- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ എല്ലാ മതവിശ്വാസികളുടെയും അവകാശ സംരക്ഷണം ഉറപ്പാക്കും; വിവിധ സംസ്‌കാരങ്ങൾ ലോകത്തെ ഒരുമിപ്പിക്കുകയാണ് ചെയ്യുന്നതെന്നും യുനെസ്‌കോ വേദിയിൽ നരേന്ദ്ര മോദി
പാരീസ്: രാജ്യത്തെ എല്ലാ മതവിശ്വാസികൾക്കും തുല്യത ഉറപ്പാക്കുമെന്നും അവരുടെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസിൽ യുനെസ്‌കോ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പൗരന്മാരുടെ സ്വാതന്ത്ര്യവും എല്ലാ അവകാശങ്ങളും സംരക്ഷിക്കും. വിവിധ സംസ്‌കാരങ്ങൾ ലോകത്തെ ഒരുമിപ്പിക്കുകയാണു ചെയ്യു
പാരീസ്: രാജ്യത്തെ എല്ലാ മതവിശ്വാസികൾക്കും തുല്യത ഉറപ്പാക്കുമെന്നും അവരുടെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസിൽ യുനെസ്‌കോ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പൗരന്മാരുടെ സ്വാതന്ത്ര്യവും എല്ലാ അവകാശങ്ങളും സംരക്ഷിക്കും. വിവിധ സംസ്‌കാരങ്ങൾ ലോകത്തെ ഒരുമിപ്പിക്കുകയാണു ചെയ്യുന്നത്. അവയൊന്നും വിഭജനത്തിന്റെ വഴികൾ അല്ലെന്നും മോദി യുനെസ്‌കോ വേദിയിൽ പറഞ്ഞു.
രാജ്യത്ത് വലതുപക്ഷ ഗ്രൂപ്പുകളുടെ പ്രവർത്തനം വ്യാപിച്ചു വരികയാണ്. അതിനാൽ തന്നെ എല്ലാവരുടേയും വിശ്വാസ പ്രമാണങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. വലതുപക്ഷ തീവ്രവാദ പ്രവർത്തനങ്ങൾ മറികടക്കാൻ ആഗോള തലത്തിൽ സംസ്‌കാരങ്ങളും മതങ്ങളും തമ്മിൽ നല്ലബന്ധം ഉണ്ടാകണം.
ലോകത്തിന്റെ പലയിടങ്ങളിലും സംഘർഷങ്ങൾക്ക് വിവിധ സംസ്‌കാരങ്ങൾ കാരണമാവുന്നുണ്ട്. ആ രീതി മാറണം. സംസ്‌കാരം രണ്ട് ജനതയെ തമ്മിൽ വിളക്കിചേർക്കുന്ന കണ്ണിയായി വേണം പ്രവർത്തിക്കാനെന്നും മോദി നിർദ്ദേശിച്ചു.
ലോകസംസ്‌കാരങ്ങളുടെ സംരക്ഷണത്തിന് യുനെസ്‌കോ ചെയ്യുന്ന സേവനങ്ങൾ പ്രചോദനകരമാണ്. യുനെസ്‌കോയുമായുള്ള ബന്ധത്തെ പവിത്രമായാണ് ഇന്ത്യ കാണുന്നത്. വെല്ലുവിളികളും പ്രതിസന്ധികളും ഉണ്ടായപ്പോഴെല്ലാം യുനെസ്‌കോ പ്രവർത്തിച്ചത് ലോകത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണെന്നും മോദി പറഞ്ഞു.