അവകാശപ്പെട്ട ഭൂമി വിട്ടു കൊടുക്കാതിരിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അമിതശുഷ്‌കാന്തിയിൽ ട്രീസയ്ക്കും ഭർത്താവിനും സംശയമുണ്ട്്. തങ്ങളറിയാതെ ഈ ഭൂമി മറ്റാർക്കോ നൽകിയിട്ടുണ്ടെന്ന സംശയമാണ് ഈ കുടുംബം പങ്കു വയ്ക്കുന്നത്. ഭൂമി വിട്ടു കിട്ടണമെന്ന ആവശ്യവുമായി പല തവണ കളക്ടർ കണ്ടതിന്റെ ഫലമായി ഭൂമിയുടെ രേഖകൾ ഹാജരാക്കാൻ കളക്ടർ വനംവകുപ്പിനോടാവശ്യപ്പെട്ടു. എന്നാൽ കളക്ടർക്ക് കൊടുത്ത രേഖകളിൽ വനംവകുപ്പ് നൽകിയിരിക്കുന്ന ഭൂമിയുടെ വിശദാംശങ്ങൾ ജോർജിന്റെ ഭൂമിയുടെ രേഖകളിൽ നിന്ന് വ്യത്യാസമുള്ളതാണ്. ജോർജിന് പട്ടയപ്രകാരം ലഭിച്ച ഭൂമി വനംവകുപ്പ് മറ്റാർക്കോ മറിച്ച് നൽകിയെന്ന ഇവരുടെ പരാതി ശക്തിപ്പെടുത്തുന്നതാണ് ഈ ആരോപണം.ഇക്കാര്യം കളക്ടറഉടെ ശ്രദ്ധയിൽ പെടുത്തിയുണ്ടെന്നും ട്രീസ പറഞ്ഞു. എന്നാൽ നാളിത് വരെ ഇക്കാര്യം സംബന്ധിച്ച് തങ്ങൾക്ക് അനുകൂലമായ നടപടികൾ കളക്ടർ കേശവേന്ദ്രകുമാർ സ്വീകരിച്ചിട്ടില്ലെന്നും ഇവർ പരാതിപ്പെടുന്നു.
കടുത്ത ദാരിദ്ര്യത്തിലും രോഗങ്ങൾക്കിടിയിലുമാണ് കുടുംബം ഒന്നിച്ച് കളക്റ്റ്രേറ്റിന്റെ മുമ്പിൽ സമരം ചെയ്യുന്നത്. അത് കൂടാതെ സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഭീഷണിയും. ' സർക്കാരിന്റെ ഭൂമി വെറുതെ തരാനല്ല ഞ്ങ്ങൾ ആവശ്യപ്പെടുന്നത്. ഞങ്ങളുടെ അപ്പച്ചൻ കഷ്ടപ്പെട്ട് സമ്പാദിച്ചതുകൊണ്ട് വാങ്ങിയ സ്ഥലം ഞങ്ങൾക്ക് തിരിച്ച് തരാൻ മാത്രമാണ് ഞ്ങ്ങൾ ആവശ്യപ്പെടുന്നത്. അത് ലഭിക്കാതെ ഒരു തരത്തിലും സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ട്രീസയും ഭർത്താവ് കെ.കെ.ജെയിംസും ഉറപ്പിച്ച് പറയുന്നു.