- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പട്ടിണി മാറാതെ പാവങ്ങൾ ആത്മഹത്യ ചെയ്യുന്ന നാട്ടിൽ എംപിമാർക്ക് ചാകര; നമ്മുടെ എംപിമാരുടെ പ്രതിമാസ ശമ്പളം മൂന്ന് ലക്ഷം ആക്കാൻ ശുപാർശ സമർപ്പിച്ച് കേന്ദ്രം; കൂടെ ഒട്ടേറെ ആനുകൂല്യങ്ങൾ വേറെയും
ന്യൂഡൽഹി: സ്വന്തം ശമ്പളം എത്രവേണമെന്ന് സ്വയം ചർച്ച ചെയ്ത് തീരുമാനിക്കുന്ന വിഭാഗമാണ് നമ്മുടെ ലോക്‌സഭാ എംപിമാർ. വികസനകുതിപ്പിലേക്ക് നീങ്ങുന്നു എന്ന് പലരും വീമ്പു പറയുമ്പോഴും ഇന്ത്യ ഇപ്പോഴും ഒരു പട്ടിണി രാജ്യമാണെന്നതാണ് വാസ്തവം. പാവപ്പെട്ടവനും ധനികരും തമ്മിലുള്ള അന്തരം വർദ്ധിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. ഇതിനിടെ വിലക്കയ
ന്യൂഡൽഹി: സ്വന്തം ശമ്പളം എത്രവേണമെന്ന് സ്വയം ചർച്ച ചെയ്ത് തീരുമാനിക്കുന്ന വിഭാഗമാണ് നമ്മുടെ ലോക്‌സഭാ എംപിമാർ. വികസനകുതിപ്പിലേക്ക് നീങ്ങുന്നു എന്ന് പലരും വീമ്പു പറയുമ്പോഴും ഇന്ത്യ ഇപ്പോഴും ഒരു പട്ടിണി രാജ്യമാണെന്നതാണ് വാസ്തവം. പാവപ്പെട്ടവനും ധനികരും തമ്മിലുള്ള അന്തരം വർദ്ധിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. ഇതിനിടെ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുകയാണ് പൊതുതനം. ഇങ്ങനെ സാധാരണക്കാർ ദുരിതപൂർണ്ണമായ സാഹചര്യത്തിൽ ജീവിക്കുമ്പോൾ എപിമാർ പ്രതിമാസം മൂന്ന് ലക്ഷത്തോളം രൂപ ശമ്പളം വാങ്ങാൻ ഒരുങ്ങുകയാണ്. ഇത് കൂടാതെ ഒട്ടനവധി ആനൂകൂല്യങ്ങളും എംപിമാർക്കായി തയ്യാറായിരിക്കയാണ്.
എംപിമാരുടെ ശമ്പളം 2.8 ലക്ഷമാക്കി ഉയർത്താൻ വ്യവസ്ഥ ചെയ്യുന്ന ശുപാർശയാണ് കേന്ദ്രസർക്കാർ നടത്തിയത്. ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ഉടൻ ഈ ആനുകൂല്യങ്ങൾ എംപിമാർക്ക് ലഭ്യമായി തുടങ്ങും. ഇപ്പോഴുള്ളത് പ്രതിഫലത്തിൽ നിന്നും ഇരട്ടിയാക്കാനാണ് ശുപാർശ. മാസ ശമ്പളം 50,000 രൂപയിൽ നിന്നും ഒറു ലക്ഷം രൂപ ആക്കണമെന്നാണ് ശുപാർശ ചെയ്യുന്നത്. കൂടാതെ മണ്ഡല അലവൻസ് 45,000 രൂപയിൽ നിന്നും 90,000 രൂപയും സെക്രട്ടറിയൽ അസിസ്റ്റന്റ് അലവൻസ് 45,000ത്തിൽ നിന്നും 90,000 ആക്കണമെന്നും പുതിയ ശുപാർശയിൽ പറയുന്നു.
ഇത് കൂടാതെ എംപിമാരുടെ പെൻഷൻ വർദ്ധിപ്പിക്കണമെന്ന ആവശ്യവും ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. എപിമാരുടെ അടിസ്ഥാന പെൻഷൻ 20,000 രൂപയാണ് ഇത് 35,000 ആക്കണമെന്നാണ് ആവശ്യം. ഇത് കൂടാതെ അഞ്ച് വർഷം സേവനം അനുഷ്ടിച്ചവർക്ക് അധികം പെൻഷൻ നൽകണമെന്നുമാണ് ആവശ്യം. എംപിമാരുടെ ആവശ്യം ജെയ്റ്റ്‌ലി അംഗീകരിക്കുമെന്നാണ് കരുതുന്നത്.
രണ്ടാം യു.പി.എ കാലത്ത് 2010ലാണ് എംപിമാരുടെ ശമ്പളം അവസാനമായി പുതുക്കിയത്. അമ്പതിനായിരം രൂപയാണ് അംഗങ്ങളുടെ അടിസ്ഥാന ശമ്പളം. പാർലമെന്റ് അംഗങ്ങളുടെ പ്രതിമാസ ശമ്പളം നിലവിൽ 50,000 രൂപയാണ്. പാർലമെന്റ് സെഷനിൽ പങ്കെടുക്കുന്ന എംപിക്ക് ദിനംപ്രതി രണ്ടായിരം രൂപ അലവൻസും ലഭിക്കും. മാസംപ്രതി 45000 രൂപ മണ്ഡല അലവൻസ്, സ്റ്റേഷനറികൾക്കായി 15000 രൂപ, കീഴിലുള്ള ജോലിക്കാർക്കായി 30000 രൂപ തുടങ്ങിയവയാണ് എംപിമാർക്ക് ശമ്പളത്തിന് പുറമേയുള്ള ആനുകൂല്യങ്ങൾ. വാഹനം വാങ്ങുന്നതിന് നാലു ലക്ഷം രൂപ വരെ അംഗങ്ങൾക്ക് വായ്പയും ലഭിക്കും.
സർക്കാർ ചെലവിൽ താമസം, വിമാനയാത്ര, തീവണ്ടിയാത്ര, മൂന്ന് ലാന്റ്‌ലൈൻ ഫോൺ, രണ്ട് മൊബൈൽ ഫോൺ എന്നിവയും എംപിമാർക്ക് ലഭിക്കും. നേരത്തെ ശമ്പളവും പെൻഷനും വർധിപ്പിക്കണമെന്ന് കാണിച്ച് യോഗി ആദിത്യനാഥ് അധ്യക്ഷനായ പാർലമെന്ററി സമിതി ശിപാർശ നൽകിയിരുന്നു. എന്നാൽ, ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നതിനെ തുടർന്ന് കേന്ദ്ര സർക്കാർ ഇത് തള്ളുകയായിരുന്നു.
അതിനിടെ എംപിമാരുടെ ആനുകൂല്യങ്ങൾ ഇഷ്ടംപോലെ വർധിപ്പിക്കുന്നതിനിടെ ബോണസ് ലഭിക്കാൻ അർഹതയുള്ള ശമ്പള പരിധി 10,000 രൂപയിൽനിന്ന് 21,000 രൂപയാക്കി ഉയർത്തുന്ന നിയമഭേദഗതി രാജ്യസഭ ഇന്നലെ പാസാക്കി. ബോണസ് കണക്കാക്കാനുള്ള ശമ്പള പരിധി 3,500 രൂപയിൽനിന്ന് 7,000 രൂപയാക്കി ഉയർത്താനും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്ലിന് 2014 ഏപ്രിൽ മുതൽ പ്രാബല്യമുണ്ട്. പരമാവധി 20% ബോണസ് എന്ന വ്യവസ്ഥയിൽ മാറ്റമില്ല. ബോണസിന്റെ നിർവചനത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പറഞ്ഞു.
ലോക്‌സഭ നേരത്തേ പാസാക്കിയ ബിൽ, ധനബില്ലിന്റെ ഗണത്തിലാണ് ലോക്‌സഭാ സ്പീക്കർ ഉൾപ്പെടുത്തിയത്. അതുകൊണ്ടുതന്നെ രാജ്യസഭ ഈ ബിൽ പാസാക്കുകയെന്നത് നടപടിപരമായ സംഗതി മാത്രമായിരുന്നു. ലോക്‌സഭ പാസാക്കിയ ബില്ലിന്റെ പകർപ്പ് അംഗങ്ങൾക്കു ലഭ്യമാക്കാതെയാണ് രാജ്യസഭയിൽ അവതരിപ്പിച്ചത്. ഇതിനെ ചിലർ ചോദ്യം ചെയ്തപ്പോൾ, രാജ്യസഭ പാസാക്കിയില്ലെങ്കിൽ തന്നെ 14 ദിവസം കഴിഞ്ഞാൽ നിയമം പ്രാബല്യത്തിലാവുമെന്ന് ഉപാധ്യക്ഷൻ പി.ജെ. കുര്യൻ ഓർമിപ്പിച്ചു. തൊഴിലാളികളുടെ വിഷയമായതിനാൽ ബിൽ കാണാതെ തന്നെ സർക്കാരിന്റെ വാക്കു വിശ്വസിച്ചു പിന്തുണയ്ക്കുകയാണെന്ന് സിപിഎമ്മിലെ സീതാറാം യച്ചൂരി പറഞ്ഞു.
ബോണസ് യോഗ്യതാ പരിധി 30,000 രൂപയാക്കണമെന്ന് കോൺഗ്രസിലെ ഹുസൈൻ ധൽവായി പറഞ്ഞു. എന്നാൽ, യുപിഎ സർക്കാർ കഴിഞ്ഞ 10 വർഷം പരിധി ഉയർത്തിയിട്ടില്ലെന്ന് ജയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ഇരുപതിൽ കൂടുതൽ തൊഴിലാളികളുള്ള സംരംഭങ്ങളിലെ ബോണസ് സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്.