- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർണായക സമയത്ത് ഇന്ത്യയെ കൈവിട്ട് പാക്കിസ്ഥാനിലേക്ക് പോയവരുടെ പാരമ്പര്യ സ്വത്തുക്കൾ വിറ്റുകാശാക്കാൻ ഉറച്ച് കേന്ദ്ര സർക്കാർ; 3000 കോടിയുടെ സ്വത്തുക്കൾ വിൽക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു; മലബാറിലെ പലയിടങ്ങളിലും ഉൾപ്പെടെ അനേകം സ്വത്തുക്കൾ ഇനി പൊതുഖജനാവിൽ
ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തരം വിഭജനസമയത്ത് ഇന്ത്യയെ കൈവിട്ട്് പാക്കിസ്ഥാനിലേക്ക് പോയവരുടെ ഇവിടെയുള്ള പാരമ്പര്യ സ്വത്തുക്കളുടെ ഓഹരികൾ വിൽക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ശത്രുരാജ്യത്തേക്ക് പോയവരുടെ പേരിലുള്ള സ്വത്ത് ശത്രുവിന്റെ സ്വത്തായാണ് പരിഗണിക്കപ്പെടുന്നത്. ഇവ കൈവശംവെച്ചിട്ടുള്ളവരുടെ ഓഹരികൾ വിൽക്കാനാണ് കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയിലെമ്പാടുമായി 3000 കോടി രൂപയുടെ സ്വത്തുക്കളെങ്കിലും വിറ്റഴിക്കാനുണ്ടാകുമെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഇത്തരം സ്വത്തുക്കൾ സർക്കാരിന് വിറ്റൊഴിക്കാൻ പാകത്തിൽ കേന്ദ്ര സർക്കാർ അടുത്തിടെ നിയമം ഭേദഗതി ചെയ്തിരുന്നു. ഇതിനെതിരേ ലഖ്‌നൗവിലെ രാജ മഹ്മൂദാബാദിന്റെ അനന്തരാവകാശികൾ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും മുൻതീരുമാനമനുസരിച്ച് മുന്നോട്ടുപോകാനാണ് കേന്ദ്ര തീരുമാനം. കേരളത്തിൽ മലബാർ മേഖലയിലും ഇത്തരത്തിൽ പാക്കിസ്ഥാനിലേക്ക് പോയ ഒട്ടേറെപ്പേരുണ്ട്. അവരുടെ പേരിലുള്ള സ്വത്തുക്കളിലും വില്പന നടപടിക
ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തരം വിഭജനസമയത്ത് ഇന്ത്യയെ കൈവിട്ട്് പാക്കിസ്ഥാനിലേക്ക് പോയവരുടെ ഇവിടെയുള്ള പാരമ്പര്യ സ്വത്തുക്കളുടെ ഓഹരികൾ വിൽക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ശത്രുരാജ്യത്തേക്ക് പോയവരുടെ പേരിലുള്ള സ്വത്ത് ശത്രുവിന്റെ സ്വത്തായാണ് പരിഗണിക്കപ്പെടുന്നത്. ഇവ കൈവശംവെച്ചിട്ടുള്ളവരുടെ ഓഹരികൾ വിൽക്കാനാണ് കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയിലെമ്പാടുമായി 3000 കോടി രൂപയുടെ സ്വത്തുക്കളെങ്കിലും വിറ്റഴിക്കാനുണ്ടാകുമെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
ഇത്തരം സ്വത്തുക്കൾ സർക്കാരിന് വിറ്റൊഴിക്കാൻ പാകത്തിൽ കേന്ദ്ര സർക്കാർ അടുത്തിടെ നിയമം ഭേദഗതി ചെയ്തിരുന്നു. ഇതിനെതിരേ ലഖ്‌നൗവിലെ രാജ മഹ്മൂദാബാദിന്റെ അനന്തരാവകാശികൾ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും മുൻതീരുമാനമനുസരിച്ച് മുന്നോട്ടുപോകാനാണ് കേന്ദ്ര തീരുമാനം. കേരളത്തിൽ മലബാർ മേഖലയിലും ഇത്തരത്തിൽ പാക്കിസ്ഥാനിലേക്ക് പോയ ഒട്ടേറെപ്പേരുണ്ട്. അവരുടെ പേരിലുള്ള സ്വത്തുക്കളിലും വില്പന നടപടികൾ വരാനാണ് സാധ്യത.
ഇത്തരത്തിലുള്ള 996 കമ്പനികളുടെയും സ്വത്തുക്കളുടെയും ആറരക്കോടിയോളം ഓഹരികൾ ഇരുപതിനായിരത്തിലേറെ ഓഹരിയുമകളുടെ പക്കലാണുള്ളത്. ഈ കമ്പനികളിൽ 588 എണ്ണം ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഓരികൾ വിറ്റഴിക്കുന്നതിനുള്ള നിയമഭേദഗതി ഇപ്പോൾ പാർലമെന്റിന്റെ പരിഗണനയിലാണ്. പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടക്കാൻ ഓർഡിനൻസ് കൊണ്ടാവരാനുള്ള നീക്കത്തിലാണ് കേന്ദ്രമിപ്പോൾ.
ദശാബ്ദങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ശത്രുവിന്റെ സ്വത്തുവകകൾ വിറ്റ് ഖജനാവിലേക്ക് മുതൽക്കൂട്ടുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഇങ്ങനെ ഖജനാവിലെത്തുന്ന പണം ക്ഷേമപ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ശത്രുസ്വത്തുക്കളിന്മേലുള്ള ഓഹരികൾ വിറ്റഴിക്കുന്നതിന് മുമ്പ് സ്വത്തുക്കളിന്മേൽ യാതൊരു കോടതി നടപടികളും നിലനിൽക്കുന്നില്ലെന്ന സത്യവാങ്മൂലം കൈവശക്കാരൻ നൽകണം. കേന്ദ്ര ധനകാര്യ മന്ത്രി അധ്യക്ഷനായ മന്ത്രിതല സമിതിയാണ് ഇത്തരം വിൽപനകൾക്ക് മേൽനോട്ടം വഹിക്കുക. ബാങ്കുകളുടെ സഹായത്തോടെയാകും ഓഹരി വില്പന നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ ഓഹരി വിറ്റഴിക്കൽ നടപടികൾ വേഗത്തിലാക്കാനും ഇതുപകരിക്കുമെന്നാണ് കരുതുന്നത്. 80,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കലാണ് ഈ സ്ാമ്പത്തിക വർഷം സർക്കാർ ലക്ഷ്യമിട്ടത്. സാമ്പത്തിക വർഷത്തിന്റെ ഏഴുമാസങ്ങൾ പിന്നിടുമ്പോഴും 10,000 കോടി രൂപയുടെ ഓഹരി വില്പനപോലും നടന്നിട്ടില്ല. ഇതിന്റെ ഭാഗമായി ഡ്രെഡ്ജിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരികളും വിൽക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. കോർപറേഷനിൽ 73.4 ശതമാനം ഓഹരികൾ കേന്ദ്രസർക്കാരിന്റേതാണ്. ഇത് ജെഎൻപിടി, കാണ്ട്‌ല, വിശാഖപട്ടണം, പാരദീപ് പോർട്ട് ട്രസ്റ്റുകൾക്കായാണ് വിൽക്കുക.