- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി സി നിയമനത്തിൽ ഗവർണറെ വെട്ടി സർക്കാർ; സർവകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; സെർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം മൂന്നിൽനിന്ന് അഞ്ചാകും; കമ്മിറ്റിയിലെ ഗവർണറുടെ പ്രതിനിധിയെ സർക്കാർ നിർദേശിക്കും
തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം ഭേദഗതി ചെയ്യാൻ മന്ത്രിസഭാ തീരുമാനം. വിസി നിയമന ഘടന മാറ്റി കൊണ്ടുള്ള ഭേദഗതി കൊണ്ടുവരാനാണ് മന്ത്രിസഭാ യോഗ തീരുമാനം. വിസിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം മൂന്നിൽനിന്ന് അഞ്ചാകും. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്.
ഗവർണറുടെ പ്രതിനിധിയെ സർക്കാർ നാമനിർദ്ദേശം ചെയ്യും. നിലവിൽ വിസി നിയമനത്തിൽ ഗവർണർക്കാണ് നിർണായക അധികാരമുള്ളത്. ഇതിൽ മാറ്റം വരുത്താനുള്ള ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. നിലവിൽ വിസി നിയമനത്തിന് മൂന്നംഗ സമിതിയാണുള്ളത്. ഗവർണറുടെ നോമിനി, യുജിസി നോമിനി, അതതു സർവകലാശാലകളുടെ നോമിനി എന്നിവരടങ്ങുന്ന സമിതിയാണ് നിലവിലുള്ളത്. ഇത് അഞ്ചംഗ സമിതിയാക്കി മാറ്റാനാണ് പുതിയ ബില്ലിൽ നിർദേശിച്ചിട്ടുള്ളത്. ഗവർണറുടെ നോമിനിയെ സർക്കാർ നിർദേശിക്കും.
കൂടാതെ സർക്കാരിന്റെ നോമിനിയും, ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വൈസ് ചെയർമാനും പുതുക്കിയ സമിതിയിൽ ഉണ്ടാകും. നിയമപരിഷ്‌കാര കമ്മീഷൻ റിപ്പോർട്ടിന്റെ ശുപാർശ കൂടി പരിഗണിച്ചാണ് പുതിയ ബില്ലിന് രൂപം നൽകിയത്. ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയെങ്കിലും നിയമസഭ പാസ്സാക്കി ഗവർണർ ഒപ്പിടുന്നതോടെയോ നിയമം പ്രാബല്യത്തിലാകൂ.
നിലവിൽ വിസി നിയമനം സർക്കാരും ഗവർണരും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിതെളിക്കാറുണ്ട്. സർക്കാർ ആഗ്രഹപ്രകാരമുള്ള വിസി നിയമനത്തെ ഗവർണറുടെ പ്രതിനിധിയും യുജിസി പ്രതിനിധിയും എതിർക്കുന്നതോടെ നടക്കാതെ പോകുന്നു. ഇതിന് തടയിടുക ലക്ഷ്യമിട്ടാണ് വിസി നിയമനത്തിൽ ഭേദഗതി ബിൽ കൊണ്ടുവരുന്നത്.
സർവകലാശാല പ്രതിനിധിയും, ഗവർണറുടെ പ്രതിനിധിയും സർക്കാരിനു താൽപര്യമുള്ളവരാകുമ്പോൾ സർക്കാർ ഉദ്ദേശിക്കുന്ന ആളെ മാത്രമേ ഗവർണർക്ക് വൈസ് ചാൻസലറായി നിയമിക്കാനാകൂ. സെർച്ച് കമ്മിറ്റിയിലെ യുജിസി പ്രതിനിധി വ്യത്യസ്ത പാനൽ മുന്നോട്ടുവച്ചാലും അതു ഗവർണർക്ക് പരിഗണിക്കാനാവില്ല.

മറുനാടന് മലയാളി ബ്യൂറോ
Next Story