- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കടക്കുപുറത്ത് 'എന്ന് പറഞ്ഞ് പിആർഡി പുറത്തുവിടുന്ന സ്തുതിഗീതങ്ങൾ മാത്രം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചാൽ മതിയെന്ന സർക്കാർ ഉത്തരവ്: മാധ്യമ നിയന്ത്രണം വിവരക്കേടെന്ന് മുതിർന്ന മാധ്യമപ്രവർത്തകർ പ്രതികരിക്കുമ്പോഴും എതിർപ്പിന് ശക്തിപോരെന്ന് വിമർശനം; മാധ്യമപ്രവർത്തകർ വന്ധ്യംവൽകരിക്കപ്പെട്ട അവസ്ഥയിലെന്ന് കെ.എം.ഷാജഹാൻ; മാധ്യമ നിയന്ത്രണ ഉത്തരവ് പിൻവലിച്ചേക്കും
തിരുവനന്തപുരം: മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയുള്ള സർക്കാർ ഉത്തരവ് പിൻവലിച്ചേക്കും. ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങൾ ഭരണതലത്തിൽ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പുനരാലോചനകൾ ശക്തമാണ്. മാധ്യമ നിയന്ത്രണം പിൻവലിക്കണം എന്നാവശ്യപ്പെട്ടു കേരളാ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്നകത്ത് നിന്ന് മാധ്യമ നിയന്ത്രണത്തിനു നേരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരുന്നത്. മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള അവകാശം പിആർഡിയെയാണ് ഏല്പിച്ചിരിക്കുന്നത്. ഈ കാര്യത്തിൽ പിആർഡിക്കകത്തു നിന്നും എതിർപ്പ് ശക്തമാണ്. ഈ എതിർപ്പ് പിആർഡിയും സർക്കാരിനെ അറിയിച്ചതായാണ് സൂചന. അതേസമയം യോജിച്ചുള്ള മുന്നേറ്റം ഈ കാര്യത്തിൽ മാധ്യമ പ്രവർത്തകർക്കിടയിൽ നിന്നും ഇതുവരെ രൂപപെട്ടിട്ടുമില്ല. കേരളത്തിലെ മാധ്യമ ഉടമകളും മാധ്യമ സ്വാതന്ത്ര്യത്തിന്നെതിരെയുള്ള ഈ വിലക്കിന്നെതിരെ രംഗത്തില്ല. മാധ്യമ പ്രവർത്തകർക്ക് പ്രശ്‌നം വരുമ്പോൾ നേരിട്ടിടപെടുന്നതിൽ
തിരുവനന്തപുരം: മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയുള്ള സർക്കാർ ഉത്തരവ് പിൻവലിച്ചേക്കും. ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങൾ ഭരണതലത്തിൽ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പുനരാലോചനകൾ ശക്തമാണ്. മാധ്യമ നിയന്ത്രണം പിൻവലിക്കണം എന്നാവശ്യപ്പെട്ടു കേരളാ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്നകത്ത് നിന്ന് മാധ്യമ നിയന്ത്രണത്തിനു നേരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരുന്നത്. മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള അവകാശം പിആർഡിയെയാണ് ഏല്പിച്ചിരിക്കുന്നത്. ഈ കാര്യത്തിൽ പിആർഡിക്കകത്തു നിന്നും എതിർപ്പ് ശക്തമാണ്. ഈ എതിർപ്പ് പിആർഡിയും സർക്കാരിനെ അറിയിച്ചതായാണ് സൂചന.
അതേസമയം യോജിച്ചുള്ള മുന്നേറ്റം ഈ കാര്യത്തിൽ മാധ്യമ പ്രവർത്തകർക്കിടയിൽ നിന്നും ഇതുവരെ രൂപപെട്ടിട്ടുമില്ല. കേരളത്തിലെ മാധ്യമ ഉടമകളും മാധ്യമ സ്വാതന്ത്ര്യത്തിന്നെതിരെയുള്ള ഈ വിലക്കിന്നെതിരെ രംഗത്തില്ല. മാധ്യമ പ്രവർത്തകർക്ക് പ്രശ്‌നം വരുമ്പോൾ നേരിട്ടിടപെടുന്നതിൽ മാധ്യമ ഉടമകൾ വിമുഖത പ്രകടിപ്പിക്കുന്ന അവസ്ഥയുണ്ട്. പക്ഷെ നിലവിലെ സാഹചര്യത്തിൽ മാധ്യമ ഉടമകൾ രംഗത്ത് വരണമെന്ന് ആവശ്യം ഉയരുന്നുണ്ട്. കാബിനെറ്റ് ബ്രീഫിങ് മുഖ്യമന്ത്രി അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോഴും ഇതിനെ ചൊല്ലിയും എതിർപ്പ് ഉയർന്നിരുന്നില്ല. ഇടത് സർക്കാർ വന്നശേഷം എതിർക്കേണ്ട കാര്യത്തിൽ വരേണ്ട എതിർപ്പ് ഉയരുന്നില്ലെന്നു ആക്ഷേപമുണ്ട്. ഇന്നലെ മാധ്യമ വിലക്കിന്നെതിരെ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.ഗോവിന്ദൻ കുട്ടി മറുനാടനോട് പൊട്ടിത്തെറിച്ചിരുന്നു.
മാധ്യമ നിയന്ത്രണം വിവരക്കേട് എന്നാണ് ഗോവിന്ദൻ കുട്ടി പ്രതികരിച്ചത്. കേരളത്തിലെ സാഹചര്യത്തിൽ അത് നടപ്പിലാക്കാൻ പ്രയാസമാണെന്നും ഗോവിന്ദൻ കുട്ടി പറഞ്ഞിരുന്നു. പക്ഷെ ഇന്നലെ തന്നെ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ജെ.ജേക്കബിനോട് മറുനാടൻ ഈ കാര്യത്തിൽ പ്രതികരണം തേടിയപ്പോൾ ഈ വിഷയത്തിൽ തത്ക്കാലം പ്രതികരിക്കുന്നില്ലാ എന്നാണ് കെ.ജെ.ജേക്കബ് പ്രതികരിച്ചത്. ഇതുതന്നെ മാധ്യമ പ്രവർത്തകർക്കിടയിൽ ഏകോപനമില്ലെന്നു തെളിവാകുന്നു. പക്ഷെ സാംസ്‌കാരിക രംഗത്ത് നിന്നും കടുത്ത എതിർപ്പ് ഈ കാര്യത്തിൽ ഉയർന്നു വന്നിട്ടുമുണ്ട്.
ഇത്രയും ശക്തമായി മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഒരു സർക്കാർ കേരളത്തിന്റെ ചരിത്രത്തിലില്ലെന്നു കെ.എം.ഷാജഹാൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. മാധ്യമ പ്രവർത്തകർ ഇപ്പോൾ വന്ധ്യംകരിക്കപ്പെട്ട അവസ്ഥയിലാണ്. എതിർക്കാനുള്ള ആർജ്ജവം മാധ്യമ ലോകം പ്രകടിപ്പിക്കുന്നില്ല. പതിറ്റാണ്ടുകളായി കേരളത്തിൽ നിലനിൽക്കുന്ന കാബിനറ്റ് ബ്രീഫിങ് മുഖ്യമന്ത്രിയായപ്പോൾ പിണറായി വിജയൻ ഒഴിവാക്കി. മുഖ്യമന്ത്രിയും മാധ്യമങ്ങളും തമ്മിലുള്ള ഒരു സംവേദനത്തിന്റെ വലിയ തലമാണ് അപ്പോൾ അപ്രത്യക്ഷമായത്. കാബിനെറ്റ് തീരുമാനങ്ങൾ ജനങ്ങളെ അറിയിക്കുക മാത്രമായിരുന്നില്ല കാബിനറ്റ് ബ്രീഫിംഗുകൾ. മുഖ്യമന്ത്രിയും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഡപ്പെടുത്താനും സഹായിക്കുന്നതായിരുന്നു. മുഖ്യമന്ത്രിക്ക് ജനങ്ങളോട് പറയാനുള്ളത് പറയാനുള്ള വേദി കൂടിയാണ് ഇത്. ആ വേദിയാണ് മുഖ്യമന്ത്രി ഒഴിവാക്കിയത്. ഇപ്പോൾ എല്ലാ മന്ത്രിമാരുടെയും മാധ്യമ സമ്മേളനങ്ങളും അവസാനിപ്പിച്ചിരിക്കുന്നു. മാധ്യമങ്ങൾക്ക് കോടതിയിൽ കയറാനുള്ള അവസരം ഇല്ലാതായിട്ട് എത്രയോ മാസങ്ങളായി. ഇതുവരെ ഒരു നടപടിയും വന്നിട്ടുമില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലുമില്ലാത്ത മാധ്യമ നിരോധനമാണ് കേരളത്തിലുള്ളത്. 19 എ പ്രകാരം ഭരണഘടന തന്നെ മാധ്യമ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ നിഷേധിക്കുകയാണ്. ഇപ്പോൾ സർക്കാർ പറയുന്നത് പിആർഡി തിട്ടൂരങ്ങൾ അറിഞ്ഞാൽ മതിയെന്നാണ്. മാധ്യമ നിയന്ത്രണം ഉത്തരവ് സർക്കാർ റദ്ദാക്കുക തന്നെ വേണം-ഷാജഹാൻ പറയുന്നു.
ഇന്നലെയാണ് മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയുള്ള സർക്കാർ ഉത്തരവ് പുറത്തു വന്നത്. മുൻകൂട്ടി അനുമതി ഇല്ലാതെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങൾ തേടുന്നതിന് വിലക്കിയാണ് ഉത്തരവ്. ആഭ്യന്തരസെക്രട്ടറി സുബ്രതോ വിശ്വാസാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഉത്തരവ് പ്രകാരം മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരുടെ അഭിമുഖങ്ങൾക്ക് പി.ആർ.ഡി വഴി അനുമതി വാങ്ങണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ മാധ്യമവിഭാഗത്തിനും പി.ആർ.ഡിക്കൊപ്പം വിവരങ്ങൾ നൽകാം. ഇനി മുതൽ വകുപ്പുകൾ നേരിട്ട് മാധ്യമങ്ങൾക്ക് വിവരം നൽകേണ്ടതില്ല. ജില്ലാതലങ്ങളിൽ വിവരങ്ങൾ നൽകുന്ന വകുപ്പ് ഉദ്യോഗസ്ഥരെ മാധ്യമപ്രവർത്തകർ ''സർക്കാർ വിരുദ്ധ സോഴ്‌സാ''ക്കി മാറ്റുന്നു-ഉത്തരവിൽ പറയുന്നു.