- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രപിതാവിന്റെ പേരുപോലും പരാമർശിക്കാതെ, രക്തസാക്ഷിദിനത്തിൽ മൗനാചരണത്തിന് നിർദേശിക്കുന്ന സർക്കാർ അറിയിപ്പ്; ഗാന്ധിവചനങ്ങൾ വരെ ഉദ്ധരിച്ച്, കൊലപ്പെടുത്തിയവർ ഗാന്ധിജിയെ സ്വന്തമാക്കാതിരിക്കട്ടെ എന്ന് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിയുടെ അനുസ്മരണക്കുറിപ്പ്; മഹാത്മാവിന്റെ എഴുപതാം രക്തസാക്ഷി ദിനത്തിൽ പൊതുഭരണ വകുപ്പിന്റെ അറിയിപ്പ് ചർച്ചയാകുന്നു
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി രക്തസാക്ഷിത്വം വരിച്ച ദിവസമാണ് ജനുവരി 30 കാലങ്ങളായി ഈ ദിവസം രാഷ്ട്രം ആ മഹാത്മാവിന്റെ വേർപാടിന്റെ സ്മരണയിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി സ്‌കൂളുകളിൽ മൗനപ്രാർത്ഥയുൾപ്പെടെ നടക്കുകയും രാഷ്ട്രമൊട്ടാകെ ഗാന്ധി അനുസ്മരണം സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇക്കുറി പൊതുഭരണ വകുപ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഇറക്കിയ അറിയിപ്പിൽ ഗാന്ധിജിയുടെ പേരുപോലും പരാമർശിച്ചിട്ടില്ല എന്നത് വലിയ ചർച്ചയാവുകയാണിപ്പോൾ. ജനുവരി എട്ടിനാണ് രക്തസാക്ഷിദിനം സംബന്ധിച്ച് സർക്കാർ അറിയിപ്പ് ഇറക്കിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജീവൻ ബലികഴിച്ചവരുടെ സ്മരണാർത്ഥം എല്ലാ വർഷവും രാജ്യമൊട്ടുക്ക് ജനുവരി 30ന് രാവിലെ 11 മണിക്ക് രണ്ടുമിനിട്ട് മൗനം ആചരിക്കുന്നു എന്നും ഇത്തരത്തിൽ എല്ലാവരും വീരമൃത്യു വരിച്ചവരെ സ്മരിക്കണമെന്നുമാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. എല്ലാ സർക്കാർ ഓഫീസുകളിലും ഇതിന് വേണ്ട ക്രമീകരണം നടത്തണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സി
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി രക്തസാക്ഷിത്വം വരിച്ച ദിവസമാണ് ജനുവരി 30 കാലങ്ങളായി ഈ ദിവസം രാഷ്ട്രം ആ മഹാത്മാവിന്റെ വേർപാടിന്റെ സ്മരണയിൽ രക്തസാക്ഷി ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി സ്‌കൂളുകളിൽ മൗനപ്രാർത്ഥയുൾപ്പെടെ നടക്കുകയും രാഷ്ട്രമൊട്ടാകെ ഗാന്ധി അനുസ്മരണം സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്.
എന്നാൽ ഇക്കുറി പൊതുഭരണ വകുപ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഇറക്കിയ അറിയിപ്പിൽ ഗാന്ധിജിയുടെ പേരുപോലും പരാമർശിച്ചിട്ടില്ല എന്നത് വലിയ ചർച്ചയാവുകയാണിപ്പോൾ. ജനുവരി എട്ടിനാണ് രക്തസാക്ഷിദിനം സംബന്ധിച്ച് സർക്കാർ അറിയിപ്പ് ഇറക്കിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജീവൻ ബലികഴിച്ചവരുടെ സ്മരണാർത്ഥം എല്ലാ വർഷവും രാജ്യമൊട്ടുക്ക് ജനുവരി 30ന് രാവിലെ 11 മണിക്ക് രണ്ടുമിനിട്ട് മൗനം ആചരിക്കുന്നു എന്നും ഇത്തരത്തിൽ എല്ലാവരും വീരമൃത്യു വരിച്ചവരെ സ്മരിക്കണമെന്നുമാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
എല്ലാ സർക്കാർ ഓഫീസുകളിലും ഇതിന് വേണ്ട ക്രമീകരണം നടത്തണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ പേരിൽ ഇറക്കിയ അറിയിപ്പിൽ പറയുന്നു. അതേസമയം ഇതിൽ ഒരിടത്തുപോലും മഹാത്മാവിന്റെ പേര് പരാമർശിച്ചിട്ടില്ലെന്നതാണ് ചർച്ചയാവുന്നത്.
എന്നാൽ രക്തസാക്ഷിദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഫേസ്‌ബുക്ക് പോസ്റ്റിൽ ഗാന്ധി സ്മരണ പുതുക്കുന്നുമുണ്ട് അദ്ദേഹം. അതിനാൽ തന്നെ സർക്കാർ ഉത്തരവിൽ ഇത്തരത്തിൽ ഗാന്ധിജിയുടെ പേര് ഇല്ലാതെ പോയത് എന്തുകൊണ്ടെന്നും മനപ്പൂർവം ഒഴിവാക്കിയതാണോയെന്നും ചോദ്യമുയർത്തി സോഷ്യൽ മീഡിയയിലും ഇക്കാര്യം ചർച്ചയാവുകയാണ്.
രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാർഷികമാണ് ഇത്. ഈ വേളയിൽ കേരള സർക്കാർ ഇത്തരത്തിൽ മഹാത്മാവിന്റെ പേര് അറിയിപ്പിൽ ഒഴിവാക്കരുതായിരുന്നു എന്നും അത് രാഷ്ട്രപിതാവിനെ അപമാനിക്കലാണെന്നും വ്യക്തമാക്കിയാണ് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ ഉയരുന്നത്.
അതേസമയം, മഹാത്മാവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് അസഹിഷ്ണുതയും വർഗീയതയും രാജ്യത്ത് ഉയർന്നുവരുന്നു എന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയൻ ഫേസ്‌ബുക്കിൽ കുറിപ്പ് ഗാന്ധിയെ അനുസ്മരിച്ച് കുറിപ്പ് നൽകിയിട്ടുള്ളത്. ഗാന്ധിജിയുടെ വാക്കുകൾക്ക് ഇപ്പോൾ ഏറെ പ്രസക്തിയുണ്ടെന്നും കൊലപ്പെടുത്തിയവർ ഗാന്ധിജിയെ സ്വന്തമാക്കാതിരിക്കട്ടെയെന്നും കുറിച്ചുകൊണ്ടാണ് പിണറായിയുടെ അനുസ്മരണം
പിണറായി വിജയന്റെ പോസ്റ്റ് ചുവടെ:
സ്വതന്ത്ര ഇന്ത്യയെ നടുക്കിയ ജനകോടികളുടെ ഹൃദയത്തിൽ തീരാവേദന നിറച്ച രക്തസാക്ഷിത്വത്തിന് 70 വയസ്. 'ഭരണം എന്റെ കൈപ്പിടിയിൽ ആയിരുന്നെങ്കിൽ , ഞാൻ ആദ്യം മതവും രാഷ്ട്രവും വേർതിരിക്കും''- മതാടിസ്ഥാനത്തിലുള്ള ദേശീയതയിൽ രാജ്യം കെട്ടിപ്പൊക്കാൻ മനക്കോട്ട കെട്ടിയവരുടെ മുന്നിൽ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി പ്രതിരോധം തീർത്തു. 'നിങ്ങൾക്കെന്നെ ബന്ധനസ്ഥനാക്കാനാക്കാൻ ആകുമായിരിക്കും, നിങ്ങൾക്കെന്നെ പീഡിപ്പിക്കാൻ ആകുമായിരിക്കും, എന്റെ ശരീരത്തെ നിങ്ങൾക്ക് നശിപ്പിക്കാനാകുമായിരിക്കും, പക്ഷെ എന്റെ മനസിനെ കീഴടക്കാൻ നിങ്ങൾക്ക് ആവില്ല''.
കീഴടങ്ങാൻ മനസില്ലെന്ന് പ്രഖ്യാപിച്ച ഗാന്ധിജിയെ നാഥൂറാം വിനായക് ഗോഡ്‌സെ എന്ന മതഭ്രാന്തൻ വെടിവെച്ച് കൊന്നു. ഗാന്ധിജിയെ കൊന്നവരുടെ പിന്മുറക്കാർ കീഴടങ്ങാൻ മനസില്ലെന്ന് പ്രഖ്യാപിക്കുന്നവരുടെ നെഞ്ചിലേക്ക് ഇപ്പോഴും വെടി ഉതിർത്തുകൊണ്ടേ ഇരിക്കുന്നു. പുതിയരൂപത്തിലും ഭാവത്തിലും അസഹിഷ്ണുതയും വർഗീയവാദവും രാജ്യത്ത് ഉയർന്നുവരുന്നു. ഇവിടെ ഗാന്ധിജിയുടെ വാക്കുകൾക്ക് , ഓർമ്മകൾക്ക് ഏറെ പ്രസക്തിയുണ്ട്.
കൊലപ്പെടുത്തിയവർ, ഗാന്ധിജിയെ സ്വന്തമാക്കാതിരിക്കട്ടെ .