- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൽസൻ തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി; കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും ശരിയായി മനസിലാക്കുന്നതിൽ സെഷൻസ് കോടതിക്കു തെറ്റുപറ്റി; കുറ്റകൃത്യത്തിലേക്കു നയിച്ച തില്ലങ്കേരിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം; ഗൂഢാലോചന കണ്ടെത്താനും മറ്റു പ്രതികളെ തിരിച്ചറിയാനും ഇതാവശ്യമാണെന്നും സർക്കാർ
കൊച്ചി; ആർഎസ്എസ് നേതാവായ വത്സൻ തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. തില്ലങ്കേരിക്ക് സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ശബരിമല ദർശനത്തിനെത്തിയ 52കാരിയെ ആക്രമിച്ച സംഭവത്തിൽ മൂഴിയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.തില്ലങ്കേരിക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് സന്നിധാനം പൊലീസ് ചുമത്തിയിട്ടുള്ളത്. കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും ശരിയായി മനസിലാക്കുന്നതിൽ സെഷൻസ് കോടതിക്കു തെറ്റുപറ്റിയെന്നു സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് സന്നിധാനം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുറച്ചുപേരെ മാത്രമാണു അറസ്റ്റ് ചെയ്തിട്ടുള്ളത്. കുറ്റകൃത്യത്തിലേക്കു നയിച്ച തില്ലങ്കേരിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. ഗൂഢാലോചന കണ്ടെത്താനും മറ്റു പ്രതികളെ തിരിച്ചറിയാനും ഇതാവശ്യമാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചിട്ടുണ്ട്. ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നപ്പോൾ തൃശ്ശൂർ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകൾ ദ
കൊച്ചി; ആർഎസ്എസ് നേതാവായ വത്സൻ തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. തില്ലങ്കേരിക്ക് സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ശബരിമല ദർശനത്തിനെത്തിയ 52കാരിയെ ആക്രമിച്ച സംഭവത്തിൽ മൂഴിയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.തില്ലങ്കേരിക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് സന്നിധാനം പൊലീസ് ചുമത്തിയിട്ടുള്ളത്.
കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും ശരിയായി മനസിലാക്കുന്നതിൽ സെഷൻസ് കോടതിക്കു തെറ്റുപറ്റിയെന്നു സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് സന്നിധാനം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുറച്ചുപേരെ മാത്രമാണു അറസ്റ്റ് ചെയ്തിട്ടുള്ളത്. കുറ്റകൃത്യത്തിലേക്കു നയിച്ച തില്ലങ്കേരിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. ഗൂഢാലോചന കണ്ടെത്താനും മറ്റു പ്രതികളെ തിരിച്ചറിയാനും ഇതാവശ്യമാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചിട്ടുണ്ട്.
ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നപ്പോൾ തൃശ്ശൂർ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകൾ ദർശനത്തിനായി എത്തിയിരുന്നു. ഇതിൽ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുയർന്നതിനെത്തുടർന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകൾ ഇവരെ വളഞ്ഞു. ഉടൻ പൊലീസെത്തി പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചു. ഇവർക്ക് 50 വയസ്സിന് മുകളിൽ പ്രായമുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞ് പോകാൻ കൂട്ടാക്കിയില്ല.
പമ്പയിൽ നിന്നും പ്രായം പരിശോധിച്ചിരുന്നു. അക്രമികൾ പമ്പയിൽ തന്നെ പ്രായം തെളിയിക്കാൻ ആധാർ കാർഡ് പരിശോധിച്ചിരുന്നുവെന്നും ഇതിനു പിന്നാലെയായിരുന്നു സന്നിധാനത്തെ അക്രമമെന്ന് ലളിത പറഞ്ഞിരുന്നു. 20 പേരടങ്ങുന്ന സംഘമായാണ് തിരിച്ചതെങ്കിലും കൂട്ടത്തിലെ അഞ്ച് സ്ത്രീകളെ പമ്പയിൽ നിർത്തി പേരക്കുട്ടിയും ലളിതയും അടങ്ങുന്ന 14 പേരാണ് സന്നിധാനത്തെത്തിയത്.ലളിതയെയും കൂടെയുണ്ടായിരുന്ന ബന്ധുക്കളെയും തടഞ്ഞതിനും മർദ്ദിച്ചതിനുമാണ് കേസ്. ഗൂഢാലോചന കുറ്റമാണ് വത്സൻ തില്ലങ്കേരിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെതിരെയും ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു.
സന്നിധാനത്തെ പുതിയ ഡി.ജി.പി. എന്നൊക്കെ ആയിരുന്നു വൽസനെ അനുയായികൾ വാഴ്‌ത്തിയത്. അക്രമാസക്തരായ ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ ഇടയ്ക്ക് പൊലീസ് വൽസനെ രംഗത്തിറക്കുകയും ചെയ്തിരുന്നു. ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ ക്രിമിനൽ നേതാവിനെ തന്നെ ടൂൾ ആക്കുക എന്ന പൊലീസ് തന്ത്രമായിരുന്നു അതെങ്കിലും വൽസന്റെ അണികൾ അത് നേതാവിന്റെ ധീരതയും വിജയവുമായി ചിത്രീകരിച്ചിരുന്നു.
അക്രമങ്ങൾ തടയാനെന്ന പേരിൽ ഇരുമുടിക്കെട്ടില്ലാതെ ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി പതിനെട്ടാം പടിയിൽ കയറി നിന്ന സംഭവം വിവാദമായിരുന്നു. യുവതികൾ സന്നിധാനത്തേക്കെത്തുന്നുണ്ടെന്ന് വാർത്ത പടർന്നതിന്റെ അടിസ്ഥാനത്തിൽ ഭക്തരെ നിയന്ത്രിക്കാൻ എന്ന് പേരിലാണ് വൽസൻ തില്ലങ്കേരിയും നൂറുകണക്കിന് പ്രതിഷേധക്കാരും സന്നിധാനത്ത് തടിച്ചുകൂടുകയും പിന്നീട് തില്ലങ്കേരിയുടെ നേതൃത്വത്തിൽ പതിനെട്ടാം പടിയിൽ കയറുകയും ചെയ്തത്.പതിനെട്ടാം പടിയിലൂടെ ഓടിയിറങ്ങുകയും തിരിച്ചുകയറുകയുമായിരുന്നു തില്ലങ്കേരി. പിന്നീട് ആചാര ലംഘനം നടന്നതായി വൽസൻ തില്ലങ്കേരി സമ്മതിച്ചിരുന്നു.