- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലേഖാനമ്പൂതിരിയെ സഹായിക്കാൻ സർക്കാരും; എംഎൽഎ പ്രതിഭാഹരി കാണാനെത്തി; ചികിത്സിക്കാൻ എന്തു സഹായവും നൽകുമെന്ന ഉറപ്പുമായി മന്ത്രി ജി സുധാകരന്റെ ഫോൺ; ജീവിതയാത്രയിൽ ഒറ്റപ്പെടില്ലെന്ന് ഉറപ്പിച്ച് കുടുംബം
തിരുവനന്തപുരം: പ്രതിഫലേച്ഛ കൂടാതെ വൃക്കദാനത്തിലൂടെ ജീവിതത്തിൽ മാതൃകയാവുകയും ഇപ്പോൾ ചികിത്സയ്ക്കുപോലും പണമില്ലാതെ രോഗക്കിടക്കയിൽ കഴിയുകയും ചെയ്യുന്ന ലേഖാ നമ്പൂതിരിയുടെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കുന്നു. സർക്കാർ എല്ലാ സഹായവുമായി ഒപ്പമുണ്ടാകുമെന്ന് മന്ത്രി ജി സുധാകരൻ ലേഖയെ നേരിട്ട് ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. അവയവ ദാനത്തിലൂടെ ലോകത്തിനു തന്നെ മാതൃകയായ വ്യക്തിയാണ് ലേഖയെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ചൊവ്വാഴ്ച കായംകുളം എംഎൽഎ പ്രതിഭാ ഹരിയും ലേഖയെ സന്ദർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിയുടെ ചികിത്സാ സഹായവാഗ്ദാനം എത്തുന്നത്. പാലക്കാട് പട്ടാമ്പി വിളയൂരിലെ ഷാഫി നബാസിന് പ്രതിഫലേച്ഛ കൂടാതെ വൃക്ക നൽകാൻ സന്മനസ്സുകാട്ടിയ ലേഖയുടെ ജീവിതത്തിൽ നേരിട്ട ദുരന്തങ്ങൾ മറുനാടൻ മലയാളിയിലൂടെ അറിഞ്ഞ നൂറുകണക്കിന് വായനക്കാരും സഹായങ്ങൾ എത്തിച്ചു. നടന്മാരായ മമ്മുട്ടി, സുരേഷ്‌ഗോപി എന്നിവരും വ്യവസായ പ്രമുഖരായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, യൂസഫലി തുടങ്ങിയവരുമെല്ലാം സഹായവാഗ്ദാനവുമായി എത്തി. ഇപ്പോൾ സർക്
തിരുവനന്തപുരം: പ്രതിഫലേച്ഛ കൂടാതെ വൃക്കദാനത്തിലൂടെ ജീവിതത്തിൽ മാതൃകയാവുകയും ഇപ്പോൾ ചികിത്സയ്ക്കുപോലും പണമില്ലാതെ രോഗക്കിടക്കയിൽ കഴിയുകയും ചെയ്യുന്ന ലേഖാ നമ്പൂതിരിയുടെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കുന്നു. സർക്കാർ എല്ലാ സഹായവുമായി ഒപ്പമുണ്ടാകുമെന്ന് മന്ത്രി ജി സുധാകരൻ ലേഖയെ നേരിട്ട് ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. അവയവ ദാനത്തിലൂടെ ലോകത്തിനു തന്നെ മാതൃകയായ വ്യക്തിയാണ് ലേഖയെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ചൊവ്വാഴ്ച കായംകുളം എംഎൽഎ പ്രതിഭാ ഹരിയും ലേഖയെ സന്ദർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിയുടെ ചികിത്സാ സഹായവാഗ്ദാനം എത്തുന്നത്.
പാലക്കാട് പട്ടാമ്പി വിളയൂരിലെ ഷാഫി നബാസിന് പ്രതിഫലേച്ഛ കൂടാതെ വൃക്ക നൽകാൻ സന്മനസ്സുകാട്ടിയ ലേഖയുടെ ജീവിതത്തിൽ നേരിട്ട ദുരന്തങ്ങൾ മറുനാടൻ മലയാളിയിലൂടെ അറിഞ്ഞ നൂറുകണക്കിന് വായനക്കാരും സഹായങ്ങൾ എത്തിച്ചു. നടന്മാരായ മമ്മുട്ടി, സുരേഷ്‌ഗോപി എന്നിവരും വ്യവസായ പ്രമുഖരായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, യൂസഫലി തുടങ്ങിയവരുമെല്ലാം സഹായവാഗ്ദാനവുമായി എത്തി. ഇപ്പോൾ സർക്കാരും സഹായവാഗ്ദാനം നൽകിയതോടെ പ്രതീക്ഷയിലാണ് ലേഖ.
നട്ടെല്ലിനേറ്റ ക്ഷതത്തെ തുടർന്ന് വർഷങ്ങളായി വിഷമിക്കുന്ന ലേഖയ്ക്ക് അടുത്തകാലത്ത് രോഗം മൂർച്ഛിക്കുകയായിരുന്നു. നട്ടെല്ലിലെ കശേരുക്കൾ പുറത്തുതള്ളുന്ന സ്ഥിതിയിലാവുകയും കാലുകൾക്ക് ബലക്ഷയമുണ്ടാവുകയും ചെയ്ത് അക്ഷരാർത്ഥത്തിൽ രോഗക്കിടക്കിയിലായി ലേഖ. ഇതോടെ സ്വന്തമായി നടത്തുന്ന ബ്യൂട്ടിപാർലർ തുറക്കാനാവാതെ, ബാത്ത്‌റൂമിൽ പോകാൻപോലും പരസഹായംവേണമെന്ന നിലയിൽ കുടുംബം വിഷമത്തിലായി. ഒടുവിൽ ചികിത്സയ്ക്ക് പണമില്ലാതെ ആശുപത്രി വിട്ടു.
വീട്ടിലുണ്ടായിരുന്ന ബൈക്കും വിറ്റ് കുട്ടികളുടെ പഠനച്ചെലവിനും ജീവിതാവശ്യങ്ങൾക്കും പണംകണ്ടെത്തേണ്ട സ്ഥിതിയിലായി ലേഖയും കുടുംബവും. എന്നാൽ ഈ ദുരവസ്ഥ വാർത്തയായതോടെ വിദ്യാർത്ഥികൾ മുതൽ വ്യവസായികൾവരെ ഈ മനുഷ്യസ്‌നേഹിക്ക് സഹായവുമായെത്തി. ശസ്ത്രക്രിയ മാത്രമാണ് രോഗത്തിന് പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും പണമില്ലാത്തതിനാലും അരയ്ക്കുതാഴെ പൂർണമായും തളർന്നേക്കുമെന്ന ഭയത്താലും ഇതുവരെ അതിനു തയ്യാറായില്ല. ഈ ഘട്ടത്തിലാണ് വിദഗ്ധ ചികിത്സയ്ക്കുവരെ സഹായിക്കാമെന്ന വാഗ്ദാനങ്ങളും സാമ്പത്തിക സഹായങ്ങളും എത്തുന്നത്.