- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ് 2 ജി സ്‌പെക്ട്രം കേസ് അട്ടിമറിച്ചത്; മുഴുവൻ പ്രതികളെയും വെറുതെവിട്ട കോടതിവിധി അന്തിമവിധിയല്ല; സർക്കാർ അപ്പീൽ നൽകണമെന്നും സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി: 2 ജി സ്‌പെക്ട്രം അഴിമതിക്കേസിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർ കേസ് അട്ടിമറിച്ചതാണ് പ്രതികൂല വിധി വരാൻ കാരണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. മുഴുവൻ പ്രതികളെയും വെറുതെവിട്ട കോടതിവിധി വിധി തിരിച്ചടിയല്ലെന്ന അദ്ദേഹം പറഞ്ഞു. അഴിമതിക്കാരെ നേരിടാൻ പ്രധാനമന്ത്രി ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. തെറ്റായ വിധിയെന്നാണ് സുബ്രഹ്മണ്യൻ സ്വാമി കോടതി വിധിയെ വിശേഷിപ്പിച്ചത്. വിധി വന്നിരിക്കുന്നത് കീഴ്‌ക്കോടതിയിൽ നിന്നാണ്. ഇത് അന്തിമവിധിയല്ല. ഹൈക്കോടതിയിൽ അപ്പീലിന് പോകണമെന്നും സ്വാമി ആവശ്യപ്പെട്ടു. 2008 ൽ ജി. രാജയെ ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്ന് താൻ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻസിങ്ങിനോട് ആവശ്യപ്പെട്ടതാണ്. മാസങ്ങളോളം അദ്ദേഹം പ്രതികരിച്ചതേയില്ല. ഇപ്പോഴും പി.ചിദംബരത്തിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥർ ധനമന്ത്രാലയത്തിലുണ്ട്. മന്ത്രാലയത്തിൽ ശുദ്ധീകരണം ആവശ്യമാണെന്നും സ്വാമി ആവശ്യപ്പെട്ടു. മുൻ ടെലികോം മന്ത്രി എ രാജ അടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി നേരത
ന്യൂഡൽഹി: 2 ജി സ്‌പെക്ട്രം അഴിമതിക്കേസിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർ കേസ് അട്ടിമറിച്ചതാണ് പ്രതികൂല വിധി വരാൻ കാരണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. മുഴുവൻ പ്രതികളെയും വെറുതെവിട്ട കോടതിവിധി വിധി തിരിച്ചടിയല്ലെന്ന അദ്ദേഹം പറഞ്ഞു. അഴിമതിക്കാരെ നേരിടാൻ പ്രധാനമന്ത്രി ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. തെറ്റായ വിധിയെന്നാണ് സുബ്രഹ്മണ്യൻ സ്വാമി കോടതി വിധിയെ വിശേഷിപ്പിച്ചത്.
വിധി വന്നിരിക്കുന്നത് കീഴ്‌ക്കോടതിയിൽ നിന്നാണ്. ഇത് അന്തിമവിധിയല്ല. ഹൈക്കോടതിയിൽ അപ്പീലിന് പോകണമെന്നും സ്വാമി ആവശ്യപ്പെട്ടു. 2008 ൽ ജി. രാജയെ ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്ന് താൻ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻസിങ്ങിനോട് ആവശ്യപ്പെട്ടതാണ്. മാസങ്ങളോളം അദ്ദേഹം പ്രതികരിച്ചതേയില്ല. ഇപ്പോഴും പി.ചിദംബരത്തിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥർ ധനമന്ത്രാലയത്തിലുണ്ട്. മന്ത്രാലയത്തിൽ ശുദ്ധീകരണം ആവശ്യമാണെന്നും സ്വാമി ആവശ്യപ്പെട്ടു.
മുൻ ടെലികോം മന്ത്രി എ രാജ അടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.