ന്യൂഡൽഹി: പിഎസ് യുവിന് കീഴിൽ പ്രവർത്തിക്കുന്ന ഗെയിൽ പാചക വാതക പൈപ്പ്‌
ലൈനിനെ രണ്ട് യൂണിറ്റുകളായി വിഭജിക്കാൻ സർക്കാർ നീക്കം. വാതക വിതരണത്തേക്കാൾ ഗെയിൽ പദ്ധതിയിൽ നിന്നും സർക്കാരിന് ലാഭം ലഭിക്കുന്നത് മാർക്കറ്റിങ് വിഭാഗത്തിൽ നിന്നാണ്. അതിനാൽ സർക്കാർ ഇരുവിഭാഗങ്ങളേയും രണ്ട് യൂണിറ്റുകളാക്കി വിഭജിക്കാനാണ് നീക്കം നടത്തുന്നത്.

കഴിഞ്ഞ വർഷം ഗെയിൽ പദ്ധതിയുടെ മാർക്കറ്റിങ് ഓപ്പറേഷനിൽ നിന്നും 70 ശതമാനം ലാഭം ലഭിച്ചപ്പോൾ 40 ശതമാനം ലാഭം മാത്രമാണ് വാതക വിതരണം വഴി ലഭിച്ചത്. അതിനാലാണ് ഇരു യൂണിറ്റുകളും വിഭജിച്ച് രണ്ടു കമ്പനികൾ ആക്കാൻ സർക്കാർ നീക്കം നടത്തുന്നത്.

ഇതേപറ്റി പെട്രോളിയം മന്ത്രാലയവുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തി കഴിഞ്ഞു. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ഇതിന്റെ പ്രവർർത്തനത്തിൽ അതൃപ്തരാണ്. പിഎസ് യുവിന്റെ കീഴിലാണ് പ്രകൃതിവാതക വിതരണവും ഇതിന്റെ മാർക്കറ്റിങും.