- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടം കയറി മുടിയാൻ പോകുന്നു; ക്ഷേമ പെൻഷൻ 100 രൂപ കൂട്ടാൻ കാശില്ല; ഡിഎയും ലീവ് സറണ്ടറും പെൻഷൻകരുടെ കുടിശികയും മിണ്ടാനേ പാടില്ല; ഏതുനിമിഷവും ട്രഷറി പൂട്ടാം; ടി.കെ. രാമകൃഷ്ണൻ സ്മാരക മന്ദിരത്തിന് വസ്തു വാങ്ങാൻ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കി സർക്കാർ മാതൃക!
തിരുവനന്തപുരം : ടി.കെ. രാമകൃഷ്ണൻ സ്മാരക മന്ദിരത്തിന് വസ്തു വാങ്ങാൻ മുദ്രവില ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനം. കേരള കർഷകസംഘം എറണാകുളം ജില്ലാ കമ്മറ്റിയുടെ സെക്രട്ടറിയുടെ അപേക്ഷയിലാണ് മന്ത്രിസഭ സ്മാരകമന്ദിരത്തിന് വസ്തു വാങ്ങുന്നതിനുള്ള മുദ്രവില ഒഴിവാക്കാൻ തീരുമാനമെടുത്തത്.
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ കാക്കനാട് വില്ലേജിലാണ് വസ്തു. 62.75 ലക്ഷം രൂപയാണ് വസ്തു വാങ്ങുന്നതിനുള്ള വില. ഭൂമി വാങ്ങുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസിനത്തിലുമായി 6, 24, 470 രൂപ അടക്കണമെന്നും അത് ഒഴിവാക്കാൻ സാധിക്കില്ലെന്നും രജിസ്ട്രേഷൻ ഐ.ജി ധനവകുപ്പിനെ അറിയിച്ചു. രജിസ്‌ട്രേഷൻ ഐ.ജി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും അടയ്ക്കണമെന്നും ഒഴിവാക്കാൻ സാധിക്കില്ലെന്നും ധനവകുപ്പ് നിലപാട് എടുത്തു.
സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ധനവകുപ്പിന്റെ നിലപാട് മറികടന്ന് മുഖ്യമന്ത്രിയുടെ അനുവാദത്തോടെ ഫയൽ മന്ത്രിസഭയുടെ പരിഗണനക്കായി സമർപ്പിച്ചു. 16.3. 22 ലെ മന്ത്രിസഭ യോഗത്തിൽ 621 ആം ഇനമായി പ്രസ്തുത ഫയൽ എത്തി. തുടർന്ന് മന്ത്രിസഭ യോഗത്തിൽ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഒഴിവാക്കി നൽകാൻ തീരുമാനിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 100 രൂപയുടെ പെൻഷൻ വർധന പോലും ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നില്ല. സർക്കാർ ഉദ്യോഗസ്ഥരുടെ ഡി.എ, ലീവ് സറണ്ടർ, പെൻഷൻകാരുടെ കുടിശിക തുടങ്ങിയ എല്ലാ കാര്യങ്ങളും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മാറ്റി വച്ചിരിക്കുകയാണ്. പദ്ധതി വിഹിതം പോലും പൂർണ്ണമായി ചെലവഴിക്കാൻ സാധിക്കാതെ ഏത് നിമിഷവും ട്രഷറി പൂട്ടേണ്ട അവസ്ഥയിലാണ് കേരളം.
സ്മാരക മന്ദിരത്തിന്റെ പേരിൽ സർക്കാർ ഖജനാവിലേക്ക് കിട്ടേണ്ട ലക്ഷങ്ങൾ മന്ത്രിസഭ തീരുമാനത്തിലൂടെ അട്ടിമറിക്കപ്പെടുമ്പോൾ സംസ്ഥാനത്തിന്റെ പോക്ക് ശ്രീലങ്കയുടെ നിലവിലെ അവസ്ഥയിലേക്ക് കൂപ്പുകുത്തുമോ എന്ന ആശങ്കയിലാണ് ധനകാര്യ വിദഗ്ദ്ധർ. സംസ്ഥാനത്തിന്റെ മൊത്തം കട ബാധ്യത 4 ലക്ഷം കോടിയോളം രൂപയാണ്.
ജനിക്കാൻ പോകുന്ന ഓരോ കുട്ടിയും 1.10 ലക്ഷം രൂപ കടത്തിലാണ് കേരളത്തിൽ ജനിച്ച് വീഴുന്നത്. ഇങ്ങനെയുള്ള അതിദാരുണ അവസ്ഥയിലൂടെ സംസ്ഥാനം കടന്ന് പോകുമ്പോഴാണ് സ്വന്തം പാർട്ടിക്കാരുടെ ആവശ്യങ്ങൾക്ക് വേണ്ടി ഖജനാവിലേക്ക് വരേണ്ട ലക്ഷങ്ങൾ വേണ്ടന്ന് വയ്ക്കുന്നത്.